അടിച്ചും പൊളിച്ചും പെണ്‍പട; തുടക്കം പൊലിപ്പിച്ച് മുംബൈ ഇന്ത്യന്‍സ്

അടിച്ചും പൊളിച്ചും പെണ്‍പട; തുടക്കം പൊലിപ്പിച്ച് മുംബൈ ഇന്ത്യന്‍സ്

ബാറ്റെടുത്തപ്പോള്‍ ബാറ്റുകൊണ്ടും പന്തെടുത്തപ്പോള്‍ പന്തുകൊണ്ടും എതിരാളികളെ വരിഞ്ഞുകെട്ടിയ മുംബൈ 143 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് സ്വന്തമാക്കിയത്
Updated on
1 min read

ക്രിക്കറ്റ് എന്നാല്‍ ബാറ്റര്‍മാരുടെയും ബൗളര്‍മാരുടെയും കളിയാണെന്ന് അക്ഷരാര്‍ത്ഥത്തില്‍ അരക്കിട്ടുപ്പറിപ്പിച്ച് പ്രഥമ വനിതാ പ്രീമിയര്‍ ലീഗിനു തുടക്കമായി. രണ്ടു മേഖലയിലും ആധികാരിക പ്രകടനം കാഴ്ചവച്ച മുംബൈ ഇന്ത്യന്‍സ് ഉദ്ഘാടന മത്സരത്തില്‍ എതിരാളികളായ ഗുജറാത്ത് ജയന്റ്‌സിനെ ഭസ്മമാക്കി തുടക്കം ഗംഭീരമാക്കി.

ബാറ്റെടുത്തപ്പോള്‍ ബാറ്റുകൊണ്ടും പന്തെടുത്തപ്പോള്‍ പന്തുകൊണ്ടും എതിരാളികളെ വരിഞ്ഞുകെട്ടിയ മുംബൈ 143 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് സ്വന്തമാക്കിയത്. നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 15.1 ഓവറില്‍ ഒമ്പതിന് 64-ല്‍ ഒതുങ്ങി. പരുക്കേറ്റ അവരുടെ നായിക ബേഥ് മൂണിക്ക് ബാറ്റ് ചെയ്യാനാകാത്തതും ഗുജറാത്തിന് തിരിച്ചടിയായി.

ജയന്റ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിനെ നയിച്ചിറങ്ങിയ ഹര്‍മന്‍പ്രീത് കൗര്‍ 'നായികയുടെ ഇന്നിങ്‌സ്' കാഴ്ചവച്ചപ്പോള്‍ മുംബൈ കുറിച്ചത് ചരിത്ര നേട്ടം

3.1 ഓവറില്‍ വെറും 11 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ സ്പിന്നര്‍ സെയ്ക ഇഷാഖ് ആണ് ഗുജറാത്തിനെ തകര്‍ത്തത്. ഗുജറാത്ത് നിരയില്‍ 23 പന്തുകളില്‍ നിന്ന് ഒരു ഫോറും നേടിയ ഡി. ഹേമലതയ്ക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്. നായിക ബേഥ് മൂണി(0), ഓപ്പണര്‍ എസ്. മേഘ്‌ന(2), മധ്യനിര താരങ്ങളായ ഹര്‍ലീന്‍ ഡിയോള്‍(0), ആഷ്‌ലെഗ് ഗാര്‍ഡ്‌നര്‍(0), അന്നാബെല്‍ സതര്‍ലന്‍ഡ്(0), തുടങ്ങിയവര്‍ പരാജയപ്പെട്ടതാണ് ഗുജറാത്തിന് വിനയായത്.

നേരത്തെ ടോസ് നേടിയ ഗുജറാത്ത് നായിക മൂണി മുംബൈയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. എന്നാല്‍ ഗുജറാത്ത് നായികയുടെ തീരുമാനം പാളിയെന്നു മനസിലാക്കാന്‍ അധികനേരം വേണ്ടി വന്നില്ല. ജയന്റ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സിനെ നയിച്ചിറങ്ങിയ ഹര്‍മന്‍പ്രീത് കൗര്‍ 'നായികയുടെ ഇന്നിങ്‌സ്' കാഴ്ചവച്ചപ്പോള്‍ മുംബൈ കുറിച്ചത് ചരിത്ര നേട്ടം. ഡബ്ല്യു.പി.എല്ലില്‍ ആദ്യമായി 200 എന്ന മാന്ത്രിക സംഖ്യ കടക്കുന്ന ആദ്യ ടീമായി മുംബൈ.

30 പന്തില്‍ നിന്ന് 14 ബൗണ്ടറിയടക്കം 65 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചത്

30 പന്തില്‍ നിന്ന് 14 ബൗണ്ടറിയടക്കം 65 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് മുംബൈയെ മികച്ച സ്‌കോറിലെത്തിച്ചത്. 31 പന്തില്‍ നിന്ന് നാല് സിക്സും മൂന്ന് ഫോറുമടക്കം 47 റണ്‍സെടുത്ത ഓപ്പണര്‍ ഹയ്ലി മാത്യൂസും 24 പന്തില്‍ നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം 45 റണ്‍സോടെ പുറത്താകാതെ നിന്ന അമേലിയ കെറും മുംബൈക്കായി തിളങ്ങി. നാറ്റ് സ്‌ക്രിവര്‍ 18 പന്തില്‍ നിന്ന് 23 റണ്‍സെടുത്തു.

logo
The Fourth
www.thefourthnews.in