മിന്നുമണിക്ക് 'മിന്നും തുടക്കം'; അരങ്ങേറ്റ മത്സരത്തില്‍ ആദ്യ ഓവറില്‍ വിക്കറ്റ്

മിന്നുമണിക്ക് 'മിന്നും തുടക്കം'; അരങ്ങേറ്റ മത്സരത്തില്‍ ആദ്യ ഓവറില്‍ വിക്കറ്റ്

ദേശീയ വനിതാ ടീമിനായി കളിക്കാന്‍ ഇറങ്ങുന്ന ആദ്യ മലയാളി താരമാണ് മിന്നു മണി
Updated on
1 min read

ബംഗ്ലാദേശിനെതിരായ ട്വന്റി20 മത്സരത്തില്‍ മലയാളിയായ മിന്നുമണിയ്ക്ക് മിന്നും തുടക്കം. ഇന്ത്യയുടെ പ്ലേയിങ് ഇടംപിടിച്ച മലയാളി താരം ഇന്ത്യയ്ക്കായി എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് സ്വന്തമാക്കി. നാലാം ബോളിലാണ് മിന്നുവിന്റെ നേട്ടം.

ദേശീയ വനിതാ ടീമിനായി കളിക്കാന്‍ ഇറങ്ങുന്ന ആദ്യ മലയാളി താരമാണ് മിന്നു മണി. സ്മൃതി മന്ദാനയാണ് മിന്നുവിന് ഇന്ത്യന്‍ ക്യാപ് കൈമാറി. ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിനയച്ചു. അനുഷ ബാറെഡ്ഡിയും മിന്നുമണിക്കൊപ്പം ഇന്ന് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കും. മത്സ

സ്മൃതി മന്ദാന ഇന്ത്യന്‍ ക്യാപ് കൈമാറി

ഇടം കൈ ബാറ്ററും, ഓഫ്‌സ്പിന്നറുമായ ഈ വയനാടുകാരി ഓള്‍റൗണ്ടറായാണ് ടീമില്‍ ഇടംപിടിച്ചത്. ടി20ക്ക് പുറമെ മൂന്ന് ഏകദിന മത്സരങ്ങളും ബംഗ്ലാദേശ് പര്യടനത്തില്‍ ഇന്ത്യ കളിക്കുന്നുണ്ട്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആറ് മത്സരങ്ങളും മിര്‍പൂരിലെ ഷേര്‍ ഇ ബംഗ്ല നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ച് നടക്കും. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ടി20 ലോകകപ്പ് സെമിഫൈനലിലെ തോല്‍വിയ്ക്ക് ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരമാണിത്. ഏഷ്യന്‍ ഗെയിംസിനായുള്ള ടീമിനെ ഒരുക്കാനുള്ള തയ്യാറെടുപ്പ് കൂടിയാണ് ബംഗ്ലാദേശ് പര്യടനം.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: സ്മൃതി മന്ദാന, ഷഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍പ്രീത് കൗര്‍, യാസ്തിക ഭാട്യ, പൂജ വസ്ത്രകാര്‍, ദീപ്തി ശര്‍മ, അമന്‍ജ്യോത് കൗര്‍, അനുഷ റെഡ്ഡി, മിന്നു മണി.

logo
The Fourth
www.thefourthnews.in