'ഞാൻ എന്റെ കറുത്ത ജോലിയെ സ്നേഹിക്കുന്നു': ഒളിമ്പിക്സിൽ ഇരട്ട സ്വർണ നേട്ടത്തിന് പിന്നാലെ ട്രംപിനെ പരിഹസിച്ച്  സിമോൺ ബൈൽസ്

'ഞാൻ എന്റെ കറുത്ത ജോലിയെ സ്നേഹിക്കുന്നു': ഒളിമ്പിക്സിൽ ഇരട്ട സ്വർണ നേട്ടത്തിന് പിന്നാലെ ട്രംപിനെ പരിഹസിച്ച് സിമോൺ ബൈൽസ്

ഗായികയും ഗാനരചയിതാവുമായ റിക്കി ഡേവില സിമോൺ ബൈൽസയുടെ മെഡൽ നേട്ടത്തെ പ്രശംസിച്ച് കൊണ്ട് പങ്കുവെച്ച പോസ്റ്റിന് മറുപടിയായാണ് പരാമർശം ഉണ്ടായത്
Updated on
2 min read

പാരീസ് ഒളിമ്പിക്സിൽ ഇരട്ട സ്വർണം നേടിയതിന് പിന്നാലെ ഡൊണാൾഡ് ട്രംപിനെ പരിഹസിച്ച് അമേരിക്കൻ ജിംനാസ്റ്റിക് റാണി സിമോൺ ബൈൽസ്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ട്രംപ് നടത്തിയ പരാമർശങ്ങളെ പരിഹസിച്ച് തന്റെ സാമൂഹ്യ മാധ്യമങ്ങളിലാണ് ബൈൽസ് പോസ്റ്റ് പങ്കുവെച്ചത്. 'ഞാൻ എന്റെ കറുത്ത ജോലിയെ സ്നേഹിക്കുന്നു' എന്ന ബൈൽസിന്റെ എക്‌സ് പോസ്റ്റ് വലിയ തോതിൽ ശ്രദ്ധ നേടിയിരുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെ പരോക്ഷമായി വിമർശിച്ച് കൊണ്ടായിരുന്നു സിമോണിന്റെ പരാമർശം. നേരത്തെ ട്രംപ് നടത്തിയ, കുടിയേറ്റക്കാർ അമേരിക്കയിലെ കറുത്ത ജോലികൾ സ്വന്തമാക്കുന്നുവെന്ന പരാമർശം വൻ വിവാദം സൃഷ്ടിച്ചിരുന്നു.

ഗായികയും ഗാനരചയിതാവുമായ റിക്കി ഡേവില മെഡൽ നേട്ടത്തെ പ്രശംസിച്ച് പങ്കുവെച്ച പോസ്റ്റിന് മറുപടിയായാണ് ബൈൽസിൻ്റെ പരാമർശം ഉണ്ടായത്. " സിമോൺ ബൈൽസ് എല്ലാകാലത്തെയും മികച്ച താരം ആവുകയാണ്. സ്വർണ മെഡലുകൾ നേടുന്നതും ജിംനാസ്റ്റിക്സിൽ ആധിപത്യം പുലർത്തുന്നതും അവളുടെ കറുത്ത ജോലിയാണ്." എന്നായിരുന്നു റിക്കി ഡേവിലയുടെ പോസ്റ്റ്. " ഞാൻ എന്റെ കറുത്ത ജോലിയെ സ്നേഹിക്കുന്നു" എന്ന മറുപടിക്കൊപ്പം ഒരു കറുത്ത ഹൃദയത്തിന്റെ ഇമോജിയും ബൈൽസ് പങ്കുവെച്ചിട്ടുണ്ട്.

'ഞാൻ എന്റെ കറുത്ത ജോലിയെ സ്നേഹിക്കുന്നു': ഒളിമ്പിക്സിൽ ഇരട്ട സ്വർണ നേട്ടത്തിന് പിന്നാലെ ട്രംപിനെ പരിഹസിച്ച്  സിമോൺ ബൈൽസ്
വേൾഡ് ട്രേഡ് സെന്റർ ആക്രമണം: വധശിക്ഷ ഒഴിവാക്കാൻ പ്രതികളുമായുള്ള ധാരണ റദ്ദാക്കി അമേരിക്കൻ പ്രതിരോധ സെക്രട്ടറി

