Paralympics 2024 | പാരാലിമ്പിക്‌സിന് ഇന്ന് കൊടിയേറും; സുമിത് ആന്റിലും ഭാഗ്യശ്രീ ജാധവും ദേശീയപതാക വഹിക്കും, ഇന്ത്യയുടെ മത്സരങ്ങള്‍ അറിയാം
2024 പാരീസ് പാരാലിമ്പിക്സിന് ഇന്ന് തുടക്കമാകും. ഇന്ത്യൻ സമയം രാത്രി 11.30നാണ് ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കുക. ജാവലിൻ താരം സുമിത് ആന്റിലും ഷോട്ട്‌പുട്ട് താരം ഭാഗ്യശ്രീ ജാധവുമായിരിക്കും ഇന്ത്യൻ പതാകയേന്തുക. പാരലിമ്പിക്‌സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഘവുമായാണ് ഇന്ത്യ മത്സരിക്കുന്നത്. 84 പേരാണ് ഇന്ത്യൻ സംഘത്തിലുള്ളത്.
2020 ടോക്കിയോ പാരാലിമ്പിക്‌സില്‍ ഗെയിംസിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇന്ത്യ പുറത്തെടുത്തത്. അഞ്ച് സ്വർണം, എട്ട് വെള്ളി, ആറ് വെങ്കലം എന്നിങ്ങനെ 19 മെഡലുകളായിരുന്നു നേട്ടം. ആവണി ലേഖര (ഷൂട്ടിങ്), സുമിത് ആന്റില്‍ (ജാവലിൻ ത്രൊ), മനീഷ് നർവാള്‍ (ഷൂട്ടിങ്), പ്രമോദ് ഭഗത്, കൃഷ്ണ നാഗർ (ബാഡ്മിന്റണ്‍) എന്നിവരായിരുന്നു ടോക്കിയോയില്‍ സ്വർണം നേടിയത്.
ഓഗസ്റ്റ് 30
01.30 PM: വനിതാവിഭാഗം ഡിസ്കസ് ത്രോ എഫ്55 ഫൈനല്‍ - കരം ജ്യോതി, സാക്ഷി കസാന
02.00 PM: വനിതാവിഭാഗം 100 ടി35 റൗണ്ട് 1- പ്രീതി പാല്‍
04.39 PM: വനിതാവിഭാഗം 100 ടി35 ഫൈനല്‍
12.20 AM: പുരുഷവിഭാഗം ഷോട്ട് പുട്ട് എഫ്37 ഫൈനല്‍ മനു
ഓഗസ്റ്റ് 31
10.30 PM: പുരുഷവിഭാഗം ജാവലിൻ ത്രോ എഫ്57 ഫൈനല്‍ - പർവീൻ കുമാർ
സെപ്തംബർ 01
01.40 PM: വനിതാവിഭാഗം 1500 മീറ്റർ ടി11 റൗണ്ട് 1 - രക്ഷിത രാജു
03.09 PM: പുരുഷവിഭാഗം ഷോട്ട് പുട്ട് എഫ്40 ഫൈനല്‍ - രവി രൊങ്കാലി
10.58 PM: പുരുഷവിഭാഗം ഹൈജമ്പ് ടി47 ഫൈനല്‍ - രാം പാല്‍, നിഷാദ് കുമാർ
11.08 PM: വനിതാ വിഭാഗം 200 മീറ്റർ ടി35 ഫൈനല്‍ - പ്രീതി പാല്‍
സെപ്തംബർ 02
01.35 PM: പുരുഷവിഭാഗം ഡിസ്കസ് ത്രോ എഫ്56 ഫൈനല്‍ - യോഗേഷ് കതുനിയ
