വെള്ളി ഉയര്‍ത്തി സങ്കേത്; ബിര്‍മിങ്ഹാമില്‍ ഇന്ത്യക്ക് ആദ്യമെഡല്‍

വെള്ളി ഉയര്‍ത്തി സങ്കേത്; ബിര്‍മിങ്ഹാമില്‍ ഇന്ത്യക്ക് ആദ്യമെഡല്‍

മത്സരത്തില്‍ 248 കിലോ ഉയര്‍ത്തിയാണ് സങ്കേത് അഭിമാന താരമായത്. സ്‌നാച്ചില്‍ 113 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 135 കിലോയുമായിരുന്നു സങ്കേതിന്റെ പ്രകടനം.
Updated on
1 min read

ഇരുപത്തിരണ്ടാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍ വേട്ട ആരംഭിച്ചു. 130 കോടി ജനതയുടെ പ്രതീക്ഷ കാത്ത് പുരുഷന്മാരുടെ 55 കിലോ ഗ്രാം ഭാരോദ്വഹനത്തില്‍ സങ്കേത് സര്‍ഗാറാണ് വെള്ളി മെഡലുയര്‍ത്തിയത്. മത്സരത്തില്‍ 248 കിലോ ഉയര്‍ത്തിയാണ് സങ്കേത് മെഡലണിഞ്ഞത്. സ്‌നാച്ചില്‍ 113 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 135 കിലോയുമായിരുന്നു സങ്കേതിന്റെ പ്രകടനം.

249 കിലോ(സ്‌നാച്ചില്‍ 107, ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 138) ഉയര്‍ത്തിയ മലേഷ്യന്‍ താരം മുഹമ്മദ് അനീഖ് ഗെയിംസ് റെക്കോഡോടെ സ്വര്‍ണം നേടിയപ്പോള്‍ 225 കിലോ(സ്‌നാച്ചില്‍ 105, ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 120) ഉയര്‍ത്തിയ ശ്രീലങ്കന്‍ താരം ദിലങ്ക യോദാഗെ വെങ്കലവും നേടി.

സ്‌നാച്ചില്‍ 107 കിലോ ഉയര്‍ത്തിയായിരുന്നു മത്സരത്തില്‍ സങ്കേതിന്റെ തുടക്കം. രണ്ടാം ശ്രമത്തില്‍ 111 കിലോയം മൂന്നാം ശ്രമത്തില്‍ 113 കിലോയും ഉയര്‍ത്തിയ സങ്കേത് സ്‌നാച്ചില്‍ തന്നെ സ്വര്‍ണപ്രതീക്ഷ സമ്മാനിച്ചിരുന്നു. പിന്നീട് ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ ആദ്യ ശ്രമത്തില്‍ തന്നെ 135 കിലോ ഉയര്‍ത്തിയ ഇന്ത്യന്‍ താരത്തിനു പക്ഷേ അടുത്ത രണ്ടു ശ്രമങ്ങളും മുതലാക്കാനാകാതെ പോയത് വിനയായി.

എന്നാല്‍ സങ്കേതിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ മലേഷ്യന്‍ താരം ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലെ തന്റെ അവസാന അവസരത്തില്‍ പരാജയപ്പെട്ടതോടെ സങ്കേത് സ്വര്‍ണം ഉറപ്പാക്കുകയായിരുന്നു.

ഈയിനത്തില്‍ നിലവിലെ ദേശീയ റെക്കോഡും കോമണ്‍വെല്‍ത്ത് റെക്കോഡും 256 കിലോ(സ്‌നാച്ചില്‍ 113, ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 143) ഉയര്‍ത്തിയ സങ്കേതിന്റെ പേരിലാണ്. മൂന്നു തവണ ദേശീയ ചാമ്പ്യനായ സങ്കേത് ഈ വര്‍ഷം ഫെബ്രുവരിയില്‍ സിംഗപ്പൂരില്‍ നടന്ന രാജ്യാന്തര മത്സരത്തിലാണ് ഈ റെക്കോഡ് സ്ഥാപിച്ചത്.

logo
The Fourth
www.thefourthnews.in