ബുധനാഴ്ച നാഷണൽ അസോസിയേഷൻ ഓഫ് ബ്ലാക്ക് ജേണലിസ്റ്റുകളുടെ (NABJ) കൺവെൻഷനിൽ മൂന്ന് പ്രമുഖ രാഷ്ട്രീയ മാധ്യമപ്രവർത്തകരുമായി നടത്തിയ അഭിമുഖത്തിൽ ആണ് കുടിയേറ്റക്കാർ യുഎസിൽ "കറുത്ത ജോലികൾ സ്വീകരിക്കുന്നു" എന്ന് ട്രംപ് പറഞ്ഞത്. യുഎസ് വൈസ് പ്രസിഡൻ്റും ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ സ്ഥാനാർഥിയുമായ കമലാ ഹാരിസിൻ്റെ വംശീയതയെ അദ്ദേഹം ചോദ്യം ചെയ്യുകയും വേദിയിൽ പരിഹസിക്കുകയും ചെയ്തിരുന്നു. അഭിമുഖത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് അമേരിക്കയിൽ ഉണ്ടായത്. നേരത്തെയും ട്രംപ് അമേരിക്കയിലെ കറുത്ത വർഗക്കാർക്കെതിരെ സമാനമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.

'ഞാൻ എന്റെ കറുത്ത ജോലിയെ സ്നേഹിക്കുന്നു': ഒളിമ്പിക്സിൽ ഇരട്ട സ്വർണ നേട്ടത്തിന് പിന്നാലെ ട്രംപിനെ പരിഹസിച്ച്  സിമോൺ ബൈൽസ്
ഇറാന്റെ ഭീഷണി: ഇസ്രയേലിനെ സഹായിക്കാൻ അമേരിക്ക, കൂടുതൽ യുദ്ധവിമാനങ്ങളും കപ്പലുകളും പശ്ചിമേഷ്യയിലേക്ക്

ഡെമോക്രറ്റിക് പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന ജോ ബൈഡനോടൊപ്പം നടത്തിയ പ്രസിഡൻഷ്യൽ ഡിബൈറ്റിൽ കുടിയേറ്റക്കാർ കറുത്ത ജോലികളും ഹിസ്പാനിക് ജോലികളും സ്വീകരിക്കുന്നുവെന്ന് ട്രംപ് പറഞ്ഞിരുന്നു. ജോ ബൈഡനും കമല ഹാരിസുമടക്കമുള്ളവർ ട്രംപിന്റെ പരാമർശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു.

അതേസമയം കരിയറിലെ ആറാം ഒളിമ്പിക്‌സ് സ്വര്‍ണം ആണ് പാരീസ് ഒളിമ്പിക്സിൽ ഇതിഹാസ ജിംനാസ്റ്റിക്‌സ് താരം സിമോണ്‍ ബൈല്‍സ് നേടിയത്. എട്ട് വര്‍ഷം മുന്‍പ് റിയോ ഒളിമ്പിക്‌സിലാണ് താരം ആദ്യമായി ആര്‍ട്ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സ് ഓള്‍ റൗണ്ട് വിഭാഗത്തില്‍ സ്വര്‍ണം നേടിയത്. പാരീസിൽ രണ്ട് സ്വർണം കൂടി നേടിയതോടെ താരത്തിന്റെ ആകെ ഒളിമ്പിക്‌സ് മെഡലുകളുടെ എണ്ണം ഒന്‍പതായി. ആറ് സ്വര്‍ണം, ഒരു വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെയാണത്.

'ഞാൻ എന്റെ കറുത്ത ജോലിയെ സ്നേഹിക്കുന്നു': ഒളിമ്പിക്സിൽ ഇരട്ട സ്വർണ നേട്ടത്തിന് പിന്നാലെ ട്രംപിനെ പരിഹസിച്ച്  സിമോൺ ബൈൽസ്
ഹനിയ താമസിക്കാറുള്ള മുറി മനസിലാക്കി ബോംബ് സ്ഥാപിച്ചത് രണ്ടു മാസം മുന്‍പ്; റിമോട്ട് ഉപയോഗിച്ച് സ്‌ഫോടനം, ഹമാസ് നേതാവിന്റെ വധത്തിന് പിന്നില്‍ മൊസാദ്?

കഴിഞ്ഞ തവണ ടോക്യോ ഒളിമ്പിക്‌സില്‍ താരം മത്സരിച്ചിരുന്നില്ല. മാനസിക സമ്മര്‍ദ്ദം കാരണം മത്സരിക്കാന്‍ സാധിക്കുന്നില്ലെന്നു വ്യക്തമാക്കിയായിരുന്നു താരത്തിന്റെ പിന്‍മാറ്റം. കായിക ലോകത്തെയാകെ ഞെട്ടിച്ച ഈ നീക്കത്തിന് ശേഷം അതിഗംഭീരമായ തിരിച്ചുവരവാണ് ഇത്തവണ ബൈൽസ് നടത്തിയത്.

logo
The Fourth
www.thefourthnews.in