Paralympics 2024 | അപകടം കവർന്ന ഗോദയെന്ന സ്വപ്നം, കൈപിടിച്ചുയർത്തിയത് ജാവലിൻ; സുമിത് ആന്റില്‍ ദ ഗോള്‍ഡൻ ബോയ്

Paralympics 2024 | അപകടം കവർന്ന ഗോദയെന്ന സ്വപ്നം, കൈപിടിച്ചുയർത്തിയത് ജാവലിൻ; സുമിത് ആന്റില്‍ ദ ഗോള്‍ഡൻ ബോയ്

തുടർച്ചയായ രണ്ട് പാരാലിമ്പിക്‌സുകളില്‍ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന അപൂർവതയും സുമിതിന് സ്വന്തമായി
Updated on
2 min read

പാരീസില്‍ സുമിത് ആന്റില്‍ ജാവലിൻ എടുത്ത നിമിഷം ചരിത്രത്തിലേക്കുള്ള യാത്രയ്ക്കുകൂടിയായിരുന്നു തുടക്കമായത്. കാണികളുടെ ആകാംഷയും പ്രതീക്ഷയുമെല്ലാം കാത്തുകൊണ്ടായിരുന്നു ആദ്യ ത്രോ. താണ്ടിയ ദൂരം 69.11 മീറ്റർ. ടോക്കിയോയില്‍ സ്ഥാപിച്ച റെക്കോഡ് മറികടക്കുക മാത്രമല്ല, പാരീസിലെ ഇന്ത്യയുടെ മൂന്നാം സ്വർണവും ഏറെക്കുറെ സുമിത് ഉറപ്പിച്ചു.

നിമിഷങ്ങള്‍ക്ക് ശേഷം വീണ്ടും സുമിതിന്റെ കരങ്ങളില്‍നിന്നൊരു പടുകൂറ്റൻ ത്രോ. പാരീസിലെ കാറ്റിനേയും വായുവിനേയും വകഞ്ഞുമാറ്റി ജാവലിൻ ചെന്ന് പതിച്ച ദൂരം 70.59 മീറ്ററായിരുന്നു.

അഞ്ചാമത്തെ ശ്രമത്തിലും 69 മീറ്റർ മറികടക്കാൻ സുമിതിനായിരുന്നു. തുടർച്ചയായ രണ്ട് പാരാലിമ്പിക്‌സുകളില്‍ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന അപൂർവതയും ആ ത്രോയില്‍ സുമിതിന് സ്വന്തമായി.

രണ്ടാം സ്ഥാനത്തെത്തിയ ശ്രീലങ്കയുടെ കൊടിത്തുവാക്കു ദുലാന്റെ ദൂരം 67.02 മീറ്ററായിരുന്നു. വെങ്കലം സ്വന്തമാക്കിയ ഓസ്ട്രേലിയയുടെ ബുരിയാൻ മീക്കലിന്റെ മികച്ച ദൂരം 64.89 മീറ്ററായിരുന്നു.

ഗുസ്തി താരമാകാൻ കൊതിച്ചു, ജാവലിൻ എടുപ്പിച്ച ജീവിതം

രവി കുമാർ ദഹിയ ഉള്‍പ്പെടെയുള്ള ലോകോത്തര ഗുസ്തിതാരങ്ങളെ ഇന്ത്യയ്ക്ക് സമ്മാനിച്ച ഹരിയാനയിലെ സോനിപതിലായിരുന്നു സുമിതിന്റെ ജനനം. ഗുസ്തിയുടെ മണമുള്ള മണ്ണില്‍ ചെറുപ്പം മുതല്‍ സുമിത് സ്വപ്നം കണ്ടത് ട്രാക്കായിരുന്നില്ല, ഗോദ തന്നെയായിരുന്നു. 2012 ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ യോഗേശ്വർ ദത്തായിരുന്നു സുമിതിന്റെ ഹീറോ. പക്ഷേ, 2015ല്‍ എല്ലാം മാറിമറിയുകയായിരുന്നു.

Paralympics 2024 | അപകടം കവർന്ന ഗോദയെന്ന സ്വപ്നം, കൈപിടിച്ചുയർത്തിയത് ജാവലിൻ; സുമിത് ആന്റില്‍ ദ ഗോള്‍ഡൻ ബോയ്
Paralympics 2024 | ഇടതുകാല്‍ നഷ്ടമായത് ട്രെയിൻ അപകടത്തില്‍, ഐഐടി ബിരുദധാരി; പാരീസില്‍ രണ്ടാം സ്വർണം സമ്മാനിച്ച് നിതേഷ്

