വീണ്ടും അട്ടിമറി, 25ാം ഗ്രാന്‍ഡ്സ്ലാം കീരിടസ്വപ്‌നം ബാക്കി, യുഎസ് ഓപ്പണില്‍ മൂന്നാംറൗണ്ടില്‍ ജോക്കോവിച്ച് പുറത്ത്

വീണ്ടും അട്ടിമറി, 25ാം ഗ്രാന്‍ഡ്സ്ലാം കീരിടസ്വപ്‌നം ബാക്കി, യുഎസ് ഓപ്പണില്‍ മൂന്നാംറൗണ്ടില്‍ ജോക്കോവിച്ച് പുറത്ത്

ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടമായതിന് പിന്നാലെ മൂന്നാം സെറ്റില്‍ ശക്തമായി തിരിച്ചുവന്ന ജോക്കോവിച്ചിന് പക്ഷെ നാലാം സെറ്റില്‍ കാലിടറി
Updated on
1 min read

സീഡ് ചെയ്യപ്പെടാത്ത ഡച്ച് താരം ബോട്ടിക് വാന്‍ ഡി സാന്‍ഡ്ഷൂപ്പിനോട് ഞെട്ടിക്കുന്ന തോല്‍വിയോടെ ലോക മൂന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരസ് രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായതിന് പിന്നാലെ ലോക രണ്ടാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചും യുഎസ് ഓപ്പണില്‍ നിന്ന് പുറത്ത്. മൂന്നാം റൗണ്ട് പോരാട്ടത്തില്‍ ഓസ്‌ട്രേലിയന്‍ താരം 28-ാം സീഡ് അലക്‌സി പോപിറിനാണ് ജോക്കോവിച്ചിനെ അട്ടിമറിച്ചത്. സ്‌കോര്‍ 6-4, 6-4, 2-6, 6-4. 25 ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടമെന്ന ചരിത്രം കുറിക്കാനിറങ്ങിയതായിരുന്നു ജോക്കോവിച്ച്.

ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടമായതിന് പിന്നാലെ മൂന്നാം സെറ്റില്‍ ശക്തമായി തിരിച്ചുവന്ന ജോക്കോവിച്ചിന് പക്ഷെ നാലാം സെറ്റില്‍ കാലിടറി. 6-4ന് സെറ്റും മത്സരവും സ്വന്തമാക്കി പോപിറിന്‍ സ്വന്തമാക്കി. ജോക്കോവിച്ചിനെതിരെ പോപിറിന്റെ ആദ്യ ജയമാണിത്.

വീണ്ടും അട്ടിമറി, 25ാം ഗ്രാന്‍ഡ്സ്ലാം കീരിടസ്വപ്‌നം ബാക്കി, യുഎസ് ഓപ്പണില്‍ മൂന്നാംറൗണ്ടില്‍ ജോക്കോവിച്ച് പുറത്ത്
പാരാലിമ്പിക്‌സ് ട്രാക്കില്‍ ചരിത്രം കുറിച്ച് പ്രീതി; ഇന്ത്യക്ക് നാലാം മെഡല്‍ സമ്മാനിച്ച് മനീഷ്

ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ ജോക്കോ യുഎസ് ഓപ്പണില്‍ കിരീടം നേടിയിരുന്നെങ്കില്‍ പുരുഷ-വനിതാ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാവുമായിരുന്നു. നിലവില്‍ വനിതാ താരം മാര്‍ഗരറ്റ് കോര്‍ട്ടിന്റെ 24 ഗ്രാന്‍സ്ലാം കിരീടങ്ങളെന്ന നേട്ടത്തിനൊപ്പമാണ് നിലവില്‍ ജോക്കോവിച്ച്. അല്‍കാരസ് പുറത്തായതോടെ യുഎസ് ഓപ്പണില്‍ കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത് ജോക്കോവിച്ചിനായിരുന്നു. മൂന്നു വര്‍ഷത്തിനു ശേഷമാണ് അല്‍കാരാസ് ഒരു ഗ്രാന്റ്സ്ലാമില്‍ നിന്നു പുറത്താകുന്നത്.

logo
The Fourth
www.thefourthnews.in