യുഎസ് ഓപ്പൺ: അമേരിക്കൻ  താരം കൊക്കോ ഗൗഫ് ഫൈനലില്‍, പ്രതിഷേധത്തെ തുടര്‍ന്ന് മത്സരം തടസപ്പെട്ടത് 50 മിനിറ്റ്‌

യുഎസ് ഓപ്പൺ: അമേരിക്കൻ താരം കൊക്കോ ഗൗഫ് ഫൈനലില്‍, പ്രതിഷേധത്തെ തുടര്‍ന്ന് മത്സരം തടസപ്പെട്ടത് 50 മിനിറ്റ്‌

2022 ലെ ഫ്രഞ്ച് ഓപ്പൺ റണ്ണറപ്പാണ് കൊക്കോ ഗൗഫ്.
Updated on
1 min read

യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ പ്രവേശിച്ച് അമേരിക്കൻ താരം കൊക്കോ ഗൗഫ്. സെമിയിൽ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന മുക്കോവയെ 6-4, 7-5 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയായിരുന്നു കൊക്കോയുടെ സെമി പ്രവേശം.

യുഎസ് ഓപ്പൺ: അമേരിക്കൻ  താരം കൊക്കോ ഗൗഫ് ഫൈനലില്‍, പ്രതിഷേധത്തെ തുടര്‍ന്ന് മത്സരം തടസപ്പെട്ടത് 50 മിനിറ്റ്‌
ഏഷ്യകപ്പ് സൂപ്പര്‍ഫോര്‍; ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് ഒരു ദിവസം റിസര്‍വ് ഡേ പ്രഖ്യാപിച്ച് എസ്എല്‍സി

ഫൈനലിലെത്തിയതോടെ ഗ്രാൻഡ്സ്ലാം ചാമ്പ്യനാകാൻ ഇനി ഒരു പടികൂടി മാത്രം കൊക്കോ ഗൗഫിന് കടന്നാൽ മതിയാകും. ബെലാറസിന്റെ രണ്ടാം നമ്പർ താരം അരിന സബലെങ്കയെയോ യുഎസിന്റെ 17-ാം നമ്പർ മാഡിസൺ കീസിനെയോ ആകും ആറാം സീഡായ കൊക്കോ യുഎസ് ഓപ്പൺ ഫൈനലിൽ നേരിടുക. 2022 ലെ ഫ്രഞ്ച് ഓപ്പൺ റണ്ണറപ്പാണ് കൊക്കോ ഗൗഫ്.

യുഎസ് ഓപ്പൺ: അമേരിക്കൻ  താരം കൊക്കോ ഗൗഫ് ഫൈനലില്‍, പ്രതിഷേധത്തെ തുടര്‍ന്ന് മത്സരം തടസപ്പെട്ടത് 50 മിനിറ്റ്‌
ഇന്ത്യൻ ഫുട്‌ബോള്‍ ടീമിന് ഇനി പെര്‍ഫോര്‍മാക്സിന്റെ ജഴ്‌സി

അതേസമയം ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ മത്സരത്തിനിടയിൽ പ്രക്ഷോഭം ഉയർത്തിയത് സെമി ഫൈനലിനെ ബാധിച്ചു. പ്രവർത്തകർ കോർട്ടിലേയ്ക്ക് ഇറങ്ങാൻ ശ്രമിച്ചതിനാൽ 50 മിനിറ്റോളമാണ് മത്സരം തടസ്സപ്പെട്ടത്. പ്രതിഷേധക്കാരെ സുരക്ഷാ ജീവനക്കാർ കോർട്ടിൽ നിന്ന് മാറ്റിയ ശേഷമാണ് മത്സരം പുനഃരാരംഭിച്ചത്.

logo
The Fourth
www.thefourthnews.in