ട്യൂഷൻ കഴിഞ്ഞ് മടങ്ങവെയായിരുന്നു സുമിതിന്റെ ബൈക്കിന് പിന്നിലായി ട്രാക്ടർ വന്നിടിക്കുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടർ സുമിതിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. ആ നിമിഷം പൊലിഞ്ഞു, ഗുസ്തി താരമാകണമെന്ന സുമിതിന്റെ സ്വപ്നം. അന്ന് സുമിതിന്റെ പ്രായം 15 വയസു മാത്രമായിരുന്നു. കാല് മുറിച്ച് മാറ്റിയെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ നിമിഷം ഒരു ഗുസ്തി താരമാകാനാകില്ലല്ലൊയെന്നതായിരുന്നു സുമിതിന്റെ സങ്കടം. 53 ദിവസമായിരുന്നു ആശുപത്രിവാസം, മനസ് കൈവിടാതെ ചേർത്തുപിടിച്ചത് അമ്മ നിർമല ദേവിയായിരുന്നു.

കൃത്രിമ കാലിന്റെ സഹായത്തോടെ വീണ്ടും ഗോദയിലേക്ക് ചുവടുവെച്ചിരുന്നു സുമിത്. പക്ഷേ, മുട്ടിന്റെ മൂവ്മെന്റ് കുറവായതുകൊണ്ട് സ്വപ്നം ഉപേക്ഷിക്കേണ്ടി വന്നു. അമ്മയും സുഹൃത്തായ മോഹിതും പകർന്നു നല്‍കിയ ഊർജമായിരുന്നു സുമിതിനെ മുന്നോട്ട് നയിച്ചത്.

കായികമേഖലയില്‍ നിന്ന് മാറിനിക്കാനോ നിരാശയിലേക്ക് വീഴാനോ തയാറായിരുന്നില്ല സുമിത്. 2017ല്‍ തന്റെ ഗ്രാമത്തിലുള്ള പാരാഅത്‌ലീറ്റുകൂടിയായ രാജ്‌കുമാറില്‍ നിന്നായിരുന്നു പാരാലിമ്പിക്‌സിനെക്കുറിച്ച് സുമിത് അറിയുന്നത്. കഠിനമായിരുന്നു പരിശീലനകാലഘട്ടം, പലപ്പോഴും കൃത്രിമ കാലിനുള്ളിലേക്ക് ചോരവാർന്നിറങ്ങി.

Paralympics 2024 | അപകടം കവർന്ന ഗോദയെന്ന സ്വപ്നം, കൈപിടിച്ചുയർത്തിയത് ജാവലിൻ; സുമിത് ആന്റില്‍ ദ ഗോള്‍ഡൻ ബോയ്
'ഫ്‌ളിക് ജസ്റ്റ് ഫ്‌ളിപ്പ്ഡ് ഇറ്റ് ഓവര്‍'; നൗക്യാമ്പില്‍ ഹാന്‍സി മാജിക്, ഗ്വാര്‍ഡിയോള യുഗത്തിന്റെ തിരിച്ചുവരവോ?

2018ലാണ് ജാവലിൻ പരിശീലകനായ നവാല്‍ സിങ്ങിനെ പരിചയപ്പെടുന്നത്. നവാലിന്റെ കീഴിലെ പരിശീലനം സുമിതിന്റെ വളർച്ച അതിവേഗമായിരുന്നു. ഡല്‍ഹിയിലെ ജവഹർലാല്‍ നെഹ്രു സ്റ്റേഡിയത്തിലായിരുന്നു പരിശീലനമെല്ലാം. പുലർച്ചെ മൂന്ന് മണിക്ക് നവാല്‍ എത്തും മുൻപ് ജാവലിനുമായി സുമിത് മൈതാനത്തെത്തും, പരിശീലനം ആരംഭിക്കും.

കഠിനാധ്വാനത്തോട് വിട്ടുവീഴ്ചയില്ലാത്ത ശൈലി കേവലം ഒരു വർഷംകൊണ്ട് 2020 ടോക്കിയോ പാരാലിമ്പിക്‌സിനുള്ള യോഗ്യത നേടിക്കൊടുത്തു. ലോകപാരാലിമ്പിക്‌സ് ചാമ്പ്യൻഷിപ്പില്‍ വെള്ളിനേടിക്കൊണ്ടായിരുന്നു ടോക്കിയോയിലേക്കുള്ള ചുവടുവെപ്പ്.

ടോക്കിയോയില്‍ ലോക റെക്കോഡോടെയായിരുന്നു (68.55 മീറ്റർ) സ്വർണം. പിന്നീട് ഹാങ്ഷൂ ഏഷ്യൻ പാരാഗെയിംസ്, 2023, 2024 ലോകപാരാചാമ്പ്യൻഷിപ്പ് എന്നിവയിലെല്ലാം നേട്ടം ആവർത്തിച്ചു. എഫ്64 ക്ലാസില്‍ 73.29 മീറ്റർ എറിഞ്ഞ് ലോകറെക്കോഡും സുമിതിന്റെ പേരിലാണ്.

logo
The Fourth
www.thefourthnews.in