Paris Olympics 2024 |പാരീസില്‍ മെഡലിലേക്കൊരു ത്രോ, നീരജ് ചോപ്ര ഇന്നിറങ്ങും

Paris Olympics 2024 |പാരീസില്‍ മെഡലിലേക്കൊരു ത്രോ, നീരജ് ചോപ്ര ഇന്നിറങ്ങും

87.58 മീറ്റർ ദൂരമെറിഞ്ഞായിരുന്നു നീരജ് ടോക്കിയോയില്‍ സ്വർണമണിഞ്ഞത്
Updated on
1 min read

പാരീസ് ഒളിമ്പിക്‌സില്‍ പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ചാമ്പ്യൻ പട്ടം നിലനിർത്താൻ ഇന്ത്യയുടെ നീരജ് ചോപ്ര ഇന്നിറങ്ങും. ജാവലിൻ ത്രോ യോഗ്യതാ റൗണ്ടിനാണ് ഇന്ന് തുടക്കമാകുന്നത്. നീരജിന് പുറമെ ഇന്ത്യൻ താരം കിഷോർ ജെനയും മത്സരിക്കുന്നുണ്ട്. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എയിലാണ് ജന, നീരജ് ഗ്രൂപ്പ് ബിയിലും. ഉച്ചതിരിഞ്ഞ് 1.50നാണ് യോഗ്യതാ റൗണ്ടിന് തുടക്കമാകുക. നീരജിന്റെ മത്സരം മൂന്നരയ്ക്കാണ്.

87.58 മീറ്റർ ദൂരമെറിഞ്ഞായിരുന്നു നീരജ് ടോക്കിയോയില്‍ സ്വർണമണിഞ്ഞത്. സീസണിലെ ഏറ്റവും മികച്ച പ്രകടനങ്ങളുടെ പട്ടികയെടുത്താല്‍ നാലാം സ്ഥാനത്താണ് നീരജ്. ദോഹ ഡയമണ്ട് ലീഗിലായിരുന്നു നീരജിന്റെ ഏറ്റവും മികച്ച പ്രകടനമുണ്ടായത്. അന്ന് 88.36 മീറ്റർ എറിഞ്ഞാണ് താരം വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബിനായിരുന്നു അന്ന് സ്വർണം.

Paris Olympics 2024 |പാരീസില്‍ മെഡലിലേക്കൊരു ത്രോ, നീരജ് ചോപ്ര ഇന്നിറങ്ങും
ഇടവേളകളില്‍ ഒരു ഉറക്കം, അത് മസ്റ്റാ! ഹൈ ജമ്പില്‍ സ്വർണം നേടിയ യുക്രെയ്‌ൻ താരത്തിന്റെ ശൈലിയില്‍ കൗതുകം

പരുക്കിനെ തുടർന്ന് ഒളിമ്പിക്‌സിന് തൊട്ടുമുൻപുള്ള ടൂർണമെന്റുകളില്‍ നിന്ന് നീരജ് വിട്ടുനിന്നിരുന്നു. ആരോഗ്യക്ഷമത പൂർണമായി വീണ്ടെടുത്തതിന് ശേഷമാണ് നീരജ് പാരീസിലെത്തുന്നതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകള്‍. ടോക്കിയോയ്‌ക്ക് ശേഷമുള്ള എല്ലാ ടൂർണമെന്റുകളില്‍ സ്വർണം അല്ലെങ്കില്‍ വെള്ളി നേടാൻ നീരജിന് സാധിച്ചിട്ടുണ്ടെന്നതും പ്രതീക്ഷ പകരുന്ന ഒന്നാണ്.

ടോക്കോയോയില്‍ നീരജ് സ്വർണമണിഞ്ഞപ്പോള്‍ വെള്ളി നേടിയ ചെക്ക് റിപ്പബ്ലിക്ക് താരമായ യാക്കൂബാണ് നീരജിന്റെ പ്രധാന എതിരാളികള്‍. 88.65 മീറ്ററാണ് സീസണിലെ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം. ജൂലിയൻ വെബ്ബർ, ആൻഡേഴ്‌സണ്‍ പീറ്റേഴ്‌സ് എന്നിവരും മെഡല്‍ സാധ്യതയിലുള്ളവരാണ്.

ഏഷ്യൻ ഗെയിംസില്‍ നീരജിന് കടുത്ത വെല്ലുവിളി ഉയർത്തിയ താരമാണ് കിഷോർ. 87.54 മീറ്റർ എറിഞ്ഞ് അവസാന ഘട്ടം വരെ സ്വർണമെഡല്‍ സാധ്യത നിലനിർത്തിയിരുന്നു. എന്നാല്‍ നീരജ് പിന്നീട് തിരിച്ചുവരികയായിരുന്നു. ഈ പ്രകടനത്തിന് ശേഷം 80 മീറ്റർ ദൂരം മറികടക്കുന്നതില്‍ താരം സ്ഥിരത പുലർത്തിയിട്ടില്ല.

logo
The Fourth
www.thefourthnews.in