Paris Olympics 2024 | ഇത് 'മിസ്റ്റർ കൂൾ'! പ്രത്യേക കണ്ണടയും മറ്റ് ഉപകരണങ്ങളൊന്നുമില്ല; കൂളായി വെള്ളി മെഡല്‍  വെടിവെച്ചിട്ട് യൂസഫ് ഡികെച്ച്

Paris Olympics 2024 | ഇത് 'മിസ്റ്റർ കൂൾ'! പ്രത്യേക കണ്ണടയും മറ്റ് ഉപകരണങ്ങളൊന്നുമില്ല; കൂളായി വെള്ളി മെഡല്‍ വെടിവെച്ചിട്ട് യൂസഫ് ഡികെച്ച്

സാധരണയായി ഷൂട്ടർമാർ ഏകാഗ്രത ലഭിക്കുന്നതിനായി ധരിക്കുന്ന ഒരു ഉപകരണത്തിന്റേയും സഹായമില്ലാതെയായിരുന്നു അയാള്‍ വെടിയുതിർത്തുകൊണ്ടിരുന്നത്
Updated on
1 min read

പാരീസ് ഒളിമ്പിക്‌സിലെ ഷൂട്ടിങ് സെന്റില്‍ 10 മീറ്റർ എയർ പിസ്റ്റള്‍ മിക്‌സഡ് വിഭാഗം ഇവന്റ് നടക്കുന്നു. എല്ലാ ശ്രദ്ധയും ഒരു അമ്പത്തിയൊന്നുകാരനിലേക്ക്. സാധാരണയായി ഷൂട്ടർമാർ ഏകാഗ്രത ലഭിക്കുന്നതിനായി ധരിക്കുന്ന ഒരു ഉപകരണത്തിന്റേയും സഹായമില്ലാതെയായിരുന്നു അയാള്‍ വെടിയുതിർത്തുകൊണ്ടിരുന്നത്. ഒരു കൈ പോക്കറ്റിലുമിട്ട് വളരെ കൂളായിട്ട്. തുർക്കിയുടെ യൂസഫ് ഡികെച്ചായിരുന്നു അത്. വെള്ളിമെഡലും നേടിയായിരുന്നു ഡികെച്ചും പങ്കാളിയായ സെവല്‍ ടർഹാനും ഷൂട്ടിങ് സെന്റർ വിട്ടത്.

സമൂഹമാധ്യമങ്ങളില്‍ ഡികെച്ചാണിപ്പോള്‍ താരം. കാരണവും ഇതുതന്നെയായിരുന്നു, വളരെ കൂളായുള്ള സമീപനം. ഒളിമ്പിക്‌സിലെ ഷൂട്ടിങ് മത്സരങ്ങള്‍ വീക്ഷിച്ചാലറിയാം, കൃത്യത ഉറപ്പാക്കാനായി താരങ്ങള്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ നീണ്ട നിര. ഗ്ലെയർ ഒഴിവാക്കിയുള്ള പ്രത്യേക കണ്ണട, മറ്റു ശബ്ദങ്ങൾ ഒഴിവാക്കാനുള്ള ചെവിക്കുള്ള പ്രൊട്ടക്ഷൻ ഇങ്ങനെ നീളുന്നു നിര. പക്ഷേ, ഡികെച്ചിന് ഇതൊന്നുമില്ലായിരുന്നു.

Paris Olympics 2024 | ഇത് 'മിസ്റ്റർ കൂൾ'! പ്രത്യേക കണ്ണടയും മറ്റ് ഉപകരണങ്ങളൊന്നുമില്ല; കൂളായി വെള്ളി മെഡല്‍  വെടിവെച്ചിട്ട് യൂസഫ് ഡികെച്ച്
Paris Olympics 2024 | ടിക്കറ്റ് കളക്ടറില്‍ നിന്ന് പാരീസിലെ പോഡിയത്തിലേക്ക്; സ്വപ്‌നില്‍ കുസാലെയുടെ സ്വപ്ന യാത്ര

ഫൈനലില്‍ സെർബിയയുടെ സരോണ അരുണോവിച്ച്, ഡാമിർ മികെച്ച് സഖ്യത്തിനോടായിരുന്നു തുർക്കി താരങ്ങള്‍ പരാജയപ്പെട്ടത്. 8-4 എന്ന ലീഡ് നേടിയ ശേഷമായിരുന്നു തുർക്കി താരങ്ങള്‍ പരാജയപ്പെട്ടത്. 14-12 എന്ന മാർജിനിലായിരുന്നു സെർബിയൻ സഖ്യത്തിന്റെ ജയം. വെങ്കലമെഡല്‍ നേടിയത് ഇന്ത്യയുടെ മനു ഭാക്കർ, സരബ്‌ജോത് സഖ്യമായിരുന്നു.

ആരാണ് യൂസഫ് ഡികെച്ച്?

അങ്കാരയിലെ ഗാസി യൂണിവേഴ്‌സിറ്റി സ്കൂള്‍ ഓഫ് ഫിസിക്കല്‍ ട്രെയിനിങ് ആൻഡ് എജുക്കേഷനിലായിരുന്നു പഠനം. പിന്നീട് കോന്യയിലെ സെല്‍ക്കുക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഷൂട്ടിങ് പരിശീലനത്തില്‍ ബിരുദാനന്ത ബിരുദമെടുത്തു. 2008, 2012, 2016, 2020 ഒളിമ്പിക്‌സുകളിലും ഇതിനു മുൻപ് ഡികെച്ച് പങ്കെടുത്തിട്ടുണ്ട്.

Paris Olympics 2024 | ഇത് 'മിസ്റ്റർ കൂൾ'! പ്രത്യേക കണ്ണടയും മറ്റ് ഉപകരണങ്ങളൊന്നുമില്ല; കൂളായി വെള്ളി മെഡല്‍  വെടിവെച്ചിട്ട് യൂസഫ് ഡികെച്ച്
Paris Olympics 2024 | 58-ാം വയസില്‍ സ്വപ്നസാക്ഷാത്കാരം; ആദ്യ ഒളിമ്പിക്‌സിനിറങ്ങി ഷിയിങ് സെങ്, കയ്യടിച്ച് ലോകം

2014 ലോക ചാമ്പ്യൻഷിപ്പില്‍ 25 മീറ്റർ സ്റ്റാൻഡേർഡ് പിസ്റ്റളിലും 25 മീറ്റർ സെന്റർ ഫയർ പിസ്റ്റളിലും ചാമ്പ്യനായി. 10 മീറ്റർ എയർ പിസ്റ്റളിലും വെള്ളി സ്വന്തമാക്കിയിരുന്നു. യൂറോപ്യൻ ചാമ്പ്യൻഷിപ്പില്‍ ഏഴ് കിരീടങ്ങളാണ് നേടിയത്.

logo
The Fourth
www.thefourthnews.in