'ഒളിമ്പിക് വില്ലേജിലെ സഞ്ജയ് സിങ്ങിന്റെ സാന്നിധ്യം സംശയാസ്പദം'; വിനേഷ് ഫോഗട്ട് ഡല്‍ഹി ഹൈക്കോടതിയില്‍

'ഒളിമ്പിക് വില്ലേജിലെ സഞ്ജയ് സിങ്ങിന്റെ സാന്നിധ്യം സംശയാസ്പദം'; വിനേഷ് ഫോഗട്ട് ഡല്‍ഹി ഹൈക്കോടതിയില്‍

കേന്ദ്ര കായിക മന്ത്രാലയം സസ്‌പെൻഡ് ഡബ്ല്യുഎഫ്ഐയെ സസ്പെൻഡ് ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് സഞ്ജയ് സിങ്ങിന്റെ സാന്നിധ്യം
Updated on
1 min read

പാരീസ് ഒളിമ്പിക്‌സില്‍ അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റ് സഞ്ജയ് സിങ്ങിനെതിരെ ഗുരുതര ആരോപണവുമായി വിനേഷ് ഫോഗട്ട്. ഒളിമ്പിക്‌സ് വില്ലേജിലെ സഞ്ജയ് സിങ്ങിന്റെ സാന്നിധ്യം സംശയാസ്‌പദമാണെന്ന് വിനേഷ് ആരോപിച്ചു. ഡല്‍ഹി ഹൈക്കോടതയിലാണ് വിനേഷ് ഇക്കാര്യം ബോധിപ്പിച്ചിരിക്കുന്നത്.

കേന്ദ്ര കായിക മന്ത്രാലയം സസ്‌പെൻഡ് ഡബ്ല്യുഎഫ്ഐയെ സസ്പെൻഡ് ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് സഞ്ജയ് സിങ്ങിന്റെ സാന്നിധ്യമെന്ന് വിനേഷിനായി കോടതിയില്‍ ഹാജരായ മുതിർന്ന അഭിഭാഷകൻ രാഹുല്‍ മെഹ്‍റയും വ്യക്തമാക്കി.

2023ല്‍ നടന്ന ഡബ്ല്യുഎഫ്ഐ തിരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് വിനേഷ് ഫോഗട്ടും ബജ്‌രംഗ് പൂനിയയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ റിട്ട് ഹർജി നല്‍കിയിരുന്നു. ഡബ്ല്യുഎഫ്ഐയുടെ പ്രവർത്തനങ്ങള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജിയും നല്‍കിയിട്ടുണ്ട്. ഹർജി വിധി പറയാനായി കോടതി മാറ്റിവെച്ചെങ്കിലും ഇതുവരെ വിധി പറഞ്ഞിട്ടില്ല.

'ഒളിമ്പിക് വില്ലേജിലെ സഞ്ജയ് സിങ്ങിന്റെ സാന്നിധ്യം സംശയാസ്പദം'; വിനേഷ് ഫോഗട്ട് ഡല്‍ഹി ഹൈക്കോടതിയില്‍
വിനേഷ് അന്നേ പറഞ്ഞു; 'അവർ ചതിക്കും'

വിധി പറയാൻ തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാർ കോടതിയെ ഇന്ന് സമീപിക്കുകയായിരുന്നു. എന്നാല്‍ തീയതി പ്രഖ്യാപിക്കാൻ ജസ്റ്റിസ് സച്ചിൻ ദത്ത തയാറായില്ല.

നിലവില്‍ ജസ്റ്റിസ് ദത്ത ജസ്റ്റിസ് വിഭു ബക്രുവിനൊപ്പം ഡിവിഷൻ ബെഞ്ചിന്റെ ഭാഗമാണ്. വിധി പ്രസ്താവിക്കുന്നതിനായി സിംഗിള്‍ ബെഞ്ച് രൂപീകരിക്കേണ്ടതുണ്ട്. ഗുസ്തി താരങ്ങളുടെ ഹർജി കഴിഞ്ഞ മാർച്ച് മുതല്‍ പരിഗണിക്കുന്നത് ജസ്റ്റിസ് ദത്തയായിരുന്നു.

ഡബ്ല്യുഎഫ്ഐ പ്രോക്സികളാല്‍ നിയന്ത്രിക്കപ്പെടുന്നുവെന്ന് രാഹുല്‍ മെഹ്റ വ്യക്തമാക്കി. സഞ്ജയ് സിങ് നിലവില്‍ ഒളിമ്പിക് വില്ലേജിലുണ്ട്. വിനേഷിന് എന്ത് സംഭവിക്കണമെന്നതില്‍ തീരുമാനമെടുക്കുകയാണ്. കേന്ദ്രത്തിനായി ഹാജരായ അഭിഭാഷകൻ അനില്‍ സോണി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി. രാജ്യം മുഴുവൻ വിനേഷിനൊപ്പമാണെന്നും എതിരായി വാദിക്കില്ലെന്നും അനില്‍ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in