ചരിത്രം കുറിക്കാനാകാതെ ബൊപ്പണ്ണ; യുഎസ് ഓപ്പണ്‍ ഫൈനലില്‍ റാം-സാലിസ്ബറി സഖ്യത്തോട് തോല്‍വി

ചരിത്രം കുറിക്കാനാകാതെ ബൊപ്പണ്ണ; യുഎസ് ഓപ്പണ്‍ ഫൈനലില്‍ റാം-സാലിസ്ബറി സഖ്യത്തോട് തോല്‍വി

43കാരനായ ബൊപ്പണ്ണ ഓപ്പണിലെ ഏറ്റവും പ്രായം കൂടിയ ഗ്രാന്റ് സ്ലാം ചാമ്പ്യനാകാന്‍ കൊതിച്ചിരുന്നുവെങ്കിലും ആര്‍തര്‍ ആഷേ സ്റ്റേഡിയത്തിലെ രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു.
Updated on
1 min read

ന്യൂയോര്‍ക്കില്‍ നടന്ന യുഎസ് ഓപ്പണ്‍ 2023 പുരുഷ ഡബിള്‍സ് ഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങി രോഹന്‍ ബൊപ്പണ്ണ-മാത്യു എബ്ഡണ്‍ സഖ്യം. അമേരിക്കയുടെ രാജീവ് റാം, യുണൈറ്റഡ് കിങ്ഡത്തിന്റെ ജോ സാലിസ്ബറി സഖ്യത്തിനോട് 6-2, 3-6, 4-6 എന്നീ സ്‌കോറുകള്‍ക്കാണ് ബൊപ്പണ്ണയും എബ്ഡണും പരാജയപ്പെട്ടത്.

43കാരനായ ബൊപ്പണ്ണ ഓപ്പണിലെ ഏറ്റവും പ്രായം കൂടിയ ഗ്രാന്റ് സ്ലാം ചാമ്പ്യനാകാന്‍ കൊതിച്ചിരുന്നുവെങ്കിലും ആര്‍തര്‍ ആഷേ സ്റ്റേഡിയത്തിലെ രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു.

ചരിത്രം കുറിക്കാനാകാതെ ബൊപ്പണ്ണ; യുഎസ് ഓപ്പണ്‍ ഫൈനലില്‍ റാം-സാലിസ്ബറി സഖ്യത്തോട് തോല്‍വി
യുഎസ് ഓപ്പൺ: ബൊപ്പണ്ണ-മാത്യു സഖ്യം ഫൈനലിൽ, കിരീടപോരാട്ടം പതിമൂന്ന് വർഷത്തിന് ശേഷം

അതേസമയം തുടര്‍ച്ചയായി മൂന്നാം തവണയും യുഎസ് ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ ടീമായി രാജീവ് റാമും സാലിസ്ബറിയും മാറി.

രണ്ടാം തവണയാണ് ബൊപ്പണ്ണ യുഎസ് ഓപ്പണ്‍ ഫൈനലില്‍ മത്സരിക്കുന്നത്. ഇതിന് മുമ്പ് 2010ലെ ഫൈനലില്‍ ബ്രയാന്‍ സഹോദരന്‍മാരോടൊപ്പമുള്ള ഫൈനലില്‍ പാകിസ്ഥാന്‍ പങ്കാളിയായ ഐസം ഉല്‍ ഹഖ് ഖുറേഷിയോടൊപ്പമായിരുന്നു മത്സരം.

ചരിത്രം കുറിക്കാനാകാതെ ബൊപ്പണ്ണ; യുഎസ് ഓപ്പണ്‍ ഫൈനലില്‍ റാം-സാലിസ്ബറി സഖ്യത്തോട് തോല്‍വി
യുഎസ് ഓപ്പൺ: അമേരിക്കൻ താരം കൊക്കോ ഗൗഫ് ഫൈനലില്‍, പ്രതിഷേധത്തെ തുടര്‍ന്ന് മത്സരം തടസപ്പെട്ടത് 50 മിനിറ്റ്‌

കൂടാതെ 2017ലെ ഫ്രഞ്ച് ഓപ്പണില്‍ കാനഡയുടെ ഗബ്രിയേല ഡബ്രോവ്‌സ്‌കിക്കൊപ്പം ബൊപ്പണ്ണ മിക്‌സഡ് ഡബിള്‍സ് കിരീടം നേടിയിരുന്നു.

ബൊപ്പണ്ണയും എബ്ഡനും അവര്‍ ആഗ്രഹിച്ച രീതിയില്‍ തന്നെ കളി തുടങ്ങുകയും എതിരാളികളെ നേരിടുകയും ചെയ്തു. ആദ്യ സെറ്റ് അനായാസം മുന്നേറാന്‍ ഇരുവര്‍ക്കും സാധിച്ചു. 6-2നാണ് ആദ്യ സെറ്റ് ബൊപ്പണ്ണയും എബ്ഡനും പിടിച്ചെടുത്തത്. രണ്ടാം സെറ്റില്‍ തിരിച്ച് വരവ് നടത്തിയ റാം സാലിസ്ബറി സഖ്യം 6-3ന് വിജയിച്ചു.

ചരിത്രം കുറിക്കാനാകാതെ ബൊപ്പണ്ണ; യുഎസ് ഓപ്പണ്‍ ഫൈനലില്‍ റാം-സാലിസ്ബറി സഖ്യത്തോട് തോല്‍വി
യുഎസിൽ മുൻ പ്രസിഡന്റ് ട്രംപിനൊപ്പം ഗോൾഫ് കളിച്ച് ധോണി; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ

ഇരു സഖ്യവും ഓരോ സെറ്റ് നേടിയതോടെ മൂന്നാം സെറ്റ് കടുത്ത പോരാട്ടമായിരുന്നു. ആദ്യം ബൈാപ്പണ്ണ സഖ്യം പ്രതീക്ഷ നല്‍കിയെങ്കിലും 4-6ന് തോല്‍വി സമ്മതിക്കുകയായിരുന്നു.

സെമിയില്‍ എതിരാളികളായ മഹൂത് പിയറി-ഹ്യൂഗ്സ് ഹെര്‍ബര്‍ട്ട് ഫ്രാന്‍സ് സഖ്യത്തെ തോല്‍പ്പിച്ചാണ് ബൊപ്പണ്ണ എബ്ഡണ്‍ സഖ്യം ഫൈനലില്‍ പ്രവേശിച്ചത്.

logo
The Fourth
www.thefourthnews.in