ധനുഷ്ക ഗുണതിലകയ്ക്ക് സസ്പെൻഷന്‍

ധനുഷ്ക ഗുണതിലകയ്ക്ക് സസ്പെൻഷന്‍

കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ധനുഷ്ക ഗുണതിലകയ്ക്കെതിരെ കൂടുതല്‍ ശക്തമായ നടപടികളുണ്ടാകുമെന്ന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്
Updated on
1 min read

ബലാത്സംഗ കേസില്‍ അറസ്റ്റിലായ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്ക ഗുണതിലകയെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. വരുന്ന സെലക്ഷനുകളില്‍ താരത്തെ പരിഗണിക്കില്ലെന്നും ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ധനുഷ്ക ഗുണതിലകയ്ക്കെതിരെ കൂടുതല്‍ ശക്തമായ നടപടികളുണ്ടാകുമെന്നും ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ''ഒരു കളിക്കാരന്‍റെ ഭാഗത്ത് നിന്നും ഇത്തരം പെരുമാറ്റമുണ്ടാകുന്നത് അംഗീകരിക്കാനാവില്ല. അന്വേഷണത്തോട് ടീം സഹകരിക്കും'' ബോര്‍ഡ് അറിയിച്ചു.

29കാരിയായ യുവതിയുടെ ബലാത്സംഗ പരാതിയിലാണ് ധനുഷ്ക ഗുണതിലകയെ കഴിഞ്ഞദിവസം ഓസ്ട്രേലിയന്‍ പോലീസ് അറസ്റ്റ് ചെയ്തത്. സിഡ്നിയില്‍ ലോകകപ്പ് മത്സരത്തിനെത്തിയ ലങ്കന്‍ ടീമിനൊപ്പമായിരുന്ന ഗുണതിലകയെ താമസിക്കുന്ന ഹോട്ടലിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്ലിക്കേഷന്‍ വഴി പരിചയപ്പെട്ട യുവതിയെ സമ്മതമില്ലാതെ ലൈംഗികമായി പീഡിപ്പിച്ചതായാണ് താരത്തിനെതിരായ കേസ്.

ധനുഷ്ക ഗുണതിലകയ്ക്ക് സസ്പെൻഷന്‍
ബലാത്സംഗക്കേസ്; ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്ക ഗുണതിലക അറസ്റ്റില്‍

ന്യൂ സൗത്ത് വെയില്‍സ് പോലീസാണ് യുവതിയുടെ പരാതിയില്‍ താരത്തെ അറസ്റ്റ് ചെയ്തത്. ഗുണതിലകയുടെ പേര് പരാമര്‍ശിക്കാതെ ശ്രീലങ്കന്‍ പൗരന്‍ അറസ്റ്റില്‍ എന്നായിരുന്നു പോലീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ്. അറസ്റ്റിന് ശേഷം വീഡിയോകോണ്‍ഫറന്‍സിലൂടെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ താരത്തിന് കോടതി ജാമ്യം നിഷേധിച്ചു.

logo
The Fourth
www.thefourthnews.in