മെസിയോ ആർട്ടെമിസോ?  ലോകകപ്പ് കളിക്കാൻ റോബോട്ടുകളും വരുന്നു; നീക്കവുമായി കാലിഫോർണിയ സർവകലാശാല

മെസിയോ ആർട്ടെമിസോ? ലോകകപ്പ് കളിക്കാൻ റോബോട്ടുകളും വരുന്നു; നീക്കവുമായി കാലിഫോർണിയ സർവകലാശാല

ആർട്ടെമിസ് എന്നാണ് റോബോട്ടിന് നല്‍കിയിരിക്കുന്ന പേര്. മെസിയേക്കാള്‍ മികച്ച രീതിയില്‍ ഫുട്ബോള്‍ കളിക്കുന്ന റോബോട്ട് എന്നാണ് വാക്കിന്റെ അർത്ഥം
Updated on
1 min read

കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഫുട്ബോള്‍ പലതരത്തിലുള്ള പരിവർത്തനങ്ങള്‍ക്ക് വിധേയമായി, സാങ്കേതികമായും അല്ലാതെയും കളത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചു. എന്നാല്‍, ഫുട്ബോളിനെ പുതിയ തലത്തിലേക്ക് എത്തിക്കാനൊരുങ്ങുകയാണ് കാലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ. ഫുട്ബോള്‍ ലോകകപ്പുകളില്‍ രാജ്യങ്ങള്‍ക്കായി റോബോട്ടുകള്‍ കളത്തിലിറങ്ങിയാല്‍ എന്തായിരിക്കും സ്ഥിതി. മെസിയേക്കാള്‍ കളിമികവുള്ള റോബോട്ടുകളെ സൃഷ്ടിക്കാനുള്ള ശ്രമമാണ് ശാസ്ത്രജ്ഞർ നടത്തുന്നത്.

ആർട്ടെമിസ് എന്നാണ് റോബോട്ടിന് നല്‍കിയിരിക്കുന്ന പേര്. മെസിയേക്കാള്‍ മികച്ച രീതിയില്‍ ഫുട്ബോള്‍ കളിക്കുന്ന റോബോട്ട് എന്നാണ് വാക്കിന്റെ അർത്ഥം. കാലിഫോർണിയ സർവകലാശാലയുടെ പുതിയ നീക്കത്തെ ആകാംക്ഷയോടെയാണ് ഫുട്ബോള്‍ ലോകം കാത്തിരിക്കുന്നതും.

ഒരു സെക്കൻഡില്‍ 2.1 മീറ്റർ ചലിക്കാൻ റോബോട്ടിന് കഴിയുമെന്നാണ് സർവകലാശാലയുടെ വെബ്‌സൈറ്റ് പങ്കുവെക്കുന്ന വിവരം. റോബോട്ടിന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്. ഏറ്റവും വേഗത്തില്‍ ചലിക്കുന്ന ഹുമനോയിഡ് റോബോട്ടെന്ന തലക്കെട്ടും ഇതോടെ ആർട്ടെമിസിന് സ്വന്തമാകും.

മെസിയോ ആർട്ടെമിസോ?  ലോകകപ്പ് കളിക്കാൻ റോബോട്ടുകളും വരുന്നു; നീക്കവുമായി കാലിഫോർണിയ സർവകലാശാല
സഞ്ജുവും, രണ്ട് സെഞ്ചുറികളും, മലയാളികളും

ഇന്റർനാഷണല്‍ ഓട്ടോണോമസ് റോബോട്ട് സോക്കർ കോമ്പറ്റീഷനില്‍ അർട്ടെമിസിനെ പങ്കെടുപ്പിക്കാനുള്ള തീരുമാനത്തിലാണ് സർവകലാശാല. 2050 ഫിഫ ലോകകപ്പില്‍ റോബോട്ടിന്റെ സാന്നിധ്യം കളിത്തിലുറപ്പാക്കുക എന്ന ലക്ഷ്യവും സർവകലാശാലയുടെ നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്.

2026 ഫിഫ ലോകകപ്പില്‍ താൻ കളിക്കുമോയെന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്നാണ് പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയൊ റൊമാനോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മെസി പറഞ്ഞത്. ഈ ഫുട്ബോള്‍ സീസണ്‍ മികച്ച രീതിയില്‍ അവസാനിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും മെസി കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in