പാരീസിലെ പവർ കപ്പിള്‍സായി ഹണ്ടറും താരയും; ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും സ്വർണവുമായി ദമ്പതികള്‍

പാരീസിലെ പവർ കപ്പിള്‍സായി ഹണ്ടറും താരയും; ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും സ്വർണവുമായി ദമ്പതികള്‍

സ്വർണം നേടിയെന്ന യാഥാർഥ്യത്തിലേക്ക് എത്തിയപ്പോള്‍ വുഡ്‌ഹാള്‍ ആദ്യ നോക്കിയത് ഗ്യാലറിയിലേക്ക്, തിരഞ്ഞത് താര ഡേവിസ് വുഡ്ഹാളിനെ
Updated on
2 min read

പാരീസ് പാരാലിമ്പിക്‌സില്‍ പുരുഷന്മാരുടെ 400 മീറ്റർ ടി62 വിഭാഗത്തിന്റെ ഫിനിഷിങ് ലൈൻ പിന്നിട്ട നിമിഷം അമേരിക്കയുടെ ഹണ്ടർ വുഡ്‌ഹാളിനെ സംബന്ധിച്ച് അവിശ്വസനീയമായിരുന്നു. താൻ ഫിനിഷ് ചെയ്തോ അതോ ഇത് സ്വപ്നമാണോ എന്നായിരുന്നു വുഡ്‌ഹാളിന്റെ ആദ്യ ചിന്ത. സ്വർണം നേടിയെന്ന യാഥാർഥ്യത്തിലേക്ക് എത്തിയപ്പോള്‍ വുഡ്‌ഹാള്‍ ആദ്യ നോക്കിയത് ഗ്യാലറിയിലേക്ക്, തിരഞ്ഞത് താര ഡേവിസ് വുഡ്ഹാളിനെ.

പാരീസ് ഒളിമ്പിക്‌സില്‍ ലോങ്‍‌ ജമ്പില്‍ അമേരിക്കയ്ക്കായി സ്വർണം നേടിയ താര വുഡ്ഹാളിന്റെ ഭാര്യകൂടിയാണ്. താരയെ കണ്ട നിമിഷം ഓടിയെത്തി ആശ്ലേഷിച്ചു. ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും ചാമ്പ്യൻപട്ടം നേടിയ പവർ കപ്പിള്‍സിന്റെ ദൃശ്യങ്ങള്‍ അത്‌ലറ്റിക് സ്റ്റേഡിയത്തിലെ സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ നിറഞ്ഞ കയ്യടിയായിരുന്നു.

ഫൈബുലാർ ഹെമിമേലിയ എന്ന രോഗാവസ്ഥയുമായി ജനിച്ച വുഡ്‌ഹാളിന്റെ ഇരുകാലുകളും ഒന്നാം വയസില്‍ മുറിച്ചുമാറ്റിയിരുന്നു. മുട്ടിന് താഴേക്കായിരുന്നു മുറിച്ചുമാറ്റിയത്. മെഡല്‍‌നേട്ടം സാധ്യമാക്കിയതിന് സഹായിച്ച ഷ്രൈനേഴ്‌സ് ഹോസ്‌പിറ്റലിന് വുഡ്ഹാള്‍ നന്ദി അറിയിച്ചു. എന്നെപ്പോലെ തന്നെ ഈ മെഡല്‍ നിങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന് വുഡ്ഹാള്‍ പറഞ്ഞു.

46.32 സെക്കൻഡിലായിരുന്നു വുഡ്ഹാള്‍ ഫിനിഷ് ചെയ്തത്. ജർമനിയുടെ ജോനാസ് ഫ്ലോഴ്‌സിനാണ് വെള്ളി. 46.90 സെക്കൻഡിലായിരുന്നു ജോനാസ് ഓട്ടം പൂർത്തിയാക്കിയത്. നെതർലൻഡ്‌സിന്റെ ഒലിവിയർ ഹെൻഡ്രിക്‌സിനാണ് വെള്ളി. 4X100 മീറ്റർ യൂണിവേഴ്‌സല്‍ റിലേയില്‍ വെങ്കലം നേടിയ അമേരിക്കൻ ടീമിലും വുഡ്ഹാള്‍ അംഗമായിരുന്നു,

പാരീസിലെ പവർ കപ്പിള്‍സായി ഹണ്ടറും താരയും; ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും സ്വർണവുമായി ദമ്പതികള്‍
ലോകകപ്പ് യോഗ്യത റൗണ്ട്: 30-ാം മിനുറ്റില്‍ റോഡ്രിഗൊ; ഇക്വഡോറിനെ കീഴടക്കി ബ്രസീല്‍

ഇതോടെ അഞ്ച് തവണ പാരാലിമ്പിക്‌സ് മെഡല്‍ നേടിയ താരമാകാനും വുഡ്ഹാളിനായി. 2020, 2016 പാരാലിമ്പിക്‌സുകളിലായി രണ്ട് വെങ്കലവും ഒരു വെള്ളിയും വുഡ്ഹാള്‍ നേടി.

2022ലാണ് വുഡ്ഹാളും താരയും വിവാഹിതരാകുന്നത്. താര പാരീസില്‍ സ്വർണം നേടിയതോടെയായിരുന്നു ഇരുവരും അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയത്. 2020 ടോക്യൊ ഒളിമ്പിക്സിലും ഇരുവരും പങ്കെടുത്തിരുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് ജോർജിയയില്‍ പഠിക്കുമ്പോഴാണ് താര ട്രാക്ക് ആൻഡ് ഫീല്‍ഡ് ടീമിന്റെ ഭാഗമാകുന്നത്. പിന്നീട് ഓസ്റ്റിനിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസില്‍ ചേർന്നു. 2021ലാണ് കോളേജ് കരിയർ അവസാനിപ്പിക്കുന്നത്.

യൂണിവേഴ്‌സിറ്റി ഓഫ് അർക്കാൻസസിലായിരുന്നു വുഡ്ഹാളിന്റെ വിദ്യാഭ്യാസം. വുഡ്ഹാള്‍ ഡിവിഷൻ 1 ട്രാക്ക് ആൻഡ് ഫീല്‍ഡില്‍ സ്കോളർഷിപ്പ് നേടുന്ന ഇരട്ട വൈകല്യമുള്ള ആദ്യ താരമായതും ഇവിടെവെച്ചായിരുന്നു.

logo
The Fourth
www.thefourthnews.in