ധ്യാന്‍ ചന്ദ്
ധ്യാന്‍ ചന്ദ്

ദേശീയ കായികദിനം: ഓര്‍മകളില്‍ ധ്യാന്‍ ചന്ദ്

ധ്യാന്‍ ചന്ദിന്റെ ഓര്‍മകളിലൂടെ ദേശീയ കായികദിനം കടന്നു പോകുമ്പോള്‍ ഈ കഴിഞ്ഞ നാളുകളില്‍ ഇന്ത്യയെ ലോകത്തിന്റെ നെറുകയില്‍ ഉയര്‍ത്തിക്കാട്ടിയ ചില പേരുകള്‍ കൂടി പറയാതെ കടന്നുപോവാന്‍ കഴിയില്ല.
Updated on
1 min read

ഈ വര്‍ഷം ദേശീയ കായികദിനത്തില്‍ എണ്ണിപ്പറയാന്‍ ഇന്ത്യയ്ക്ക് ഒരുപാട് നേട്ടങ്ങളുണ്ട്. ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദിന്റെ ജന്മ വാര്‍ഷികമായിട്ടാണ് ഓഗസ്റ്റ് 29 ഇന്ത്യയുടെ ദേശീയ കായികദിനമായി ആചരിച്ചു വരുന്നത്. ഇന്ത്യന്‍ ഹോക്കിയെ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിച്ച താരമാണ് മേജര്‍ ധ്യാന്‍ ചന്ദ്. 1928, 1932, 1936 വര്‍ഷങ്ങളില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്ന് ഒളിമ്പിക്‌സ് വിജയങ്ങളില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

ഹോക്കിയിലെ അസാമാന്യ പ്രകടനങ്ങള്‍ക്കൊണ്ട് ധ്യാന്‍ ചന്ദിന് "ദി വിസാര്‍ഡ്" എന്ന പേര് ലഭിച്ചു. 1926 മുതല്‍ 1948 വരെ നീണ്ട കരിയറില്‍ അദ്ദേഹം 400 ഗോളുകള്‍ നേടി. 1936 ല്‍ ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷന്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ധ്യാന്‍ ചന്ദിന്റെ ഓര്‍മകളിലൂടെ ദേശീയ കായികദിനം കടന്നു പോകുമ്പോള്‍ ഈ കഴിഞ്ഞ നാളുകളില്‍ ഭാരതത്തിന്റെ ലോകത്തിന്റെ നെറുകയില്‍ ഉയര്‍ത്തിക്കാട്ടിയ ചില പേരുകള്‍ കൂടി പറയാതെ കടന്നുപോവാന്‍ കഴിയില്ല.

ടീം ഇന്ത്യ
ടീം ഇന്ത്യ

ഇന്ത്യയില്‍ ഇത്തവണ കായികദിനാഘോഷങ്ങള്‍ക്ക് രാജ്യം തുടക്കമിട്ടത് ഏഷ്യാ കപ്പിലെ ഇന്ത്യന്‍ ടീമിന്റെ വിജയത്തോടെയാണ്. ചിര വൈരികളായ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ഇന്നലെ ഏഷ്യാ കപ്പിലെ ആദ്യ വിജയം നേടി. ഹര്‍ദിക് പാണ്ഡ്യയും ജഡേജയും ഭുവനേശ്വര്‍കുമാറുമൊക്കെ തിളങ്ങി നിന്ന മത്സരത്തില്‍ 5 വിക്കറ്റിന്റെ ജയത്തോടെ രാജ്യത്തെ ആവേശക്കൊടുമുടി കയറ്റി.

ബര്‍മിങ്ഹാമില്‍ നടന്ന 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇന്ത്യയ്ക്ക് മെച്ചപ്പെട്ട പ്രകടനങ്ങള്‍ കാഴ്ച്ച വയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്ഷ്യ സെന്‍, പിവി സിന്ധു, മീരാഭായ് ചാനു, എല്‍ദോസ് പോള്‍, നീരജ് ചോപ്ര തുടങ്ങി ഒട്ടേറെ താരങ്ങളാണ് ഇത്തവണയും ഇന്ത്യന്‍ കായിക രംഗത്ത് മുന്നണിയില്‍.

കായികരംഗത്ത് പെണ്‍കരുത്ത് വര്‍ധിക്കുന്നതും വലിയൊരു മുന്നേറ്റമായി കരുതുന്നു. ഇത്തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലോണ്‍ബോള്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ ടീം ആദ്യ ഫൈനലില്‍ തന്നെ സ്വര്‍ണം നേടി. കൂടാതെ മീരാ ഭായ് ചാനുവിന്റെ പ്രകടനവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in