നീരജ് ചോപ്ര
നീരജ് ചോപ്ര

'ചരിത്ര നേട്ടവുമായി നീരജ് ചോപ്ര'; ജാവലിൻ ത്രോ പുരുഷ റാങ്കിങില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ താരം

1455 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തിയ നീരജ് ചോപ്ര നിലവിലെ ലോക ചാമ്പ്യനായ ഗ്രെനഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനെ പിന്തള്ളിയാണ് ചാമ്പ്യനായത്
Updated on
1 min read

ചരിത്രനേട്ടത്തില്‍ ഇന്ത്യയുടെ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര. ലോക അത്ലറ്റിക് പുരുഷ ജാവലിന്‍ ത്രോയില്‍ ലോക ഒന്നാം നമ്പര്‍ താരമായി മാറി നീരജ് ചോപ്ര. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ താരം ജാവലിന്‍ ത്രോ ലോകറാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്.

1455 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തിയ നീരജ് ചോപ്ര നിലവിലെ ലോക ചാമ്പ്യനായ ഗ്രെനഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനെ പിന്തള്ളിയാണ് ചാമ്പ്യനായത്. 1433 ആയിരുന്നു ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിന്റെ പോയിന്റ് നില. ടോക്കിയോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ ജേതാവായ ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കുബ് വാഡ്ലെജ് 1416 പോയിന്റുമായി മൂന്നാമതാണ്.

നീരജ് ചോപ്ര
നീരജ് ചോപ്ര

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30 നാണ് 25 കാരനായ ചോപ്ര ലോക റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തിയത്. സെപ്റ്റംബറില്‍ സൂറിച്ചില്‍ നടന്ന ഡയമണ്ട് ലീഗ് 2022 ഫൈനലില്‍ ഒന്നാം സ്ഥാനത്ത് എത്തിയ നീരജ് ചോപ്ര ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി മാറി. ഏറ്റവും ഒടുവിലായി മെയ് 5 ന് നടന്ന ദോഹ ഡയമണ്ട് ലീഗില്‍ 88.67 മീറ്റര്‍ എറിഞ്ഞാണ് അദ്ദേഹം കിരീടം നേടിയത്.

നീരജ് ചോപ്ര
ദോഹ ഡയമണ്ട് ലീഗ്: നീരജ് ചോപ്രയ്ക്കു സ്വര്‍ണം

ഇനി ജൂണ്‍ നാലിന് നെതര്‍ലാന്‍ഡില്‍ നടക്കുന്ന എഫ്ബികെ ഗെയിംസ് ആണ് ചോപ്രയുടെ അടുത്ത മത്സരം

കഴിഞ്ഞ വര്‍ഷം 2022 ഡയമണ്ട് ലീഗ് ഫൈനല്‍ ട്രോഫി നേടിയ ചോപ്ര, ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ 88.67 മീറ്റര്‍ എറിഞ്ഞാണ് സീസണ്‍ ഓപ്പണിങ് ആദ്യ റൗണ്ടില്‍ വിജയിച്ചത്. 'ഇത് വളരെ കഠിനമായ വിജയമായിരുന്നു. പക്ഷേ ഞാന്‍ സന്തുഷ്ടനാണ്, ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു നല്ല തുടക്കമാണ്,' എന്നായിരുന്നു നീരജ് ചോപ്രയുടെ പ്രതികരണം.

നീരജ് ചോപ്ര
ചരിത്രം കുറിച്ച് നീരജ് ചോപ്ര; ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍

ഇനി ജൂണ്‍ നാലിന് നെതര്‍ലാന്‍ഡില്‍ നടക്കുന്ന എഫ്ബികെ ഗെയിംസ് ആണ് നീരജ് ചോപ്രയുടെ അടുത്ത മത്സരം. ജൂണ്‍ 13 ന് ഫിന്‍ലാന്‍ഡിലെ തുര്‍ക്കുവില്‍ നടക്കുന്ന പാവോ നൂര്‍മി ഗെയിംസിലും അദ്ദേഹം മത്സരിക്കും. തുര്‍ക്കിയിലെ അന്റാലിയയിലാണ് ചോപ്രയുടെ ഇപ്പോഴത്തെ പരിശീലന കേന്ദ്രം.

logo
The Fourth
www.thefourthnews.in