ഇന്ത്യൻ ഹോക്കി താരം പിആർ ശ്രീജേഷ് വിരമിക്കുന്നു

ഇന്ത്യൻ ഹോക്കി താരം പിആർ ശ്രീജേഷ് വിരമിക്കുന്നു

അവസാന മത്സരത്തിന് തയ്യാറടുക്കുമ്പോൾ ഏറെ അഭിമാനത്തോടെയാണ് താൻ തിരിഞ്ഞു നോക്കുന്നതെന്നും ശ്രീജേഷ്
Updated on
1 min read

ഇന്ത്യൻ ഹോക്കി താരം പിആർ ശ്രീജേഷ് വിരമിക്കുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. പാരീസ് ഒളിംപിക്സിനായി തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് തന്റെ അവസാന മത്സരമാകും ഇതെന്ന് താരം വ്യക്തമാക്കിയിരിക്കുന്നത്.

ജിവി രാജ സ്പോർട്സ് സ്കൂളിൽ നിന്ന് ആരംഭിച്ച തന്റെ കരിയറിനെ ശ്രീജേഷ് കുറിപ്പിൽ ഓർത്തെടുക്കുന്നു. തന്റെ അച്ഛൻ വീട്ടിലെ പശുവിനെ വിറ്റാണ് ആദ്യമായി ഒരു സ്പോർട്സ് കിറ്റ് വാങ്ങി നൽകുന്നതെന്നും, അച്ഛന്റെ ആ ത്യാഗമാണ് തന്റെ ഉള്ളിൽ പോരാടാനുള്ള ഉർജ്ജമുണ്ടാക്കിയത് എന്നും ശ്രീജിത്ത് കുറിക്കുന്നു. ആദ്യത്തെ ഓസ്‌ട്രേലിയൻ പര്യടനത്തെ കുറിച്ചും കുറിപ്പിൽ പ്രത്യേകമായി പരാമർശിക്കുന്നു.

ഇന്ത്യൻ ഹോക്കി താരം പിആർ ശ്രീജേഷ് വിരമിക്കുന്നു
ആർസിബി ആരാധകർ അസംബിള്‍! രോഹിത്-കോഹ്ലി കൂട്ടുകെട്ട് ഐപിഎല്ലിലേക്കും?

എല്ലാ മത്സരങ്ങളും പരാജയപ്പെട്ട 2012 ഒളിംപിക്‌സ് ഏറെ പ്രധാനപ്പെട്ടതായിരുന്നെന്നും, അതാണ് ഏറ്റവും വലിയ പാഠങ്ങൾ തന്നതെന്നും ശ്രീജേഷ് കുറിക്കുന്നു. ആ പരാജയത്തിൽ നിന്നാണ് പിന്നീട് ഉയർത്തെഴുന്നേൽക്കാനുള്ള ഊർജം കിട്ടിയതെന്നും അദ്ദേഹം പറയുന്നു. പാകിസ്താനെതിരെ അവസാന നിമിഷം ഷൂട്ട് ഔട്ടിൽ വിജയിച്ച ആദ്യ ഏഷ്യൻ ഗെയിംസ് ട്രോഫി തനിക്ക് മറക്കാൻ സാധിക്കാത്തതാണെന്നും, ആ ഷൂട്ട് ഔട്ടിൽ നമ്മൾ ചരിത്രം കുറിക്കുകയായിരുന്നു എന്നും ശ്രീജേഷ് കുറിക്കുന്നു.

ഇന്ത്യൻ ഹോക്കി താരം പിആർ ശ്രീജേഷ് വിരമിക്കുന്നു
Paris Olympics 2024 | സ്വർണമണിയുമോ നീരജ്? പ്രധാന എതിരാളികള്‍ ഇവർ

റിയോ ഒളിംപിക്സിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ ലഭിച്ച അവസരവും ടോക്കിയോയിൽ ടീം വെങ്കല മെഡൽ നേടിയതും ശ്രീജേഷ് സന്തോഷത്തോടെ ഓർത്തെടുക്കുന്നു. അവസാന മത്സരത്തിന് തയ്യാറടുക്കുമ്പോൾ ഏറെ അഭിമാനത്തോടെയാണ് താൻ തിരിഞ്ഞു നോക്കുന്നതെന്നും, ഒപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദിയും പറഞ്ഞുകൊണ്ട് ശ്രീജേഷ് തന്റെ വിരമിക്കൽ കുറിപ്പ് അവസാനിപ്പിക്കുന്നു.

logo
The Fourth
www.thefourthnews.in