ഐപിഎല്‍ മത്സരത്തിനിടെ കോഹ്‌ലിയും ഗംഭീറും തമ്മില്‍ വാക്കേറ്റം; 'മോശം പ്രവണത'യെന്ന് വിമര്‍ശനം

ഐപിഎല്‍ മത്സരത്തിനിടെ കോഹ്‌ലിയും ഗംഭീറും തമ്മില്‍ വാക്കേറ്റം; 'മോശം പ്രവണത'യെന്ന് വിമര്‍ശനം

ക്രിക്കറ്റിന് അനുയോജ്യമല്ലാത്ത പ്രവർത്തിയെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ
Updated on
2 min read

ഐപിഎല്ലില്‍ ഇന്നലെ നടന്ന ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് - ലഖ്‌നൗ സൂപ്പര്‍ ജൈന്റ്‌സ് മത്സരത്തിനിടെ താരങ്ങള്‍ തമ്മില്‍ വാക്കേറ്റം. ലഖ്‌നൗവില്‍ നടന്ന മത്സരം പൂര്‍ത്തിയായിതിന് പിന്നാലെ ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്ലിയും ലഖ്‌നൗ കോച്ച് ഗൗതം ഗംഭീറും തമ്മിലായിരുന്നു തര്‍ക്കത്തിന്റെ തുടക്കം. ഇവര്‍ക്കൊപ്പം ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡുപ്ലീസിസിയും ലഖ്‌നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുലും മറ്റ് താരങ്ങളും പങ്കു ചേരുകയും ചെയ്തു. വലിയ വിമര്‍ശനമാണ് സംഭവം ക്ഷണിച്ച് വരുത്തിയത്. എന്നാൽ, തർക്കത്തിന്റെ കാരണം വ്യക്തമല്ല.

ഇത് ക്രിക്കറ്റിന് അനുയോജ്യമല്ലാത്ത പ്രവർത്തിയെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ പറഞ്ഞു. തിങ്കളാഴ്ചത്തെ മത്സരത്തിന് ശേഷം ഇരുവരേയും വിമർശിച്ച് മുൻ ആർസിബി ക്യാപ്റ്റൻ അനിൽ കുംബ്ലെയും രംഗത്തെത്തി

സീസണിലെ ബാംഗ്ലൂര്‍ - ലഖ്‌നൗ ആദ്യ മത്സരത്തിൽ ആര്‍സിബി പരാജയപ്പെട്ടിരുന്നു. അന്ന് ഗൗതം ഗംഭീർ നടത്തിയ വിജയാഘോഷം ആയിരിക്കാം തർക്കത്തിന്റെ കാരണമെന്നാണ് വിലയിരുത്തൽ. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബി ഉയര്‍ത്തിയ 200 റണ്‍സിനപ്പുറമുള്ള വിജയലക്ഷ്യം അവസാന പന്തില്‍ ലഖ്‌നൗ മറികടക്കുകയായിരുന്നു. ആര്‍സിബി ആരാധകര്‍ക്ക് നേരെതിരിഞ്ഞ് വായ്മൂടിക്കെട്ടാന്‍ ഗംഭീര്‍ ആംഗ്യം കാണിച്ചിരുന്നു. സമാനമായ സാഹചര്യമാണ് ഇന്നലെയും തര്‍ക്കത്തിന് തുടക്കമിട്ടത്. ലഖ്‌നൗ, ഏകനാ സ്‌റ്റേഡിയത്തില്‍ കോഹ്‌ലിയും സമാനമായ ആംഗ്യം കാണിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

മത്സരം കഴിഞ്ഞ് പവലിയനിലേക്ക് തിരിച്ചുപോകുമ്പോള്‍ ഇരുവരും ഹസ്തദാനം ചെയ്തത് അനിഷ്ടത്തോടെയായിരുന്നു. പിന്നീടായിരുന്നു വാക്കേറ്റത്തിന്റെ തുടക്കം. ലഖ്‌നൗ കോച്ച് ഗംഭീര്‍ ആണ് പ്രശ്നം രൂക്ഷമാക്കിയത്. അവിടെയാണ് പ്രശ്‌നങ്ങളുടെ തുടക്കവും. ഇരുവരും അങ്ങോട്ടുമിങ്ങോട്ടും വാക്കേറ്റമുണ്ടായി. കോലി മാറിനില്‍ക്കാന്‍ ശ്രമിക്കുന്നത് വിഡിയോകളില്‍ കാണാമെങ്കിലും ഗംഭീര്‍ ഇടിച്ചുകയറി സംസാരിക്കുകയായിരുന്നു. അമിത് മിശ്രയും ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ഗംഭീറിനെ ശാന്തനാക്കാന്‍ ശ്രമിക്കുന്നത് പുറത്തുവന്ന വീഡിയോയിൽ വ്യക്തമാണ്.

ഇത്തരം സാഹചര്യങ്ങള്‍ ക്രിക്കറ്റിന് അനുയോജ്യമല്ലെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ പറഞ്ഞു. കമന്ററി ബോക്സില്‍ നിന്നായിരുന്നു വിമര്‍ശനം. തിങ്കളാഴ്ചത്തെ മത്സരത്തിന് ശേഷം ഇരുവരേയും വിമർശിച്ച് മുൻ ആർസിബി ക്യാപ്റ്റൻ അനിൽ കുംബ്ലെയും രംഗത്തെത്തി. ഗെയിമിനിടയില്‍ പല വികാരങ്ങളും ഉണ്ടാകും. പക്ഷെ അതൊക്കെ പ്രകടിപ്പിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. എതിർ ടീമിനെ ബഹുമാനിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഐപിഎല്‍ മത്സരത്തിനിടെ കോഹ്‌ലിയും ഗംഭീറും തമ്മില്‍ വാക്കേറ്റം; 'മോശം പ്രവണത'യെന്ന് വിമര്‍ശനം
എറിഞ്ഞുപിടിച്ചു; ലോ സ്‌കോര്‍ ത്രില്ലറിനൊടുവില്‍ 'റോയല്‍' ചലഞ്ചേഴ്‌സ്‌

അതേസമയം, ഇതാദ്യമായല്ല ഗൗതം ഗംഭീറും വിരാടും തമ്മിൽ ഏറ്റുമുട്ടുന്നത്. 2013 സീസണിൽ ഗംഭീർ നയിച്ച കൊല്‍ക്കത്തയ്ക്കെതിരെ കോഹ്ലി പുറത്തായതിന് ശേഷം ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. മത്സരത്തിൽ, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 18 റണ്‍സിനാണ് ജയിച്ചത്. ലഖ്നൗ ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടിയത്. മൂന്ന് വിക്കറ്റ് നേടിയ നവീന്‍ ഉള്‍ ഹഖ്, രണ്ട് വിക്കറ്റ് വീതം നേടിയ അമിത് മിശ്ര, രവി ബിഷ്ണോയ് എന്നിവരാണ് ആര്‍സിബിയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ലഖ്നൗ 19.5 ഓവറില്‍ 108ന് എല്ലാവരും പുറത്തായി. 23 റണ്‍സെടുത്ത കൃഷ്ണപ്പ ഗൗതമാണ് ലഖ്നൗവിന്റെ ടോപ് സ്‌കോറര്‍. പരുക്കിനെ തുടര്‍ന്ന് കെ എല്‍ രാഹുല്‍ അവസാനക്കാരനായിട്ടാണ് ബാറ്റിങ്ങിനെത്തിയത്.

logo
The Fourth
www.thefourthnews.in