സ്വാതി ബോറ
സ്വാതി ബോറ

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം; നേട്ടം കൈവരിച്ച് സ്വാതി ബോറ

വനിത ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്
Updated on
1 min read

വനിതകളുടെ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. ചൈനയുടെ വാങ് ലിനയെ 4-3ന് തോല്‍പ്പിച്ച് ഇന്ത്യന്‍ ബോക്സര്‍ താരം സ്വാതി ബോറ സ്വര്‍ണം നേടി. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഇന്ത്യന്‍ താരം നേരിയ വ്യത്യാസത്തില്‍ വാങ് ലിനയെ പരാജയപ്പെടുത്തുകയായിരുന്നു. 81 കിലോഗ്രാം മത്സരവിഭാഗത്തിലാണ് സ്വാതി ബോറ സ്വര്‍ണം നേടിയത്. ഇതോടെ വനിത ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്.

സ്വാതിക്ക് മുൻപ് നീതു ഘഗാസും ലോക വനിത ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയിരുന്നു. ഫൈനലില്‍ മംഗോളിയയുടെ ലുട്സായ്ഖാന്‍ അള്‍ട്ടാന്‍സെറ്റ്സെഗിനെ തകര്‍ത്താണ് നീതുവിന്റെ നേട്ടം. 48 കിലോഗ്രാം മത്സരവിഭാഗത്തിലാണ് 5-0 സ്‌കോറില്‍ നീതു നേട്ടം കരസ്ഥമാക്കിയത്. മേരി കോം, ലായ്ശ്രാം സരിത ദേവി ജെന്നി, ലേഖ, നിഖാന്ത സരിന്‍ എന്നിവരാണ് ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്. കോമൺവെൽത്ത് ഗെയിംസിലെ സ്വർണ മെഡൽ ജേതാവാണ്. 2018ല്‍ ബുഡാപെസ്റ്റില്‍ നടന്ന യൂത്ത് ഗെയിംസിലും 2017ല്‍ ഗുവാഹത്തിയില്‍ നടന്ന യൂത്ത് ഗെയിംസിലും നീതു സ്വര്‍ണ മെഡലുകള്‍ നേടിയിരുന്നു. ന്യൂഡല്‍ഹിയാണ് ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയത്വം വഹിക്കുന്നത്.

logo
The Fourth
www.thefourthnews.in