നൊവാക് ജോക്കോവിച്ച്
നൊവാക് ജോക്കോവിച്ച്

ഒന്നാം റാങ്കിൽ ഏറ്റവും കൂടുതൽ കാലം തുടരുന്ന താരമെന്ന റെക്കോർഡ് നൊവാക് ദ്യോക്കോവിച്ചിന്; മറികടന്നത് സ്റ്റെഫി ഗ്രാഫിനെ

378 ആഴ്ച ദ്യോക്കോവിച്ച് ഒന്നാം റാങ്ക് നേടി
Updated on
1 min read

ഏറ്റവും കൂടുതല്‍ കാലം ഒന്നാം റാങ്കില്‍ തുടരുന്ന ടെന്നീസ് താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി നൊവാക് ദ്യോക്കോവിച്ച്. സ്റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡാണ് ദ്യോക്കോവിച്ച് മറികടന്നത്. 378 ആഴ്ചയാണ് ദ്യോക്കോവിച്ച് ഒന്നാം റാങ്കില്‍ തുടര്‍ന്നത്. 377 ആഴ്ചയെന്ന സ്‌റ്റെഫിയുടെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി.

2011 ജൂലൈയിൽ 24 വയസ്സിൽ ജോക്കോവിച്ച് ആദ്യമായി റെക്കോർഡ് നേട്ടം സ്വന്തമാക്കി. പിന്നീട് 2014 മുതൽ 2016 വരെ 122 ആഴ്ച താരം തുടർച്ചയായി ഒന്നാം സ്ഥാനത്തായിരുന്നു

റാങ്കിങ്ങില്‍ ഏറ്റവും കൂടുതല്‍ കാലം ഒന്നാമതായ പുരുഷ താരമെന്ന നേട്ടം 2021 മാര്‍ച്ചില്‍ ദ്യോക്കോവിച്ച് സ്വന്തമാക്കിയിരുന്നു. 310 ആഴ്ച എടിപി റാങ്കിങ്ങില്‍ ആദ്യ സ്ഥാനം നിലനിര്‍ത്തിയതോടെ റോജര്‍ ഫെഡററിന്റെ റെക്കോര്‍ഡാണ് അന്ന് മറികടന്നത്. 6,980 പോയിന്‌റുള്ള സെര്‍ബിയന്‍ ഇതിഹാസം കഴിഞ്ഞ ഒരുമാസത്തോളമായി ഒന്നാം റാങ്കിലാണ്. പത്താം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയതോടെയാണ് ഈ തിരിച്ചുവരവ്.

നൊവാക് ജോക്കോവിച്ച്
രണ്ട് പന്തില്‍ ജയിച്ച് ടി20 റെക്കോർഡ് ഇട്ട് സ്പെയിൻ

2011 ജൂലായില്‍ 24 വയസിലാണ് ദ്യോക്കോവിച്ച് ആദ്യമായി ഒന്നാം റാങ്കിലെത്തുന്നത്. 2014 ജൂലായ് മുതല്‍ 2016 നവംബര്‍ വരെ 122 ആഴ്ച തുടര്‍ച്ചയായി ഒന്നാം സ്ഥാനവും സ്വന്തമാക്കി. എടിപി റാങ്കിങ്ങിന്‌റെ ചരിത്രത്തില്‍ ഇതുവരെ 28 പേരാണ് ഒന്നാം റാങ്കിലെത്തിയത്. പുരുഷന്മാരില്‍ ദ്യോക്കോവിച്ചും ഫെഡററുമാണ് ഒന്നാം റാങ്കുകാരില്‍ ആദ്യ രണ്ട് സ്ഥാനത്ത്. വനിതകളില്‍ സ്റ്റെഫി ഗ്രാഫിന് പിന്നാലെ മാര്‍ട്ടീന നവരത്‌ലോവയും സെറീന വില്യംസുമാണ്. ഏറ്റവും കൂടുതല്‍ കാലം ഒന്നാം റാങ്ക് നേടിയ ടെന്നീസ് താരങ്ങളില്‍ ആദ്യ നാലില്‍ മൂന്ന് പേരും വനിതകളാണ് എന്നതും പ്രത്യേകതയാണ്.

logo
The Fourth
www.thefourthnews.in