Paris Olympics 2024 | മെഡല്‍ പ്രതീക്ഷയുമായി രമിതയും അർജുനും; ഹോക്കിയില്‍ അർജന്റീനയെ നേരിടും

Paris Olympics 2024 | മെഡല്‍ പ്രതീക്ഷയുമായി രമിതയും അർജുനും; ഹോക്കിയില്‍ അർജന്റീനയെ നേരിടും

ഇരുവരുടേയും മത്സരങ്ങള്‍ ഉച്ചയ്ക്ക് ശേഷം ഒരു മണിക്കും മൂന്നരയ്ക്കുമാണ്
Updated on
1 min read

പാരീസ് ഒളിമ്പിക്‌സില്‍ 10 മീറ്റർ എയർ പിസ്റ്റള്‍ വനിത വിഭാഗത്തില്‍ ഇന്ത്യയുടെ മനു ഭാക്കർ വെങ്കലം നേടിയതോടെ ഇന്ത്യയുടെ മെഡല്‍വേട്ട ആരംഭിച്ചു. മൂന്നാം ദിനം ഇന്ത്യക്ക് മെഡലുകളുടെ എണ്ണം മൂന്നാക്കി മാറ്റാനാകുമോ എന്നതാണ് ആകാംക്ഷ. 10 മീറ്റർ എയർ റൈഫിള്‍ വനിത വിഭാഗം ഫൈനലില്‍ രമിത ജിൻഡലും, പുരുഷ വിഭാഗത്തില്‍ അർജുൻ ബബുതയുമാണ് ഇന്നത്തെ മെഡല്‍ പ്രതീക്ഷകള്‍. ഇരുവരുടേയും മത്സരങ്ങള്‍ ഉച്ചയ്ക്ക് ശേഷം ഒരു മണിക്കും മൂന്നരയ്ക്കുമാണ്. ഇന്ത്യയുടെ ഇന്നത്തെ മത്സരങ്ങള്‍ അറിയാം.

ഷൂട്ടിങ്

12:45 PM: 10 മീറ്റർ എയർ പിസ്റ്റള്‍ മിക്‌സഡ് ടീം യോഗ്യത റൗണ്ട്. മനു ഭാക്കർ - സരബ്‌ജോത് സിങ്, റിതം സാങ്‌വാൻ-അർജുൻ സിങ് ചീമ.

01:00 PM: ട്രാപ്പ് യോഗ്യത റൗണ്ട് പുരുഷ വിഭാഗം - പൃഥ്വിരാജ് തൊണ്ടയ്‌മാൻ

01:00 PM: 10 മീറ്റർ എയർ റൈഫിള്‍ വനിത വിഭാഗം ഫൈനല്‍ - രമിത ജിൻഡല്‍.

3:30 PM: 10 മീറ്റർ എയർ റൈഫിള്‍ പുരുഷ വിഭാഗം ഫൈനല്‍ - അർജുൻ ബബുത.

ബാഡ്മിന്റണ്‍

12:00 PM: പുരുഷവിഭാഗം ഡബിള്‍സ് ഗ്രൂപ്പ് സ്റ്റേജ്. സാത്‌വിക്ക്‌സായ്‌രാജ് രങ്കിറെഡ്ഡി/ചിരാഗ് ഷെട്ടി - മാർക്ക് ലാംസ്‌പസ്/മാർവിൻ സെയ്‌ഡല്‍ (ജർമനി)

05:30 PM: പുരുഷ സിംഗിള്‍സ് ഗ്രൂപ്പ് സ്റ്റേജ്. ലക്ഷ്യ സെൻ - ജൂലിയൻ കരാഗി (ബല്‍ജിയം)

12:50 PM: വനിത ഡബിള്‍സ് ഗ്രൂപ്പ് സ്റ്റേജ്. അശ്വനി പൊന്നപ്പ/തനിഷ ക്രാസ്റ്റൊ - നമി മത്സൂയമ/ചിഹാരു ഷിദ (ജപ്പാൻ)

Paris Olympics 2024 | മെഡല്‍ പ്രതീക്ഷയുമായി രമിതയും അർജുനും; ഹോക്കിയില്‍ അർജന്റീനയെ നേരിടും
ടോക്കിയോയില്‍ കണ്ണീര്‍, പാരീസില്‍ അഭിമാനം; മനുഭാക്കറിന്റെ ഒളിമ്പിക്‌സ് യാത്ര

ഹോക്കി

04:15 PM: ഇന്ത്യ - അർജന്റീന (ഗ്രൂപ്പ് ബി)

അമ്പെയ്‌ത്ത്

6:30 PM: പുരുഷ വിഭാഗം റികർവ് ടീം ക്വാർട്ടർ ഫൈനല്‍സ്. തരുണ്‍ദീപ് റായ്, ധീരജ് ബൊമ്മദേവര, പ്രവീണ്‍ ജാധവ്.

വിജയിക്കുകയാണെങ്കില്‍ മെഡല്‍ മത്സരങ്ങളും ഇന്ന് തന്നെ ഉണ്ടാകും.

ടേബിള്‍ ടെന്നിസ്

11:30 PM: വനിത സിംഗിള്‍സ് റൗണ്ട് ഓഫ് 32. ശ്രീജ അക്കുല - ജിയാൻ സെങ് (സിംഗപൂർ)

00:30 AM: വനിത സിംഗിള്‍സ് റൗണ്ട് ഓഫ് 32. മണിക ബത്ര - പ്രിതിക പവാദെ (ഫ്രാൻസ്)

logo
The Fourth
www.thefourthnews.in