'ഉത്തേജക പരിശോധനയില്‍ പോസിറ്റീവ്, സിന്നറിനെ വിലക്കണം'; വാഡ കായിക തർക്ക പരിഹാര കോടതിയില്‍

'ഉത്തേജക പരിശോധനയില്‍ പോസിറ്റീവ്, സിന്നറിനെ വിലക്കണം'; വാഡ കായിക തർക്ക പരിഹാര കോടതിയില്‍

2024ലെ യുഎസ് ഓപ്പണും ഓസ്ട്രേലിയൻ ഓപ്പണും താരം സ്വന്തമാക്കിയിരുന്നു. ഒന്നു മുതല്‍ രണ്ട് വർഷം വരെയുള്ള വിലക്കാണ് വാഡ ആവശ്യപ്പെടുക
Updated on
1 min read

ഇറ്റാലിയൻ ടെന്നിസ് താരം യാനിക്ക് സിന്നറിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ലോക ഉത്തേജക വിരുദ്ധ ഏജൻസി (വാഡ) അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതിയെ സമീപിച്ചു (സിഎഎസ്). ഈ വർഷം ആദ്യം നടന്ന ഉത്തേജക വിരുദ്ധ പരിശോധനയില്‍ സിന്നറിന്റെ ഫലം പോസിറ്റീവായിരുന്നു. എന്നാല്‍ അണുബാധയാണെന്ന വിശദീകരണം നല്‍കി സിന്നർ വിലക്ക് ഒഴിവാക്കുകയായിരുന്നു.

2024ലെ യുഎസ് ഓപ്പണും ഓസ്ട്രേലിയൻ ഓപ്പണും താരം സ്വന്തമാക്കിയിരുന്നു. ഒന്നു മുതല്‍ രണ്ട് വർഷം വരെയുള്ള വിലക്കാണ് വാഡ ആവശ്യപ്പെടുക.

2024 മാർച്ച് 10ന് ഇന്ത്യൻ വെല്‍സില്‍ നടന്ന മാസ്റ്റേഴ്‌സ് 1000 ടൂർണമെന്റിനിടെ ഇന്റർനാഷണല്‍ ടെന്നിസ് ഇന്റെഗ്രിറ്റി ഏജൻസി (ഐടിഐഎ) നടത്തിയ പരിശോധനയിലാണ് സിന്നറില്‍ നിരോധിത അനബോളിക് സ്റ്റിറോയിഡായ ക്ലോസ്റ്റെബോളിന്റെ സാന്നിധ്യം കണ്ടെത്തിയത്. പിന്നീട് മാർച്ച് 18ന് നടത്തിയ രണ്ടാമത്തെ പരിശോധനയും പോസിറ്റീവായിരുന്നു.

ആദ്യ ടെസ്റ്റിലെ സാമ്പിളില്‍ മില്ലിമീറ്ററില്‍ 76 പികൊഗ്രാമായിരുന്നു (പിജി) ക്ലോസ്റ്റെബോളിന്റെ സാന്നിധ്യം. രണ്ടാമത്തെ പരിശോധനയില്‍ ഇത് 86 പിജിയായിരുന്നു.

'ഉത്തേജക പരിശോധനയില്‍ പോസിറ്റീവ്, സിന്നറിനെ വിലക്കണം'; വാഡ കായിക തർക്ക പരിഹാര കോടതിയില്‍
'എഞ്ചിൻ' നഷ്ടപ്പെട്ട് സിറ്റി; റോഡ്രിക്ക് പകരം ഗ്വാർഡിയോളയുടെ തന്ത്രമെന്ത്?

ടെന്നിസില്‍ വാഡയുടെ പട്ടികയിലുള്ള പദാർത്ഥങ്ങളുടെ സാന്നിധ്യം പരിശോധനയില്‍ കണ്ടെത്തിയാല്‍ താല്‍ക്കാലിക സസ്പെൻഷനാണ് ആദ്യ ഘട്ടത്തില്‍ നല്‍കുക. ഐടിഐഎ പ്രകാരം നാലുവർഷം വരെയാണ് സസ്പെൻഷൻ.

ഐടിഐഎ നിയമങ്ങള്‍ പ്രകാരം താല്‍ക്കാലിക സസ്പെൻഷൻ ലഭിച്ച ഉടൻ തന്നെ താരങ്ങള്‍ക്ക് അപ്പീല്‍ നല്‍കാൻ സാധിക്കും. വിലക്കപ്പെട്ട പദാർത്ഥത്തിന്റെ സാന്നിധ്യം എന്തെങ്കിലും മലിനീകരണപ്പെട്ട ഉത്പന്നത്തില്‍ നിന്നുണ്ടായതാണെന്ന് തെളിയിക്കാനായാല്‍ വിലക്ക് സസ്‌പെൻഷൻ നീക്കാനും താരത്തിന് സാധിക്കും.

ഏപ്രില്‍ നാല് മുതല്‍ അഞ്ചുവരെ സിന്നറിന് വിലക്കേർപ്പെടുത്തിയിരുന്നു. മിയാമി മാസ്റ്റേഴ്‌സ് നേടിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. ശേഷം ഏപ്രില്‍ 17 മുതല്‍ 20 വരെയും വിലക്കേർപ്പെടുത്തിയിരുന്നു. രണ്ട് തവണയും അപ്പീലിലൂടെ വിലക്ക് നീക്കാൻ സിന്നറിന് സാധിച്ചിരുന്നു.

logo
The Fourth
www.thefourthnews.in