ശസ്ത്രക്രിയ അനിവാര്യം; ചാമ്പ്യൻസ് ലീ​ഗ് മത്സരങ്ങളിൽ നിന്ന് നെയ്മർ പുറത്ത്

ശസ്ത്രക്രിയ അനിവാര്യം; ചാമ്പ്യൻസ് ലീ​ഗ് മത്സരങ്ങളിൽ നിന്ന് നെയ്മർ പുറത്ത്

വിശ്രമത്തെ തുടർന്ന് കുറഞ്ഞത് മൂന്ന് മാസമെങ്കിലും താരം മത്സരങ്ങളിൽ ഉണ്ടാകില്ല
Updated on
1 min read

കണങ്കാലിനേറ്റ പരുക്കിനെ തുട‍ർന്ന് പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് ശേഷിക്കുന്ന ചാമ്പ്യൻസ് ലീ​ഗ് മത്സരങ്ങൾ നഷ്ടമാകും. ശസ്ത്രക്രിയ അനിവാര്യമായതിനാൽ കുറഞ്ഞത് മൂന്ന് മാസമെങ്കിലും താരം മത്സരങ്ങളിൽ ഉണ്ടാകില്ലെന്ന് താരത്തിന്റെ ക്ലബ്ബായ പാരീസ് സെൻ്റ് ജെർമ്മൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ചാമ്പ്യൻസ് ലീ​ഗ് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വൻ തിരിച്ചടിയാകും ഇതോടെ പിഎസ്ജിക്ക് നേരിടേണ്ടി വരിക.

തുടർച്ചയായുള്ള പരിക്കിനെ തുടർന്ന് നെയ്മർ ജൂനിയറിൻ്റെ വലത് കണങ്കാലിന് സാരമായ പ്രശ്നങ്ങളുണ്ട്. ഫെബ്രുവരി 20ന് ഉണ്ടായ അവസാന പരിക്കിനെ തുടർന്ന്, അപകടസാധ്യത ഒഴിവാക്കാൻ ലിഗമെൻ്റ് റിപ്പയർ ശസ്ത്രക്രിയ അനിവാര്യമാണെന്ന് ആരോ​ഗ്യ വി​ദ​ഗ്ധർ പറഞ്ഞിരുന്നുവെന്നും ക്ലബ്ബ് വ്യക്തമാക്കി.

ശസ്ത്രക്രിയ അനിവാര്യം; ചാമ്പ്യൻസ് ലീ​ഗ് മത്സരങ്ങളിൽ നിന്ന് നെയ്മർ പുറത്ത്
ചാമ്പ്യൻസ് ലീഗ് : ഒറ്റ ഗോളിൽ പിഎസ് ജിയെ മറികടന്ന് ബയേൺ, എ സി മിലാനും ജയം

ദോഹയിലാകും താരത്തിൻ്റെ ശസ്ത്രക്രിയ നടക്കുക. തീയതിയോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. ഈ സീസണിലെ ലീഗ് വണ്ണിൽ 13 ഗോളുകളും 11 അസിസ്റ്റുകളുമാണ് നെയ്മർ നേടിയത്. കഴിഞ്ഞ മാസം ലില്ലെക്കെതിരെ നടന്ന മത്സരത്തിന് ശേഷം താരത്തിന് കളിക്കളത്തിൽ നിന്ന് മാറിനിൽക്കേണ്ടിവന്നു. പരിക്കിനെ തുടർന്ന് ക്ലബ്ബിൻ്റെ അവസാന 2 മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമായി.

26 ലീഗ് മത്സരങ്ങൾ അവസാനിക്കുമ്പോൾ 63 പോയിൻ്റുമായി നിലവിൽ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് പാരീസ് സെൻ്റ് ജെർമ്മൻ. രണ്ടാം സ്ഥാനത്തുള്ള ഒളിമ്പിക് ഡി മാർസെ 8 പോയിൻ്റുകൾക്ക് പിന്നിലാണ്. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിലെ രണ്ടാം പാദ മത്സരത്തിൽ ഈയാഴ്ച ബയേൺ മ്യൂണിക്കിനെയാകും പിഎസ്ജി നേരിടുക. ആദ്യ പാദ പോരാട്ടത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് ബയേണിനെതിരെ പിഎസ്ജി പരാജയപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in