''എന്തൊരു നാണക്കേടാണിത്'' വിൻഡീസിൻ്റെ പുറത്താകലില്‍ സെവാഗും ഗംഭീറും

''എന്തൊരു നാണക്കേടാണിത്'' വിൻഡീസിൻ്റെ പുറത്താകലില്‍ സെവാഗും ഗംഭീറും

വെസ്റ്റ്ഇന്‍ഡീസ് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ഗൗതം ഗംഭീര്‍ പ്രതികരിച്ചത്
Updated on
1 min read

രണ്ട് തവണ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് വെസ്റ്റിന്‍ഡീസിന് 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടാന്‍ കഴിയാതെ പോയത് ക്രിക്കറ്റ് ലോകത്തെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ്. ആദ്യമായാണ് വിന്‍ഡീസ് ഏകദിന ലോകകപ്പില്‍ യോഗ്യത നേടാനാകാതെ കളം വിടുന്നത്. വിന്‍ഡീസിന്റെ അപ്രതീക്ഷിത പുറത്താകലില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരങ്ങളായ വിരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും. ഇതു വലിയ നാണക്കേടാണെന്ന് പറഞ്ഞ സെവാഗ് വിന്‍ഡീസ് ടീമിന്റെ മാനേജ്‌മെന്റിനെതിരെ കടുത്ത വിമര്‍ശനവുമുന്നയിച്ചു. വിന്‍ഡീസ് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ഗംഭീര്‍ പ്രതികരിച്ചത്.

ആദ്യമായാണ് വിന്‍ഡീസ് ഏകദിന ലോകകപ്പില്‍ യോഗ്യത നേടാനാകാതെ കളം വിടുന്നത്

''എന്തൊരു നാണക്കേടാണിത്, വെസ്റ്റ് ഇന്‍ഡീസിന് ലോകകപ്പ് യോഗ്യത നേടാന്‍ പോലും സാധിച്ചില്ല. കഴിവുള്ള താരങ്ങള്‍ ഉണ്ടായിട്ട് മാത്രം കാര്യമില്ല. കൃത്യമായ ശ്രദ്ധയും രാഷ്ട്രീയമില്ലാതെ ഒരു മാനേജ്‌മെന്റും ആവശ്യമാണ്. ഇനി ഇവിടെ നിന്ന് താഴേക്ക് മുങ്ങിപ്പോകാനില്ല എന്നത് മാത്രമാണ് ഏക ആശ്വാസം,'' സെവാഗ് ട്വീറ്റ് ചെയ്തു. ''ഞാന്‍ വെസ്റ്റ്ഇന്‍ഡീസിനെ സ്‌നേഹിക്കുന്നു, എനിക്ക് വെസ്റ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ഇഷ്ടമാണ്, അവര്‍ക്ക് ലോക ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ടീമാകാന്‍ കഴിയുമെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു'' സെവാഗ് ട്വീറ്റില്‍ പറയുന്നു.

''എന്തൊരു നാണക്കേടാണിത്'' വിൻഡീസിൻ്റെ പുറത്താകലില്‍ സെവാഗും ഗംഭീറും
വെസ്റ്റിന്‍ഡീസ് ലോകകപ്പിനില്ല! ക്രിക്കറ്റ് ലോകത്തിന് ഷോക്ക്

രണ്ട് തവണ ലോകകിരീടമുയര്‍ത്തിയ കരീബിയന്‍മാരുടെ പുറത്താകല്‍ എതിരാളികളെ പോലും അമ്പരപ്പിച്ചു. ലോകകപ്പിന്റെ ആദ്യ രണ്ട് പതിപ്പുകളിലും ജേതാക്കളായ വിന്‍ഡീസ് 48 വര്‍ഷത്തെ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് യോഗ്യതാ റൗണ്ടില്‍ പുറത്തായത്. കഴിഞ്ഞ ദിവസം ഹരാരെയില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് സ്‌കോട്ടിഷ് പട വെസ്റ്റ്ഇന്‍ഡീസിനെ പരാജയപ്പെടുത്തിയത്. സിംബാബ്‌വെ, നെതര്‍ലന്‍ഡ്‌സ്, സ്‌കോട്‌ലന്‍ഡ് എന്നിവരുമായുള്ള മത്സരങ്ങളില്‍ പരാജയപ്പെട്ടതോടെയാണ് വിന്‍ഡീസ് അയോഗ്യരായി മടങ്ങിയത്.

logo
The Fourth
www.thefourthnews.in