യു എസ് ഓപ്പൺ കിരീടം ചൂടി അരീന സബലേങ്ക

യു എസ് ഓപ്പൺ കിരീടം ചൂടി അരീന സബലേങ്ക

ലോകരണ്ടാം നമ്പർ താരമായ അരീന സബലേങ്കയുടെ ആദ്യ യുഎസ് ഓപ്പൺ കിരീടമാണ്
Updated on
1 min read

യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ചൂടി ബെലാറുസ് താരം അരീന സബലേങ്ക.നേരിട്ടുള്ള രണ്ട് സെറ്റുകൾക്കാണ് യുഎസിന്റെ ജെസീക്ക പെഗുലയെ കീഴടക്കിയത്. കഴിഞ്ഞ തവണ കൈയകലെ നഷ്‌ടമായ കിരീടമാണ്, ആർതർ ആഷ് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ അരീന നേടിയെടുത്തത്.

ലോകരണ്ടാം നമ്പർ താരമായ അരീന സബലേങ്കയുടെ ആദ്യ യുഎസ് ഓപ്പൺ കിരീടമാണ്. രണ്ടുസെറ്റിലും പിന്നിൽ നിന്ന ശേഷമായിരുന്നു സബലേങ്കയുടെ കിരീടനേട്ടം. തന്റെ സ്വപ്നമായിരുന്നു യു എസ് ഓപ്പൺ കിരീടമെന്നും അത് നേടിയതിൽ വളരെയധികം സന്തോഷമുണ്ടെന്നും അരീന പറഞ്ഞു.

2016ന് ശേഷം ഒരേവർഷം രണ്ട് ഹാർഡ് കോർട്ട് ഗ്രാൻഡ്സ്ലാമുകൾ നേടുന്ന ആദ്യ വനിതാ താരമെന്ന നേട്ടം കൂടി ഈ കിരീടത്തോടെ അരീന സ്വന്തമാക്കി. ജർമനിയുടെ അഞ്ചലിക്ക് കെർബറായിരുന്നു എട്ട് വർഷങ്ങൾക്ക് മുൻപ് ഈ അപൂർവത നേടിയ അവസാന താരം.

logo
The Fourth
www.thefourthnews.in