എംബാപ്പെയെ വില്‍ക്കാനൊരുങ്ങി പിഎസ്ജി; ക്ലബ്ബുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് താരം

എംബാപ്പെയെ വില്‍ക്കാനൊരുങ്ങി പിഎസ്ജി; ക്ലബ്ബുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് താരം

മെസ്സിക്ക് പിന്നാലെ എംബാപ്പെയും ക്ലബ്ബില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ ഫ്രഞ്ച് കരുത്തന്മാരുടെ അറ്റാക്കിങ് നിരയില്‍ വലിയ വിടവാണ് സൃഷ്ടിക്കുക.
Updated on
2 min read

ലയണല്‍ മെസ്സിക്ക് പിന്നാലെ പിഎസ്ജി വിടാന്‍ ഒരുങ്ങി ഫ്രഞ്ച് ഫോര്‍വേര്‍ഡ് കിലിയന്‍ എംബാപ്പെ. അടുത്ത സീസണില്‍ താരത്തിന്റെ കരാര്‍ അവസാനിക്കും. കരാര്‍ പുതുക്കുന്നില്ലെന്ന് എംബാപ്പെ വ്യക്തമാക്കിയതോടെ ക്ലബ്ബ് താരത്തെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത സീസണില്‍ എംബാപ്പെ സ്വതന്ത്ര ഏജന്റായി വിടാന്‍ ക്ലബ്ബ് ആഗ്രഹിക്കാത്തതിനാലാണ് ഇത്തരമൊരു നീക്കമെന്ന് ഫാബ്രസിയോ റൊമാനോ ട്വീറ്റ് ചെയ്തു. താരത്തിന്റെ തീരുമാനം ക്ലബ്ബിനെ ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

2024 ജൂണില്‍ എംബാപ്പെയുടെ കരാര്‍ അവസാനിക്കും, ഒരു വര്‍ഷത്തേക്ക് കൂടി താരത്തെ നിലനിര്‍ത്താനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ കരാര്‍ പുതുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ച് എംബാപ്പെ ക്ലബ്ബിന് ഔദ്യോഗിക കത്ത് നല്‍കി. ക്ലബ്ബില്‍ സൈൻ ചെയ്യുന്നുണ്ടോ എന്ന് തീരുമാനിക്കാൻ ഈ ജൂലായ് 31 വരെ എംബാപ്പെയ്ക്ക് സമയം നല്‍കിയിരുന്നു. കാലാവധി അവസാനിക്കാൻ ഇനിയും ഒരുമാസം ബാക്കി നില്‍ക്കെയാണ് താരം കത്തയച്ചത്.

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറില്‍ സാന്‍ഡിയാഗോ ബെര്‍ണബ്യൂവിലേക്ക് ചേക്കേറാനിരുന്ന താരത്തെ മോഹവില കൊടുത്ത് പിഎസ്ജി നിലനിര്‍ത്തുകയായിരുന്നു, 90 മില്യണ്‍ യൂറോയുടെ കരാറിലാണ് കഴിഞ്ഞ സീസണില്‍ ക്ലബ്ബ് എംബാപ്പെയുമായുള്ള കരാര്‍ പുതുക്കിയത്. ഫ്രഞ്ച് ഭീമന്മാര്‍ക്കായി മിന്നുന്ന പ്രകടനം പുറത്തെടുത്ത താരത്തെ കൈവിടാന്‍ പിഎസ്ജി താല്പര്യപ്പെട്ടിരുന്നില്ല. നിലവില്‍ 180 യൂറോ ആണ് എംബാപ്പെയുടെ താരമൂല്യം.

എംബാപ്പെയെ വില്‍ക്കാനൊരുങ്ങി പിഎസ്ജി; ക്ലബ്ബുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് താരം
ഡേവിഡ് ബെക്കാമിന്റെ ഇന്റർ മയാമിയിൽ മെസി എത്തുമ്പോൾ

കരിം ബെന്‍സേമ കളമൊഴിഞ്ഞതോടെ എംബാപ്പെ റയല്‍ മാഡ്രിലേക്ക് എത്താനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ സീസണില്‍ എംബാപ്പെയെ ടീമിലെത്തിക്കാനുള്ള നീക്കങ്ങള്‍ സ്പാനിഷ് ഭീമന്മാര്‍ നടത്തിയെങ്കിലും അവസാന നിമിഷം പിഎസ്ജി വമ്പന്‍ ഓഫര്‍ നല്‍കി എംബാപ്പെയെ നിലനിര്‍ത്തുകയായിരുന്നു. എന്നിരുന്നാലും എംബാപ്പെയ്ക്കായി പിഎസ്ജി ചോദിക്കുന്ന വില എത്രയാണെന്ന് ഇതുവരെ വ്യക്തമല്ല.

മെസ്സിക്ക് ശേഷം ഈ സീസണില്‍ പിഎസ്ജി വിടുന്ന രണ്ടാമത്തെ പ്രധാന സ്‌ട്രൈക്കറാണ് എംബാപ്പെ. ഈ സീസണില്‍ കരാര്‍ അവസാനിക്കുന്ന നെയ്മറിനേയും വില്‍ക്കാനുള്ള നീക്കത്തിലാണ് പിഎസ്ജി. ലോകകപ്പിന് ശേഷം നെയ്മറിന് പിഎസ്ജിക്കായി മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. മെസ്സി, നെയ്മര്‍ എന്നീ വന്‍ താരങ്ങള്‍ ഉണ്ടായിട്ടും എംബാപ്പെയെ മുന്‍നിര്‍ത്തിയാണ് പിഎസ്ജി കളിയുടെ തന്ത്രങ്ങളെല്ലാം മെനഞ്ഞത്.

എംബാപ്പെയെ വില്‍ക്കാനൊരുങ്ങി പിഎസ്ജി; ക്ലബ്ബുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് താരം
ബാഴ്‌സയിലേക്ക് മടങ്ങിയെത്താൻ മെസി? സാധ്യതകൾ തുറന്നിരിക്കുന്നുവെന്ന് പിതാവ്

ഈ സീസണില്‍ കരാര്‍ അവസാനിക്കുന്ന നെയ്മറിനേയും വില്‍ക്കാനുള്ള നീക്കത്തിലാണ് പിഎസ്ജി

2017 ല്‍ പിഎസ്ജിയില്‍ സൈന്‍ ചെയ്ത എംബാപ്പെ ഇതുവരെ ക്ലബ്ബിനായി 258 മത്സരങ്ങളില്‍ നിന്ന് 211 ഗോളുകളും 97 അസിസ്റ്റുമാണ് അക്കൗണ്ടിലാക്കിയിരിക്കുന്നത്. ക്ലബ്ബിനായി ഇതുവരെ മൂന്ന് കോപ്പ ഡി ഫ്രാന്‍സ് ടൈറ്റിലും ഒരു ലീഗ് വണ്‍ ട്രോഫിയും എംബാപ്പെ നേടിക്കൊടുത്തു. മെസ്സിക്ക് പിന്നാലെ എംബാപ്പെയും ക്ലബ്ബില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ ഫ്രഞ്ച് കരുത്തന്മാരുടെ അറ്റാക്കിങ് നിരയില്‍ വലിയ വിടവാണ് സൃഷ്ടിക്കുക.

logo
The Fourth
www.thefourthnews.in