എം. ശ്രീശങ്കര്‍
എം. ശ്രീശങ്കര്‍

പ്രതീക്ഷകള്‍ കാത്ത് ശ്രീശങ്കര്‍; ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍

യോഗ്യതാ പോരാട്ടത്തില്‍ എട്ടുമീറ്റര്‍ ചാടിയാണ് ശ്രീ ഫൈനലിലേക്കു മുന്നേറിയത്.
Updated on
2 min read

അഞ്ജു ബോബി ജോര്‍ജിനു ശേഷം ലോക് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ലോങ്ജമ്പ് ഫൈനലില്‍ കടക്കുന്ന ആദ്യ മലയാളി താരമായി എം. ശ്രീശങ്കര്‍. അമേരിക്കയിലെ ഓറിഗണില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്നു നടന്ന പുരുഷന്മാരുടെ യോഗ്യതാ പോരാട്ടത്തില്‍ എട്ടുമീറ്റര്‍ ചാടിയാണ് ശ്രീ ഫൈനലിലേക്കു മുന്നേറിയത്.

ഫൈനലിലേക്ക് യോഗ്യത നേടിയവരില്‍ ഏഴാമനാണ് ശ്രീശങ്കര്‍. 8.18 മീറ്റര്‍ താണ്ടിയ ജപ്പാന്‍ താരം യൂകി ഹാഷിയോകയാണ് യോഗ്യതാ റൗണ്ടില്‍ മുന്നിലെത്തിയത്. അതേസമയം ശ്രീശങ്കറിനൊപ്പം മത്സരിച്ച മറ്റു രണ്ട് ഇന്ത്യന്‍ താരങ്ങളായ ജെസ്വിന്‍ ആള്‍ഡ്രിന്‍ ജോണ്‍സണിനും മുഹമ്മദ് അനീസ് യഹ്യയ്ക്കും യോഗ്യത ലഭിച്ചില്ല. ആള്‍ഡ്രിന് 7.79 മീറ്ററും അനീസിന് 7.73 മീറ്ററും മാത്രമാണ് കണ്ടെത്താനായത്.

8.36 മീറ്ററാണ് സീസണില്‍ താരത്തിന്റെ മികച്ച ദൂരം.

ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് ജാവലിന്‍ താരം നീരജ് ചോപ്രയ്‌ക്കൊപ്പം ഇന്ത്യ മെഡല്‍ പ്രതീക്ഷ പുലര്‍ത്തുന്ന താരമാണ് ശ്രീശങ്കര്‍. ഈ സീസണിലെ റെക്കോഡുകള്‍ വച്ച് ലോക റാങ്കിങ്ങില്‍ നാലാമതാണ്‌ ശ്രീശങ്കര്‍. 8.36 മീറ്ററാണ് സീസണില്‍ താരത്തിന്റെ മികച്ച ദൂരം. ദേശീയ റെക്കോഡ് കൂടിയാണിത്.

എന്നാല്‍ ചാമ്പ്യന്‍ഷിപ്പില്‍ ശ്രീശങ്കറിനു കടുത്ത എതിരാളികളെയാണ് നേരിടേണ്ടത്. ലോക ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ 8.55 മീറ്റര്‍ താണ്ടിയിട്ടുള്ള ഗ്രീസ് താരം മിലിറ്റാഡിസ് ടെന്റോഗ്ലുവാണ് മുഖ്യ എതിരാളി. യോഗ്യതാ റൗണ്ടില്‍ 8.03 മീറ്ററാണ് ടെന്റോഗ്ലു കണ്ടെത്തിയത്.

ഈ സീസണില്‍ ശ്രീശങ്കറിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ച സ്വിറ്റ്‌സര്‍ലന്‍ഡ് സൈമണ്‍ ഇഹാമറും സ്വീഡിഷ് താരം തോബിയാസ് മോണ്ട്‌ലറും മലയാളി താരത്തിനു കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. 8.09 മീറ്ററാണ് ഇഹാമര്‍ യോഗ്യതാ റൗണ്ടില്‍ കുറിച്ചത്.

യോഗ്യതാ റൗണ്ടില്‍ മോണ്ട്‌ലര്‍ 8.10 മീറ്ററും ഇഹാമര്‍ 8.09 മീറ്ററും കണ്ടെത്തിയിരുന്നു. 8.16 മീറ്റര്‍ താണ്ടിയ അമേരിക്കന്‍ താരം മാര്‍ക്വിസ് ഡെന്‍ഡി(8.16), എന്നിവരും കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

അവിനാഷ് സാബിള്‍
അവിനാഷ് സാബിള്‍

ലോങ്ജമ്പിനു പുറമേ പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സ് ഫൈനലിലും ഇന്ത്യന്‍ സാന്നിദ്ധ്യമുണ്ട്. ദേശീയ റെക്കോഡുടമയായ അവിനാഷ് സാബിളാണ് ഫൈനലില്‍ കടന്നത്. യോഗ്യതാ റൗണ്ടില്‍ എട്ടു മിനിറ്റ് 18.75 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സാബിളിനെറ ഫൈനല്‍ പ്രവേശനം.

മഹാരാഷ്ട്ര സ്വദേശിയായ 27-കാരന്റെ സീസണില്‍ മികച്ച രണ്ടാമത്തെ പ്രകടനം കൂടിയാണിത്. ജൂണില്‍ റബാത് ഡയമണ്ട് ലീഗില്‍ കുറിച്ച എട്ടു മിനിറ്റ് 12:48 സെക്കന്‍ഡാണ് കരിയറിലെ മികച്ച പ്രകടനം. സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് തിരുത്തിയ പ്രകടനം കൂടിയാണത്.

logo
The Fourth
www.thefourthnews.in