സംസ്ഥാന സ്‌കൂള്‍ കായികമേള: തിരുവനന്തപുരം  ഓവറോള്‍ ചാംപ്യന്‍മാര്‍, ചരിത്രം കുറിച്ച് മലപ്പുറം

സംസ്ഥാന സ്‌കൂള്‍ കായികമേള: തിരുവനന്തപുരം ഓവറോള്‍ ചാംപ്യന്‍മാര്‍, ചരിത്രം കുറിച്ച് മലപ്പുറം

848 പോയിന്റുമായി തൃശൂര്‍ രണ്ടാമതും 803 പോയിന്റുമായി മലപ്പുറവുമാണ് മൂന്നാമത്
Updated on
1 min read

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരം ജില്ല ഓവറോള്‍ ചാംപ്യന്മാര്‍. 1,935 പോയിന്റോടെയാണ് തിരുവനന്തപുരം ഒന്നാമത് എത്തിയത്. 848 പോയിന്റുമായി തൃശൂര്‍ രണ്ടാമതും 803 പോയിന്റുമായി മലപ്പുറവുമാണ് മൂന്നാമത്.

അത്ലറ്റിക്സില്‍ മലപ്പുറം ചാമ്പ്യന്മാര്‍ ചരിത്രത്തില്‍ ആദ്യമായി ഒന്നാമത് എത്തി. 247 പോയിന്റാണ് മലപ്പുറം സ്വന്തമാക്കിയത്. 2130 പോയിന്റുമായി പാലക്കാട് ആണ് രണ്ടാമത്. മൂന്നാമതുള്ള എറണാകുളത്തിന് 73 പോയിന്റുകളാണുള്ളത്. ഗെയിംസ് ഇനത്തിലും തിരുവനന്തപുരമാണ് ഒന്നാമത്. 1213 പോയിന്റുകളാണ് തിരുവനന്തപുരത്തിനുള്ളത്. തൃശൂര്‍ കണ്ണൂര്‍ ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

സ്‌കൂള്‍ വിഭാഗത്തില്‍ മലപ്പുറം കടകശ്ശേരി ഐഡിയല്‍ സ്‌കൂളാണ് ഒന്നാമത്. നാവാമുകുന്ദ എച്ച്എസ്എസ് തിരുനാവായ ആണ് രണ്ടാമത്. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ മൂന്നാം സ്ഥാനത്തായി. കഴിഞ്ഞ തവണ പാലക്കാടിനായിരുന്നു അത്ലറ്റ്ക്സില്‍ കിരീട നേട്ടം. മലപ്പുറം രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടി.

കായികമേള ഇന്ന് തിരശ്ശീല വീഴും. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വിവിധ വിഭാഗങ്ങളിലെ ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്യും.

logo
The Fourth
www.thefourthnews.in