കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പിവി സിന്ധുവിന് സ്വര്‍ണം. ഫൈനലില്‍ കനേഡിയന്‍ താരം മിഷേല്‍ ലീയെ തകര്‍ത്താണ് കിരീട നേട്ടം. 25-11 25-13 എന്ന സ്‌കോറിനാണ് കനേഡിയന്‍ താരത്തെ സിന്ധു പരാജയപ്പെടുത്തിയത്.കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിന്ധുവിന്റെ ആദ്യ വ്യക്തിഗത സ്വർണനേട്ടമാണിത്,അഞ്ചാം മെഡലും. കാലിലെ പരുക്കുമായാണ് സിന്ധു പോരാട്ടത്തിനിറങ്ങിയത്.
സിന്ധുവിന്റെ സ്വർണനേട്ടത്തോടെ 2022 ബര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 19 സ്വര്‍ണവും 15 വെള്ളിയും 22 വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം 56 ആയി.19 സ്വര്‍ണവുമായി ഇന്ത്യ നാലാം സ്ഥാനത്താണിപ്പോള്‍. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും 2018 ല്‍ വെള്ളിയും നേടിയ സിന്ധുവിന്റെ സ്വര്‍ണത്തിനായുള്ള നീണ്ട കാത്തിരിപ്പ് ബര്‍മിങ്ഹാമില്‍ പൂര്‍ത്തിയായി. കളിയുടെ ആദ്യ ഭാഗത്ത് രണ്ടുപേരും തുല്യ ശക്തികളായി പോരാടിയെങ്കിലും രണ്ടാം സെറ്റില്‍ സിന്ധു പൂര്‍ണ ആധിപത്യം നേടി. കോമണ്‍വെല്‍ത്ത് ചരിത്രത്തിലെ 200 -ാം സ്വർണ മെഡല്‍ ആണ് സിന്ധു നേടിയിരിക്കുന്നത്.