പുതിയ ജേതാക്കള്‍ക്ക് കോളടിച്ചു; വിംബിള്‍ഡണ്‍ സമ്മാനത്തുക കൂട്ടി

പുതിയ ജേതാക്കള്‍ക്ക് കോളടിച്ചു; വിംബിള്‍ഡണ്‍ സമ്മാനത്തുക കൂട്ടി

പുരുഷ-വനിതാ ചാമ്പ്യന്മാര്‍ക്ക് യഥാക്രമം 2.35 മില്യണ്‍ പൗണ്ടും 1.178 മില്യണ്‍ പൗണ്ടും ലഭിക്കും
Updated on
1 min read

വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളുടെ സമ്മാനത്തുക ഉയര്‍ത്തി ഓള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ക്ലബ്. ഈ വര്‍ഷത്തെ ജേതാക്കള്‍ക്ക് 44.7 മില്യണ്‍ പൗണ്ട്(ഏകദേശം 467 കോടി രൂപ) ആണ് മൊത്തം സമ്മാനത്തുകയായി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11.2 ശതമാനം വര്‍ധനയാണ് സമ്മാനത്തുകയില്‍ വരുത്തിയിരിക്കുന്നത്.

ഇതോടെ പുരുഷ-വനിതാ സിംഗിള്‍സ് ജേതാക്കള്‍ക്ക് 2019-ല്‍ ലഭിച്ചിരുന്ന സമ്മാനത്തുകയുടെ അത്രയും തന്നെ ഈ വര്‍ഷം മുതല്‍ ലഭിക്കും. 2019-ല്‍ 2.35 മില്യണ്‍ പൗണ്ടും 1.178 മില്യണ്‍ പൗണ്ടുമായിരുന്നു യഥാക്രമം പുരുഷ-വനിതാ ചാമ്പ്യന്മാര്‍ക്ക് നല്‍കിയിരുന്നത്.

കോവിഡിനു ശേഷം 2021-ലാണ് സമ്മാനത്തുക വെട്ടിക്കുറച്ചത്. കഴിഞ്ഞ വര്‍ഷം നേരിയ വര്‍ധന വരുത്തിയിരുന്നു. ഈ വര്‍ഷം മുതല്‍ പഴയ നിലയിലേക്ക് എത്തിക്കാനാണ് ഓള്‍ ഇംഗ്ലണ്ട് ടെന്നീസ് ക്ലബിന്റെ നീക്കം. യോഗ്യതാ റൗണ്ടിലെ സമ്മാനത്തുകകളിലും വര്‍ധ വരുത്തിയിട്ടുണ്്. 14.5 ശതമാനമാണ് ഈ വിഭാഗത്തില്‍ വര്‍ധന വരുത്തിയിരിക്കുന്നത്. ഇതോടെ ആദ്യ റൗണ്ടില്‍ തോല്‍ക്കുന്ന താരത്തിന് കുറഞ്ഞത് 55,000 പൗണ്ട് എങ്കിലും സമ്മാനത്തുകയായി ലഭിക്കും.

''ഈ വര്‍ഷം ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന കളിക്കാര്‍ക്ക് റെക്കോഡ് സമ്മാനത്തുക വാഗ്ദാനം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഭൂരിഭാഗം മത്സരങ്ങളിലും രണ്ട് അക്ക വര്‍ധനവ് ഉണ്ട്,'' ഓള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ക്ലബ് ചെയര്‍മാന്‍ ഇവാന്‍ ഹെവിറ്റ് പറഞ്ഞു.

സിംഗിള്‍സ് ചാമ്പ്യന്മാരുടെയും റണ്ണേഴ്സ് അപ്പ് ന്റെയും സമ്മാനത്തുക 2019 ലെ (കോവിഡ് -19) മഹാമാരിക്ക് മുമ്പുള്ള ലെവലിലേക്ക് തിരികെ നല്‍കുക എന്നതാണ് ഈ വിതരണത്തിലൂടെയുള്ള തങ്ങളുടെ ലക്ഷ്യം. ഇവന്റിന്റെ ആദ്യ റൗണ്ടുകളിലുള്ള കളിക്കാര്‍ക്ക് അതിലൂടെ അര്‍ഹമായ പിന്തുണയും നല്‍കുകയാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 3 മുതല്‍ 16 വരെയാണ് വിംബിള്‍ഡണ്‍.

logo
The Fourth
www.thefourthnews.in