അന്താരാഷ്ട്ര ടി20 ലോകകപ്പ്: വെസ്റ്റ് ഇൻഡീസിലെ മത്സരങ്ങൾക്ക് ഭീഷണിയുമായി തീവ്രവാദ സംഘടന

അന്താരാഷ്ട്ര ടി20 ലോകകപ്പ്: വെസ്റ്റ് ഇൻഡീസിലെ മത്സരങ്ങൾക്ക് ഭീഷണിയുമായി തീവ്രവാദ സംഘടന

ആഗോള ക്രിക്കറ്റ് മാമാങ്കത്തിന് മേലുള്ള സുരക്ഷാ ഭീഷണി വടക്കൻ പാകിസ്താനിൽനിന്ന് വന്നതാണെന്നാണ് സൂചന
Updated on
1 min read

അന്താരാഷ്ട്ര ടി20 ലോകകപ്പിന് ഒരുമാസം താഴെ മാത്രം ശേഷിക്കെ ടൂർണമെന്റിന് നേരെ ഭീകരാക്രമണ ഭീഷണി. പ്രമുഖ സ്പോർട്സ് മാധ്യമമായ ക്രിക്ബസിന്റെ റിപ്പോർട്ട് അനുസരിച്ച്, തീവ്രവാദ സംഘടനയായ ഐഎസ്-ഖൊറാസൻ (ഐഎസ്-കെ) ഉൾപ്പെടെയുള്ള സംഘങ്ങളാണ് ഭീഷണിക്ക് പിന്നിൽ. വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി അടുത്ത മാസമാദ്യം ടൂർണമെന്റ് നടക്കുക. ഇതിൽ വെസ്റ്റ് ഇൻഡീസിലെ മത്സരങ്ങൾക്കാണ് ഭീഷണി.

കായികപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ആഗോള ക്രിക്കറ്റ് മാമാങ്കത്തിന് മേലുള്ള സുരക്ഷാ ഭീഷണി വടക്കൻ പാകിസ്താനിൽനിന്ന് വന്നതാണെന്നാണ് സൂചന. ഈ പശ്ചാത്തലയിൽ ടൂർണമെന്റിന് കർശനമായ സുരക്ഷാ ഒരുക്കാനുള്ള തയാറെടുപ്പിലാണ് ഐസിസി. ഏറ്റവും മുൻഗണന സുരക്ഷയ്ക്കാണെന്ന് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്ന വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡും (സി ഡബ്ള്യു ഐ) കുറ്റമറ്റ സുരക്ഷ ഉറപ്പുനൽകിയിട്ടുണ്ട്.

അന്താരാഷ്ട്ര ടി20 ലോകകപ്പ്: വെസ്റ്റ് ഇൻഡീസിലെ മത്സരങ്ങൾക്ക് ഭീഷണിയുമായി തീവ്രവാദ സംഘടന
മൂന്നു മലയാളികള്‍ ഉള്‍പ്പെട്ട 4x400 മീറ്റർ റിലേ ടീമിന് ഒളിമ്പിക്സ് യോഗ്യത; ഇന്ത്യന്‍ വനിതകളും പാരീസിന്

“ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) അനുകൂല സംഘടനകൾ കായിക മത്സരങ്ങൾക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രചാരണങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതിൽ അഫ്ഗാനിസ്ഥാൻ-പാകിസ്താൻ മേഖലയിൽനിന്നുള്ള വീഡിയോ സന്ദേശങ്ങളും ഉൾപ്പെടുന്നു." സി ഡബ്ള്യു ഐ പറയുന്നു. 'നാഷിർ പാകിസ്താൻ' എന്ന ഐ എസ് അനുകൂല എന്ന മീഡിയ ഗ്രൂപ്പിലൂടെയായിരുന്നു ഭീഷണി. ഈ വർഷം വെസ്റ്റ് ഇൻഡീസിലും യുഎസിലുമായാണ് ട്വൻ്റി 20 ലോകകപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ജൂൺ രണ്ടിന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ ജൂൺ 29നാണ് നടക്കുക.

വെസ്റ്റ് ഇൻഡീസിലെ ആൻ്റിഗ്വ, ബർബുഡ, ഗയാന, സെൻ്റ് ലൂസിയ, സെൻ്റ് വിൻസെൻ്റ് ആൻഡ് ഗ്രനേഡൈൻസ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. അതേസമയം, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഫ്ലോറിഡ, ന്യൂയോർക്ക്, ടെക്സസ് എന്നിവിടങ്ങളിലും മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. നിലവിൽ, യുഎസ് വേദികൾക്ക് പ്രത്യേക ഭീഷണികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഫൈനൽ ബാർബഡോസിലും സെമി ഫൈനൽ ട്രിനിഡാഡിലും ഗയാനയിലും നടക്കും. 2010ൽ ടി20 ലോകകപ്പ് സംഘടിപ്പിച്ചതിന് ശേഷം വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ഇതാദ്യമാണ്.

logo
The Fourth
www.thefourthnews.in