Paris Olympics 2024 | മെഡലില്‍ ഉന്നമിട്ട് മനു ഭാക്കർ; സിന്ധുവും രോഹൻ ബൊപ്പണ്ണയും ഇന്ന് ഇറങ്ങും
പാരീസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് ജീവൻ നല്‍കാൻ പത്ത് മീറ്റർ എയർ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭാക്കർ ഇന്നിറങ്ങും. വൈകുന്നേരം മൂന്നരയ്ക്കാണ് ഫൈനല്‍. ഒളിമ്പിക്‌സില്‍ ഫൈനലില്‍ എത്തുന്ന ആദ്യ വനിത ഷൂട്ടറെന്ന ചരിത്ര നേട്ടത്തിന്റെ അകമ്പടിയോടെയാണ് മനുവിന്റെ മെഡലിലേക്കുള്ള യാത്ര. 580 പോയിന്റോടെ മൂന്നാം സ്ഥാനത്തായിരുന്നു യോഗ്യത റൗണ്ടില്‍ മനു ഫിനിഷ് ചെയ്തത്. 582 പോയിന്റുള്ള ഹംഗറിയുടെ വെറോണിക്ക മേജറായിരുന്നു ഒന്നാം സ്ഥാനത്ത്.
ഷൂട്ടിങ്ങിന് പുറമെ ഇന്ത്യയ്ക്ക് ഇന്ന് നിർണായക മത്സരങ്ങളുണ്ട്. രണ്ട് തവണ ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ പി വി സിന്ധു വനിത ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ മത്സരിക്കും. ബാഡ്മിന്റണില്‍ പുരുഷ സിംഗിള്‍സില്‍ എച്ച് എസ് പ്രണോയിയും ഇറങ്ങും. അമ്പെയ്‌ത്തില്‍ സെമി ഫൈനല്‍ ലക്ഷ്യമിട്ട് വനിത ടീമും മത്സരിക്കും. അംഗിത ഭഗത്, ഭജൻ കൗർ, ദീപിക കുമാരി എന്നിവരാണ് ടീമിലുള്ളത്. ഇന്ത്യയുടെ ഇന്നത്തെ മത്സരങ്ങള്‍ പരിശോധിക്കാം.
ബാഡ്മിന്റണ്‍
12:50 PM - വനിത സിംഗിള്‍സ് (ഗ്രൂപ്പ് സ്റ്റേജ്): പി വി സിന്ധു - എഫ് എൻ അബ്ദുള്‍ റസാഖ് (മാലദ്വീപ്)
08:00 PM - പുരുഷ സിംഗിള്‍സ് (ഗ്രൂപ്പ് സ്റ്റേജ്): എച്ച് എസ് പ്രണോയ് - ഫാബിയാൻ റോത് (ജർമനി)
ഷൂട്ടിങ്
12:45 PM - വനിത വിഭാഗം 10 മീറ്റർ എയർ റൈഫിള്‍ (യോഗ്യത റൗണ്ട്): എലവെനില്‍ വാലറിവൻ
02:45 PM - പുരുഷ വിഭാഗം 10 മീറ്റർ എയർ റൈഫിള്‍ (യോഗ്യത റൗണ്ട്): സന്ദീപ് സിങ്, അർജുൻ ബബുത
03:30 PM - 10 മീറ്റർ എയർ പിസ്റ്റള്‍ (ഫൈനല്‍) - മനു ഭാക്കർ
റോവിങ്
01:18 PM - പുരുഷ വിഭാഗം സ്കള്‍സ്: ബല്‍രാജ് പൻവാർ
ടേബിള്‍ ടെന്നിസ്
12:15 PM മുതല്‍ - വനിത സിംഗിള്‍സ് (രണ്ടാം റൗണ്ട്): ശ്രീജ അകുല - ക്രിസ്റ്റീന കാള്‍ബർഗ് (സ്വീഡൻ)
12:15 PM മുതല്‍ - വനിത സിംഗിള്‍സ് (രണ്ടാം റൗണ്ട്): മണിക ബത്ര - അന്ന ഹർസി (ഗ്രേറ്റ് ബ്രിട്ടൻ)
12:15 PM മുതല്‍ - പുരുഷ സിംഗിള്‍സ് (രണ്ടാം റൗണ്ട്): ശരത് കമാല്‍ - ഡെനി കൊസൂള്‍ (സ്ലോവേനിയ)
സ്വിമ്മിങ്
03:16 PM - പുരുഷ വിഭാഗം 100 മീറ്റർ ബാക്ക്‌സ്ട്രോക്ക് (ഹീറ്റ്‌സ് 2) - ശ്രീഹരി നടരാജ്
03:30 PM - വനിത വിഭാഗം 200 മീറ്റർ ഫ്രീസ്റ്റൈല്‍ - ദിനിധി ദെസിങ്കു
ടെന്നിസ്
3:30 PM - പുരുഷ വിഭാഗം ഡബിള്‍സ് (ആദ്യ റൗണ്ട്) - രോഹൻ ബൊപ്പണ്ണ/എൻ ശ്രീറാം ബാലാജ - ഗേല്‍ മോൻഫില്‍സ്/എഡ്വോർഡ് റോജർ
3:30 PM - പുരുഷ വിഭാഗം സിംഗിള്‍സ് (ആദ്യ റൗണ്ട്) - സുമിത് നാഗല്‍ - കൊറെന്റിൻ മോറ്റെറ്റ് (ഫ്രാൻസ്)
അമ്പെയ്ത്ത്
5:45 PM - വനിത വിഭാഗം ക്വാർട്ടർ ഫൈനല്‍സ് - അംഗിത ഭഗത്, ഭജൻ കൗർ, ദീപിക കുമാരി