വിനേഷ് ഫോഗാട്ട്
വിനേഷ് ഫോഗാട്ട്

ബെൽഗ്രേഡിൽ ചരിത്രമെഴുതി വിനേഷ് ഫോഗാട്ട്

ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഒന്നിലധികം മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതയും രണ്ടാമത്തെ ഇന്ത്യൻ താരവുമാണ് വിനേഷ് ഫോഗാട്ട്
Updated on
1 min read

ബെൽഗ്രേഡിൽ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ വിനേഷ് ഫോഗാട്ടിന് വെങ്കലം. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിലാണ് ഇന്ത്യൻ താരം മെഡൽ നേടിയത്. വെങ്കല പോരാട്ടത്തിൽ സ്വീഡന്റെ എമ്മ മാല്‍മ്‌ഗ്രെനെ എതിരില്ലാത്ത എട്ട് പോയിന്റുകൾക്കാണ് വിനേഷ് ഫോഗാട്ട് തോൽപ്പിച്ചത്. ഇതോടെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഒന്നിലധികം മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരവും രണ്ടാമത്തെ ഇന്ത്യൻ താരവുമായി വിനേഷ് ഫോഗാട്ട്. 2019ൽ കസാഖിസ്ഥാനിൽ നടന്ന ചാമ്പ്യൻഷിപ്പിൽ താരം വെങ്കലം നേടിയിരുന്നു.

വെങ്കല പോരാട്ടത്തിൽ സ്വീഡന്റെ എമ്മ മാല്‍മ്‌ഗ്രെനെ എതിരില്ലാത്ത എട്ട് പോയിന്റുകൾക്കാണ് വിനേഷ് ഫോഗാട്ട് തോൽപ്പിച്ചത്

ബജ്‌രംഗ് പൂനിയയാണ് ഒന്നിലധികം മെഡലുകൾ നേടിയ ഏക ഇന്ത്യൻ താരം. മൂന്ന് മെഡലുകളാണ് ബജ്‌രംഗ് ലോക ഗുസ്തി ചാമ്പ്യൻഷിപ് വേദിയിൽ നിന്ന് നേടിയിട്ടുള്ളത്.

ചൊവ്വാഴ്ച നടന്ന യോഗ്യത മത്സരത്തിൽ ഇന്ത്യൻ താരം മംഗോളിയയുടെ ഖുലാൻ ബത്ഖുയാഗിനോട് പരാജയപ്പെട്ടിരുന്നു. തുടർന്ന് മംഗോളിയൻ താരം ഫൈനലിൽ കടന്നതോടെയാണ് വിനേഷ് ഫോഗാട്ടിന് വെങ്കല പോരാട്ടത്തിനുള്ള കളം ഒരുങ്ങിയത്. റെപഷേഗ്‌ റൗണ്ടിൽ തുടർച്ചയായി മൂന്ന് മത്സരങ്ങൾ വിജയിച്ചാണ് മെഡൽ നേട്ടം.

ബിർമിങ്ഹാമിൽ നടന്ന കോമൺവെൽത്ത്‌ ഗെയിംസിൽ വിനേഷ് സ്വർണം നേടിയിരുന്നു. 53 കിലോഗ്രാം ഫ്രീസ്‌റ്റൈലില്‍ ശ്രീലങ്കന്‍ താരം ചമോദയ മധുരവാലെയ്‌ക്കെതിരേയായിരുന്നു വിനേഷിന്റെ ഫൈനല്‍ ജയം. കോമൺവെൽത്ത്‌ ഗെയിംസിൽ വിനേഷ് നേടുന്ന മൂന്നാമത്തെ സ്വർണമായിരുന്നു ബിർമിങ്ഹാമിലേത്. ഇതിന് മുൻപ് 2014ൽ ഗ്ലാസ്‌ഗോയിലും, 2018ൽ ഗോൾഡ് കോസ്റ്റിലും താരം സ്വർണം നേടിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in