അല്‍കാരസിന് ആദ്യ വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍; എതിരാളി ഹോള്‍ഗര്‍ റൂണ്‍

അല്‍കാരസിന് ആദ്യ വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍; എതിരാളി ഹോള്‍ഗര്‍ റൂണ്‍

1958-നു ശേഷം വിംബിള്‍ഡണ്‍ ക്വാര്‍ട്ടറില്‍ കടക്കുന്ന ആദ്യ ഡാനിഷ് താരമെന്ന ബഹുമതിയുമായാണ് റൂണിന്റെ വരവ്.
Updated on
1 min read

കരിയറിലാദ്യമായി വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി ലോക ഒന്നാം നമ്പര്‍ താരം കാര്‍ലോസ് അല്‍കാരസ്. ഇന്നലെ രാത്രി വൈകി നടന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മുന്‍ റണ്ണറപ്പായ ഇറ്റാലിയന്‍ താരം മത്തേയു ബരേറ്റിനിയെയാണ് അല്‍കാരസ് തോല്‍പിച്ചത്. ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കായിരുന്നു സ്പാനിഷ് താരത്തിന്റെ ജയം. സ്‌കോര്‍ 3-6, 6-3, 6-3, 6-3.

മൂന്നു മണിക്കൂര്‍ നാലു മിനിറ്റ് നീണ്ട മത്സരത്തില്‍ നാലു തവണയാണ് അല്‍കാരസ് ബരേറ്റിനിയുടെ സര്‍വീസ് ബ്രേക്ക് ചെയ്തത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ സുഹൃത്തും ഡബിള്‍സിലെ മുന്‍ പങ്കാളിയുമായ ആറാം സീഡ് ഡെന്‍മാര്‍ക്ക് താരം ഹോള്‍ഗര്‍ റുണാണ് എതിരാളി.

പ്രീക്വാര്‍ട്ടറില്‍ 21-ാം സീഡ് ബള്‍ഗേറിയന്‍ താരം ഗ്രിഗോര്‍ ദിമിത്രോവിനെ തോല്‍പിച്ചാണ് റൂണ്‍ ക്വാര്‍ട്ടറില്‍ കടന്നത്. ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കായിരുന്നു റൂണിന്റെ ജയം. സ്‌കോര്‍ 6-3, 6-7, 6-7, 3-6. കടുത്ത പോരാട്ടത്തിനൊടുവിലാണ് ദിമിത്രോവ് കീഴടങ്ങിയത്. ജയത്തോടെ 1958-നു ശേഷം വിംബിള്‍ഡണ്‍ ക്വാര്‍ട്ടറില്‍ കടക്കുന്ന ആദ്യ ഡാനിഷ് താരമെന്ന ബഹുമതിയും റൂണ്‍ സ്വന്തമാക്കി.

logo
The Fourth
www.thefourthnews.in