01.40 PM: വനിത വിഭാഗം 1500 മീറ്റർ ടി11 ഫൈനല്‍
10.30 PM: പുരുഷ വിഭാഗം ജാവലിൻ ത്രോ എഫ്64 ഫൈനല്‍ - സുമിത് ആന്റില്‍, സന്ദീപ്, സന്ദീപ് സഞ്ജയ് സാർഗർ
10.34 PM: വനിതാവിഭാഗം ഡിസ്കസ് ത്രോ ടി53 ഫൈനല്‍ - കഞ്ചാൻ ലഖാനി
11.50 PM: വനിതാവിഭാഗം 400 മീറ്റർ ടി20 റൗണ്ട് 1 - ദീപ്തി ജീവാഞ്ചി
12.10 AM: പുരുഷ വിഭാഗം ജാവലിൻ ത്രോ എഫ്46 ഫൈനല്‍ - അജീത് സിങ്, റിങ്കു, സുന്ദർ സിങ് ഗുർജാർ
സെപ്തംബർ 03
02.26 PM: വനിതാവിഭാഗം ഷോട്ട് പുട്ട് എഫ്34 ഫൈനല്‍ - ഭാഗ്രശ്രീ ജാധവ്
10.38 PM: വനിതാവിഭാഗം 400 മീറ്റർ ടി20 ഫൈനല്‍
11.40 PM: പുരുഷവിഭാഗം ഹൈജമ്പ് ടി63 ഫൈനല്‍ - മാരിയപ്പൻ തങ്കവേലു, ഷൈലേഷ് കുമാർ, ശരദ് കുമാർ
സെപ്തംബർ 04
01.35 PM: പുരുഷ വിഭാഗം ഷോട്ട് പുട്ട് എഫ്46 ഫൈനല്‍ - സച്ചിൻ സർജെറാവു ഖിലാരി, മുഹമ്മദ് യാസർ, രോഹിത് കുമാർ
03.16 PM: വനിതാവിഭാഗം ഷോട്ട്പുട്ട് എഫ്46 ഫൈനല്‍ - അമിഷ റാവത്ത്
10.50 PM: പുരുഷ വിഭാഗം ക്ലബ്ബ് ത്രൊ എഫ്51 ഫൈനല്‍ - ധരംബീർ, അമിത് കുമാർ, പ്രണവ് സൂർമ
11.00 PM: വനിതാവിഭാഗം 100 മിറ്റർ ടി12 റൗണ്ട് 1 - സിമ്രാൻ
സെപ്തംബർ 05
03.10 PM: വനിതാവിഭാഗം 100 മീറ്റ ടി12 സെമി ഫൈനല്‍
10.47 PM: വനിതാവിഭാഗം 100 മീറ്റർ ടി12 ഫൈനല്‍
11.49 PM: പുരുഷ വിഭാഗം ഷോട്ട് പുട്ട് എഫ്35 - അരവിന്ദ്
സെപ്തംബർ 06
01.39 PM: വനിതാവിഭാഗം 200 മീറ്റർ ടി12 റൗണ്ട് 1 - സിമ്രാൻ
02.08 PM: പുരുഷ വിഭാഗം ജാവലിൻ ത്രോ എഫ്54 - ദിപേഷ് കുമാർ
02.47 PM: പുരുഷ വിഭാഗം 400 മീറ്റർ ടി47 റൗണ്ട് 1 - ദിലിപ് മഹാദു ഗാവിറ്റ്
03.18 PM: പുരുഷ വിഭാഗം ഹൈ ജമ്പ് ടി64 ഫൈനല്‍ - പ്രവീണ്‍ കുമാർ
10.30 PM: പുരുഷ വിഭാഗം ഷോട്ട് പുട്ട് എഫ് 57 ഫൈനല്‍ - സോമൻ റാണ, ഹൊകാതൊ സെമ
10.48 PM: വനിതാവിഭാഗം ജാവലിൻ ത്രോ എഫ്46 ഫൈനല്‍ - ഭാവാനാബെൻ അജാബജി
11.10 PM: വനിതാവിഭാഗം 200 മീറ്റർ ടി12 സെമി ഫൈനല്‍ - സിമ്രാൻ