സ്‌പെയിനെ വീഴ്ത്തി; വെങ്കലത്തിളക്കത്തില്‍ ശ്രീജേഷും ഇന്ത്യന്‍ ഹോക്കിയും

സ്‌പെയിനെ വീഴ്ത്തി; വെങ്കലത്തിളക്കത്തില്‍ ശ്രീജേഷും ഇന്ത്യന്‍ ഹോക്കിയും

നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് രണ്ടു ഗോളുകളും നേടിയത്
Updated on
1 min read

ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ വെങ്കല മെഡല്‍ നിലനിര്‍ത്തി ഇന്ത്യ. മൂന്നാം സ്ഥാാനക്കാരെ കണ്ടെത്താന്‍ ഇന്നു നടന്ന മത്സരത്തില്‍ സ്‌പെയിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കീഴടക്കിയാണ് ഇന്ത്യ മെഡല്‍ സ്വന്തമാക്കിയത്. നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് രണ്ടു ഗോളുകളും നേടിയത്. കഴിഞ്ഞ തവണ ടോക്യോയില്‍ നടന്ന ഒളിമ്പിക്‌സിലും ഇന്ത്യ വെങ്കലമണിഞ്ഞിരുന്നു.

പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ നാലാം മെഡലാണിത്. ഒളിമ്പിക് ഹോക്കി ചരിത്രത്തിലെ മൂന്നാം വെങ്കലവും. ഇതു 13-ാം തവണയാണ് ഒളിമ്പിക് ഹോക്കിയില്‍ ഇന്ത്യ മെഡല്‍ നേടുന്നത്.

ഒളിമ്പിക്‌സിനു മുമ്പേ വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ഗോള്‍കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷ് ഇതോടെ തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക് മെഡല്‍ നേട്ടത്തോടെ മടങ്ങി. തന്റെ അവസാന രാജ്യാന്തര മത്സരത്തില്‍ സ്‌പെയിനെതിരേ മിന്നുന്ന സേവുകളുമായി ഇന്ത്യയെ വെങ്കലമണിയിച്ച് ഇന്ത്യയുടെ വിജയ'ശ്രീ'യായാണ് ശ്രീജേഷിന്റെ മടക്കം.

മത്സരത്തില്‍ ആദ്യം ലീഡ് നേടിയത് സ്‌പെയിനായിരുന്നു. 18-ാം മിനിറ്റില്‍ മാര്‍ക് മിറാലസിന്റെ ഗോളില്‍ മുന്നിലെത്തിയ അവര്‍ക്കെതിരെ 30-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ചാണ് ഹര്‍മന്‍പ്രീത് ഇന്ത്യയെ ഒപ്പമെത്തിച്ചത്. മൂന്നു മിനിറ്റിനകം മറ്റൊരു പെനാല്‍റ്റി കോര്‍ണറും ലക്ഷ്യത്തിലെത്തിച്ച ഹര്‍മന്‍പ്രീത് ഇന്ത്യയുടെ വിജയഗോള്‍ കുറിക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in