കോഹ്ലിയുടെ ചരിത്രനേട്ട നിമിഷങ്ങളില്‍ നിറങ്ങളാല്‍ സമ്മാനമൊരുക്കി നിഷ; കോഹ്ലിക്കുള്ള ആരാധികയുടെ സ്‌നേഹാദരം വൈറല്‍

കോഹ്ലിയുടെ ചരിത്രനേട്ട നിമിഷങ്ങളില്‍ നിറങ്ങളാല്‍ സമ്മാനമൊരുക്കി നിഷ; കോഹ്ലിക്കുള്ള ആരാധികയുടെ സ്‌നേഹാദരം വൈറല്‍

ഇന്നലെ നടന്ന ഇന്ത്യ - ന്യൂസിലന്‍ഡ് ഏകദിന സെമി മത്സരത്തിൽ രണ്ട് റെക്കോർഡുകളാണ് 'കിംഗ് കോഹ്‌ലി' തന്റെ പേരിൽ എഴുതിച്ചേർത്തത്
Updated on
2 min read

സച്ചിനെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ ഏകദിന ക്രിക്കറ്റിലെ റെക്കോർഡ് തകർത്ത് ഇന്നലെ വാങ്ക്‌ഡെ സ്‌റ്റേഡിയത്തില്‍ ചരിത്രമെഴുതിയ കോഹ്‌ലിക്ക് അഭിനന്ദപ്രവാഹമാണ് ആരാധർക്കിടയിൽ നിന്നും ഉയരുന്നത്. പല രീതിയിലാണ് ആരാധകർ കോഹ്ലിയോടുള്ള സ്നേഹാദരം പ്രകടിപ്പിക്കുന്നത്.

അത്തരത്തിൽ ഒരു ആരാധിക കോഹ്‌ലിക്കായി സമർപ്പിച്ച സ്നേഹാദരവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്‌. ഇന്നലെ ഇന്ത്യ - ന്യൂസിലന്‍ഡ് മത്സരം നടക്കവേ കോഹ്ലി ചരിത്ര സെഞ്ചുറി തികയ്ക്കുന്ന സമയം കൊണ്ട് നിഷ ദീപക് എന്ന കലാകാരി വരച്ചു തീർത്ത കോഹ്‌ലിയുടെ പെയിന്റിങ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

കേരള മ്യൂറൽ പെയിന്റിങ് കലാകാരിയാണ് നിഷ ദീപക്. ചെറുപ്പം മുതലേ തുടങ്ങിയ നിഷയുടെ ക്രിക്കറ്റിനോടുള്ള ഇഷ്ടം പിന്നീട് സച്ചിനിലേക്ക് വളർന്നു. അങ്ങനെയാണ് ക്രിക്കറ്റ് മത്സരങ്ങൾ കാണുന്നതും അതിലേക്ക് ഒരു ഇഷ്ടം വളരുന്നതും. സച്ചിൻ കളമൊഴിഞ്ഞതോടെ ആ സ്നേഹം കോഹ്‌ലിയിലേക്ക് വളർന്നു. "കോഹ്ലിയുടെ പിറന്നാൽ ദിനത്തിൽ ഒരു പോർട്രൈറ്റ് പെയിന്റിങ് തീർക്കണമെന്നായിരുന്നു ആഗ്രഹം, എന്നാൽ ഏകദിനത്തിൽ കോഹ്ലി 50 സെഞ്ചുറി തികയ്ക്കുന്ന സമയമായിരിക്കും അതിന് അനുയോജ്യമെന്ന് തോന്നി-, നിഷ പറഞ്ഞു.

കോഹ്ലിയുടെ ചരിത്രനേട്ട നിമിഷങ്ങളില്‍ നിറങ്ങളാല്‍ സമ്മാനമൊരുക്കി നിഷ; കോഹ്ലിക്കുള്ള ആരാധികയുടെ സ്‌നേഹാദരം വൈറല്‍
ശതകങ്ങളില്‍ അർദ്ധ സെഞ്ചുറിയുമായി കോഹ്ലി; സച്ചിനെ മറികടന്നു, ചരിത്രം

സാധരണ വരയ്ക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെ പങ്കുവെക്കാറുണ്ടായിരുന്നെങ്കിലും, ഇത്തരത്തിലൊരു പ്രശംസയും അംഗീകാരങ്ങളുമെല്ലാം ലഭിക്കുന്നത് ആദ്യമാണെന്നും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത ഏറെ സന്തോഷം ഉണ്ടാക്കിയെന്നുമായിരുന്നു നിഷയുടെ പ്രതികരണം.

ഇന്നലെ നടന്ന ഇന്ത്യ - ന്യൂസിലന്‍ഡ് ഏകദിന സെമിമത്സരത്തിൽ രണ്ട് റെക്കോർഡുകളാണ് 'കിംഗ് കോഹ്‌ലി' തന്റെ പേരിൽ എഴുതിച്ചേർത്തത്. ബാറ്റിങ് ഇതിഹാസം സച്ചിന്റെ രണ്ട് പതിറ്റാണ്ട് നിലനിന്ന റെക്കോഡാണ് കോഹ്ലി മറികടന്നത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോർഡും ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ 50 സെഞ്ചുറികള്‍ നേടുന്ന ഏകതാരമെന്ന റെക്കോർഡുമാണ് കോഹ്ലി ഇന്നലെ ഒറ്റ ദിവസം കൊണ്ട് സ്വന്തമാക്കിയത്. കോഹ്ലിയുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയിലെ അനുഭവം പങ്കുവെച്ച്, "കഴിവും അഭിനിവേശവും കൊണ്ട് കോഹ്ലി എന്റെ ഹൃദയം തൊട്ടു", എന്നാണ് കോഹ്‌ലിയെ അഭിനന്ദിച്ച് സച്ചിൻ എക്‌സിൽ കുറിച്ചത്.

logo
The Fourth
www.thefourthnews.in