Paris Olympics 2024 | ചരിത്രം കുറിച്ച് ലക്ഷ്യ സെൻ; പുരുഷ ബാഡ്മിന്റണില്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ താരം

Paris Olympics 2024 | ചരിത്രം കുറിച്ച് ലക്ഷ്യ സെൻ; പുരുഷ ബാഡ്മിന്റണില്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ താരം

ആദ്യ സെറ്റ് നഷ്ടമായതിന് ശേഷമായിരുന്നു തിരിച്ചുവരവ്
Updated on
1 min read

പാരീസ് ഒളിമ്പിക്‌സ് പുരുഷ വിഭാഗം ബാഡ്‌മിന്റണില്‍ സെമി ഫൈനലില്‍ കടന്ന് ഇന്ത്യയുടെ ലക്ഷ്യ സെൻ. ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ സെമി ഫൈനലിലെത്തുന്ന ആദ്യ പുരുഷ താരമാണ് ലക്ഷ്യ സെൻ. ചൈനീസ് തായ്‌പെയുടെ ചൗ ടീൻ ചെന്നിനെയാണ് താരം പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് നഷ്ടമായതിന് ശേഷമായിരുന്നു തിരിച്ചുവരവ്. 19-21, 21-15, 21-12.

പ്രീ ക്വാർട്ടറില്‍ ഇന്ത്യയുടെ എച്ച് എസ് പ്രണോയിയെ പരാജയപ്പെടുത്തിയായിരുന്നു ലക്ഷ്യ ക്വാർട്ടറിലേക്ക് കുതിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പ്രണോയിയെ കീഴടക്കിയത്. സ്കോർ 21-12, 21-6.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഗട്ടിമാലയുടെ കെവിൻ കോർഡനെയാണ് പരാജയപ്പെടുത്തിയത്. സ്കോർ 21-8, 22-20

രണ്ടാം മത്സരത്തില്‍ ബല്‍ജിയത്തിന്റെ ജൂലിയൻ കരാഗിയായിരുന്നു എതിരാളി. ഇവിടെയും ജയം നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു. സ്കോർ 21-19, 21-14.

Paris Olympics 2024 | ചരിത്രം കുറിച്ച് ലക്ഷ്യ സെൻ; പുരുഷ ബാഡ്മിന്റണില്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ താരം
Paris Olympics 2024 | ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍, ഓസ്ട്രേലിയക്കെതിരായ വിജയം 52 വര്‍ഷത്തിനുശേഷം

രണ്ടാം മത്സരത്തില്‍ ഇൻഡോനേഷ്യയുടെ ജോനാഥൻ ക്രിസ്റ്റിയേയും സമാന രീതിയില്‍ പരാജയപ്പെടുത്തി. സ്കോർ 21-18, 21-12.

പുരുഷ ബാഡ്മിന്റണില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ താരമാകാനുള്ള അവസരമാണ് ലക്ഷ്യയെ കാത്തിരിക്കുന്നത്.

നേരത്തെ ഹോക്കിയിലും ഇന്ത്യ മെഡല്‍ പ്രതീക്ഷ കാത്തിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ 3-2ന് തോല്‍പ്പിച്ചു. ജയത്തോടെ ഇന്ത്യ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു. 1972 ന് ശേഷം ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യ ഓസ്ട്രേലിയയക്ക് എതിരെ നേടുന്ന ആദ്യ വിജയം കൂടിയാണ് ഇന്നത്തേത്.

logo
The Fourth
www.thefourthnews.in