എന്താണ് 'സ്റ്റേപ്പിൾഡ് വിസ'? എങ്ങനെയാണ് ഇന്ത്യ-ചൈന തർക്കത്തിന് സ്റ്റേപ്പിൾഡ് വിസ കാരണമാകുന്നത്?

എന്താണ് 'സ്റ്റേപ്പിൾഡ് വിസ'? എങ്ങനെയാണ് ഇന്ത്യ-ചൈന തർക്കത്തിന് സ്റ്റേപ്പിൾഡ് വിസ കാരണമാകുന്നത്?

അരുണാചൽപ്രദേശിൽ നിന്നുള്ള നൈമാൻ വാങ്‌സു, ഒനിലു തേഗ, മെപുങ് ലാംഗു എന്ന മൂന്ന് അത്‌ലറ്റുകൾക്കാണ് ചൈനീസ് അധികൃതർ സ്റ്റേപ്പിൾഡ് വിസ നൽകിയത്
Updated on
2 min read

സ്റ്റേപ്പിൾഡ് വിസ വിവാദത്തെ തുടർന്ന് ലോക യൂണിവേഴ്‌സിറ്റി ഗെയിംസിൽ പങ്കെടുക്കാൻ ചൈനയിലേക്ക് പോകാനിരുന്ന വുഷു ടീമിനെ കഴിഞ്ഞ ദിവസമാണ് ഇന്ത്യ തിരികെ വിളിച്ചത്. അരുണാചൽപ്രദേശിൽ നിന്നുള്ള നൈമാൻ വാങ്‌സു, ഒനിലു തേഗ, മെപുങ് ലാംഗു എന്ന മൂന്ന് അത്‌ലറ്റുകൾക്കാണ് ചൈനീസ് അധികൃതർ സ്റ്റേപ്പിൾഡ് വിസ നൽകിയത്. എന്നാൽ സ്റ്റേപ്പിൾഡ് വിസയെന്താണെന്ന് പലർക്കും ധാരണയില്ല.

എന്താണ് സ്റ്റേപ്പിൾഡ് വിസ?

ഒരാള്‍ സ്വന്തം രാജ്യത്തു നിന്നു മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കുമ്പോള്‍ സാധാരണ ഗതിയില്‍ അയാളുടെ പാസ്‌പോര്‍ട്ടിലാണ് വിസ സ്റ്റാമ്പ് ചെയ്യാറുള്ളത്. എന്നാല്‍ അതിനു പകരമായി വിസ പ്രത്യേക പേപ്പറില്‍ സ്റ്റാമ്പ് ചെയ്ത് പാസ്‌പോര്‍ട്ടിനൊപ്പം സ്റ്റേപ്പിൾ ചെയ്തു നല്‍കുന്നതിനെയാണ് സ്‌റ്റേപ്പിള്‍ഡ് വിസ എന്നു പറയുന്നത്. സ്വന്തം രാജ്യത്തിന്റെ അധീനതയിലുള്ള മറ്റു പ്രവിശ്യളില്‍ നിന്നുള്ളവര്‍ക്കോ, തങ്ങള്‍ കീഴടക്കിയ രാജ്യത്ത പൗരന്മാര്‍ക്കോ ആണ് സാധാരണഗതിയില്‍ ഒരു രാജ്യം ഇത്തരത്തില്‍ സ്‌റ്റേപ്പിള്‍ ചെയ്തു വിസ അനുവദിക്കുന്നത്. ഭാവിയില്‍ തങ്ങളുടെ പാസ്‌പോര്‍ട്ട് അനുവദിക്കുമെന്ന നല്‍കുമെന്ന സൂചനയാണ് ഇതിലൂടെ നല്‍കുന്നത്.

എന്താണ് 'സ്റ്റേപ്പിൾഡ് വിസ'? എങ്ങനെയാണ് ഇന്ത്യ-ചൈന തർക്കത്തിന് സ്റ്റേപ്പിൾഡ് വിസ കാരണമാകുന്നത്?
'ഇന്ത്യ' നാളെ മണിപ്പൂരിലേയ്ക്ക്; 16 പാർട്ടികളുടെ നേതാക്കള്‍ സംഘത്തില്‍

