പാരീസ് ഡയമണ്ട് ലീഗില്‍ ചരിത്രം കുറിച്ച് മുരളീ ശ്രീശങ്കര്‍; ലോങ് ജംപില്‍ വെങ്കലം

പാരീസ് ഡയമണ്ട് ലീഗില്‍ ചരിത്രം കുറിച്ച് മുരളീ ശ്രീശങ്കര്‍; ലോങ് ജംപില്‍ വെങ്കലം

ഡയമണ്ട് ലീഗ് മെഡല്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം
Updated on
1 min read

പാരീസ് ഡയമണ്ട് ലീഗില്‍ ചരിത്രം കുറിച്ച് മലയാളി താരം മുരളീ ശ്രീശങ്കര്‍. ലോങ് ജംപില്‍ 8.09 മീറ്റര്‍ ചാടിയാണ് താരം വെങ്കലം സ്വന്തമാക്കിയത്. ഡയമണ്ട് ലീഗ് മെഡല്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരവും ആദ്യത്തെ മലയാളിയുമായി മാറിയിരിക്കുകയാണ് മുരളീ ശ്രീശങ്കര്‍.

ഡയമണ്ട് ലീഗില്‍ രണ്ടാം തവണയാണ് മുരളീ ശ്രീശങ്കര്‍ മത്സരിക്കുന്നത്

ശനിയാഴ്ച നടന്ന മത്സരത്തില്‍ നിലവിലെ ഒളിമ്പിക് ചാമ്പ്യന്‍ മില്‍റ്റിയാഡിസ് ടെന്റോഗ്ലോ (ഗ്രീസ്) ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 8.13 മീറ്റര്‍ ചാടിയാണ് മില്‍റ്റിയാഡിസിന്റെ നേട്ടം. 8.11 മീറ്റര്‍ ദൂരത്തില്‍ ചാടി സ്വിറ്റ്‌സര്‍ലാന്റിന്റെ സൈമണ്‍ ഇഹാമര്‍ ആണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. ഇത് ആദ്യമായാണ് ജംപ് ഇനങ്ങളില്‍ ഇന്ത്യന്‍ താരം മെഡല്‍ നേടുന്നത്. ഡയമണ്ട് ലീഗില്‍ രണ്ടാം തവണയാണ് മുരളീ ശ്രീശങ്കര്‍ മത്സരിക്കുന്നത്.

ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയാണ് ഡയമണ്ട് ലീഗ് മെഡല്‍ സ്വന്തമാക്കിയ ആദ്യത്തെ ഇന്ത്യന്‍ താരം. ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡയാണ് രണ്ടാമത്തെ താരം.

logo
The Fourth
www.thefourthnews.in