ദേശീയ ഗെയിംസ് ജൂഡോ മത്സരത്തില്‍ നിന്ന്.
ദേശീയ ഗെയിംസ് ജൂഡോ മത്സരത്തില്‍ നിന്ന്.

ജൂഡോയില്‍ ഇരട്ടസ്വര്‍ണം; ദേശീയ ഗെയിംസില്‍ ചരിത്രം കുറിച്ച് മലയാളി താരങ്ങള്‍

ഗെയിംസ് ചരിത്രത്തില്‍ ഇതാദ്യമായാണ് മലയാളികള്‍ ജൂഡോ ഫൈനലില്‍ പോലും കളിക്കുന്നത്.
Updated on
1 min read

ദേശീയ ഗെയിംസ് ചരിത്രത്തിലാദ്യമായി ജൂഡോയില്‍ സ്വര്‍ണമണിഞ്ഞ് മലയാളി താരങ്ങള്‍. ഇന്നു നടന്ന ഫൈനല്‍ പോരാട്ടങ്ങളില്‍ വനിതകളുടെ 78 കിലോ വിഭാഗത്തില്‍ പി ആര്‍ അശ്വതിയും പുരുഷന്മാരുടെ 90 കിലോ വിഭാഗത്തില്‍ എ ആര്‍ അര്‍ജുനുമാണ് ചരിത്രനേട്ടം കുറിച്ചത്.

ഗെയിംസ് ചരിത്രത്തില്‍ ഇതാദ്യമായാണ് മലയാളികള്‍ ജൂഡോ ഫൈനലില്‍ പോലും കളിക്കുന്നത്. ആദ്യ ഫൈനലില്‍ തന്നെ സ്വര്‍ണമണിയാനും അവര്‍ക്ക് സാധിച്ചു. ഇതിനു മുമ്പ് 2015-ല്‍ സ്വന്തം മണ്ണില്‍ നടന്ന ഗെയിംസില്‍ മൂന്നു വെങ്കല മെഡലുകള്‍ നേടിയതായിരുന്നു ജൂഡോയില്‍ ഇതുവരെ കേരളത്തിന്റെ മികച്ച പ്രകടനം.

അന്ന് വെങ്കലം നേടിയ താരങ്ങളിലൊരാളായിരുന്നു ഇന്നു സ്വര്‍ണമണിഞ്ഞ അശ്വതി. ഇന്നത്തെ ഫൈനലില്‍ ഹരിയാന താരം അങ്കിതയെ 1-0 എന്ന സ്‌കോറില്‍ തോല്‍പിച്ചായിരുന്നു അശ്വതിയുടെ സ്വര്‍ണ നേട്ടം.

കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായാണ് അശ്വന്‍ ദേശീയ ഗെയിംസ് സ്വര്‍ണം കരസ്ഥമാക്കിയത്. ഫൈനലില്‍ ഹരിയാനയുടെ വിക്രത്തെ തോല്‍പിച്ചായിരുന്നു അശ്വിന്റെ സുവര്‍ണ നേട്ടം.

logo
The Fourth
www.thefourthnews.in