ഇവിടെ അരുണാചൽ പ്രദേശിൽ നിന്നുള്ള മൂന്ന് അത്‌ലറ്റുകൾക്കാണ് ചൈന സ്റ്റേപ്പിൾഡ് വിസ നൽകിയത്. ഇത്തരത്തിലുള്ള വിസകൾ ഇന്ത്യൻ പൗരന്മാർക്ക് നൽകുന്നത് അംഗീകരിക്കില്ലെന്നതാണ് ഇന്ത്യയുടെ ഉറച്ച നിലപാട്. അരുണാചൽ പ്രദേശിലുള്ള ഇന്ത്യയുടെ പരമാധികാരത്തെയാണ് ചൈന ഈ നീക്കത്തിലൂടെ ചോദ്യം ചെയ്തതെന്നാണ് ഇന്ത്യയുടെ കുറ്റപ്പെടുത്തല്‍. എന്നാൽ അരുണാചൽ പ്രദേശിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാർക്ക് ചൈന സ്റ്റേപ്പിൾഡ് വിസ അനുവദിക്കുന്നത് ഇതാദ്യമല്ല. 2011-ൽ അരുണാചൽ പ്രദേശിൽ നിന്നുള്ള ഒരു ഇന്ത്യൻ ഭാരോദ്വഹന താരത്തിനും ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷന്റെ ഉദ്യോഗസ്ഥനും ചൈന സ്റ്റേപ്പിൾഡ് വിസ അനുവദിച്ചിരുന്നു.

എന്താണ് 'സ്റ്റേപ്പിൾഡ് വിസ'? എങ്ങനെയാണ് ഇന്ത്യ-ചൈന തർക്കത്തിന് സ്റ്റേപ്പിൾഡ് വിസ കാരണമാകുന്നത്?
സൊറ്റീരിയോയ്ക്ക് പകരം റയാന്‍ വില്യംസ്; കരാറൊപ്പിട്ട് ബ്ലാസ്‌റ്റേഴ്‌സ്‌

കഴിഞ്ഞ കുറച്ചു കാലങ്ങളായി അരുണാചൽ പ്രദേശിന്റെ അതിർത്തി സംബന്ധിച്ച കാര്യത്തിൽ ഇന്ത്യ- ചൈന തർക്കം തുടരുന്നതിനിടയിലാണ് ചൈനയുടെ ഈ നീക്കം. ഇത്തരമൊരു പ്രശ്നം നിലനിൽക്കുന്ന സാഹചര്യത്തിൽ അരുണാചൽ പ്രദേശിന്റെ മേൽ ആധിപത്യം ഊട്ടിയുറപ്പിക്കാനുള്ള ചൈനയുടെ പുതിയ ശ്രമമാണ് സ്റ്റേപ്പിൾഡ് വിസകളെന്നാണ് ഇന്ത്യയുടെ കണ്ടെത്തൽ. ഇതോടെ ലോക യൂണിവേഴ്‌സിറ്റി ഗെയിംസിൽ പങ്കെടുക്കാൻ ചൈനയിലേക്ക് പോയ വുഷു താരങ്ങളെ ഇന്ത്യ മടക്കി വിളിക്കുകയായിരുന്നു.

'വേറെ വിശദീകരണങ്ങൾ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല, സർക്കാരിന്റെ നിർദ്ദേശത്തിനനുസരിച്ച് പ്രവർത്തിക്കാനേ അതോറിറ്റിക്ക് സാധിക്കുകയുള്ളു', പരിശീലകൻ രാഘവേന്ദ്ര സിംഗ് വ്യക്തമാക്കിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

എന്താണ് 'സ്റ്റേപ്പിൾഡ് വിസ'? എങ്ങനെയാണ് ഇന്ത്യ-ചൈന തർക്കത്തിന് സ്റ്റേപ്പിൾഡ് വിസ കാരണമാകുന്നത്?
വരുണയിലെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന ഹർജി: സിദ്ധരാമയ്യക്ക് ഹൈക്കോടതി നോട്ടീസ്

അതേസമയം ചൈനയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ചൈനയുടെ നിലപാട് ഒരിക്കലും അം​ഗീകരിക്കാനാവില്ലെന്നും വിഷയത്തിൽ, ഇന്ത്യയുടെ പ്രതിഷേധം രേഖരപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതുമാത്രമല്ല, ഇത്തരം നടപടികളോട് ഉചിതമായി പ്രതികരിക്കാനുള്ള അവകാശം ഇന്ത്യക്കുണ്ടെന്നും ബാഗ്ചി പറഞ്ഞു.

'കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചൈനയുമായി നിലനിൽക്കുന്ന തർക്ക വിഷയമാണിത്. അംഗീകൃത പാസ്‌പോർട്ടുകൾ കൈവശമുള്ള ഇന്ത്യക്കാർ വംശീയതയോ താമസസ്ഥലമോ അടിസ്ഥാനമാക്കിയുള്ള വിവേചനം നേരിടാൻ പാടില്ലെന്നതാണ് ഞങ്ങളുടെ നിലപാട്', അരിന്ദം ബാഗ്ചി കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in