പാരീസ് ഒളിമ്പിക്സ് ഇന്ത്യൻ സംഘത്തിന്റെ നേതൃസ്ഥാനം രാജിവെച്ച് മേരി കോം; വ്യക്തിപരമായ കാരണങ്ങളെന്ന് വിശദീകരണം

പാരീസ് ഒളിമ്പിക്സ് ഇന്ത്യൻ സംഘത്തിന്റെ നേതൃസ്ഥാനം രാജിവെച്ച് മേരി കോം; വ്യക്തിപരമായ കാരണങ്ങളെന്ന് വിശദീകരണം

ഇന്ത്യൻ സംഘത്തിന്റെ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് മേരി കോമിൽ നിന്ന് ലഭിച്ചതായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ വ്യക്തമാക്കി
Updated on
1 min read

2024 പാരീസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ നേതൃസ്ഥാനമായ 'ഷെഫ്-ഡി-മിഷന്‍' രാജിവെയ്ക്കുന്നതായി പ്രഖ്യാപിച്ച് ബോക്‌സിങ് ഇതിഹാസം എം സി മേരി കോം. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. ഇന്ത്യൻ സംഘത്തിന്റെ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് മേരി കോമിൽ നിന്ന് ലഭിച്ചതായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ വ്യക്തമാക്കി. മേരി കോം സ്ഥാനമൊഴിഞ്ഞതില്‍ ദുഃഖമുണ്ടെന്നും അവരുടെ തീരുമാനത്തെയും സ്വകാര്യതയേയും മാനിക്കുന്നതായും ഉഷ പ്രതികരിച്ചു.

പാരീസ് ഒളിമ്പിക്സ് ഇന്ത്യൻ സംഘത്തിന്റെ നേതൃസ്ഥാനം രാജിവെച്ച് മേരി കോം; വ്യക്തിപരമായ കാരണങ്ങളെന്ന് വിശദീകരണം
ഒളിമ്പിക്‌സ് ചരിത്രത്തില്‍ ആദ്യം; സ്വര്‍ണമെഡല്‍ ജേതാക്കൾക്ക് അൻപതിനായിരം ഡോളർ പ്രഖ്യാപിച്ച് വേള്‍ഡ് അത്‌ലറ്റിക്‌സ്

രാജ്യത്തിന് വേണ്ടി ചെയ്യാൻ കഴിയുന്നതെന്തും താൻ ചെയ്യുമെന്ന് മേരി കോം പറഞ്ഞു. എന്നാൽ ഒളിമ്പിക്സിൽ ഇന്ത്യൻ നായക സ്ഥാനം വഹിക്കാൻ തനിക്ക് കഴിയില്ല. ഏറ്റെടുത്ത പ്രവൃത്തിയിൽ നിന്ന് പിന്മാറുന്നത് ദുഃഖകരമാണ്. എന്നാൽ മറ്റു വഴികൾ ഇല്ലാത്തതിനാലാണ് ഈ തീരുമാനത്തിലേക്ക് എത്തിയതെന്നും മേരി കോം പറഞ്ഞു. രാജ്യത്തെയും പാരീസ് ഒളിമ്പിക്‌സിൽ മത്സരിക്കുന്ന കായികതാരങ്ങളെയും പിന്തുണയ്ക്കാൻ തന്റെ സാന്നിധ്യമുണ്ടാകുമെന്നും മേരി കോം വ്യക്തമാക്കി.

പാരീസ് ഒളിമ്പിക്സ് ഇന്ത്യൻ സംഘത്തിന്റെ നേതൃസ്ഥാനം രാജിവെച്ച് മേരി കോം; വ്യക്തിപരമായ കാരണങ്ങളെന്ന് വിശദീകരണം
ക്രിക്കറ്റും ഭൗതിക ശാസ്ത്രവും

'രാജ്യത്തെ എല്ലാ വിധത്തിലും സേവിക്കുന്നത് ഒരു ബഹുമതിയായി ഞാന്‍ കരുതുന്നു, അതിനായി മാനസികമായി തയ്യാറായിരുന്നു. എന്നിരുന്നാലും, അഭിമാനകരമായ ഉത്തരവാദിത്വം ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കാത്തതില്‍ താന്‍ ഖേദിക്കുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി' എന്ന് മേരി കോം ഉഷയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.

മാർച്ച് 21നാണ് ആറ് തവണ ലോക ചാമ്പ്യനായ മേരി കോമിനെ പാരീസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ സംഘത്തിന്റെ നേതൃസ്ഥാനമേൽപ്പിക്കുന്നതായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രഖ്യാപിക്കുന്നത്. കൂടിയാലോചനകൾക്ക് ശേഷം പകരക്കാരനെ നിശ്ചയിക്കാനാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ തീരുമാനം.

logo
The Fourth
www.thefourthnews.in