ദിവസം ഏഴ് മണിക്കൂർ പരിശീലനം, എട്ടാം വയസില്‍ ഗ്രാന്‍ഡ്‍മാസ്റ്ററെ കീഴടക്കി ചരിത്രനേട്ടം; ആരാണ് അശ്വത് കൗശിക്?

ദിവസം ഏഴ് മണിക്കൂർ പരിശീലനം, എട്ടാം വയസില്‍ ഗ്രാന്‍ഡ്‍മാസ്റ്ററെ കീഴടക്കി ചരിത്രനേട്ടം; ആരാണ് അശ്വത് കൗശിക്?

അണ്ടർ-8 വിഭാഗത്തില്‍ ഈസ്റ്റേണ്‍ ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പ് 2022ല്‍ ട്രിപ്പിള്‍ ഗോള്‍ഡ് നേടിയതിന് പിന്നാലെയാണ് അശ്വത് ചെസ് ലോകത്തെ ശ്രദ്ധാകേന്ദ്രമാകുന്നത്
Published on

''എന്റെ ഗെയിമിനെക്കുറിച്ചും അത് നടപ്പിലാക്കിയ രീതിയെ ഓർത്തും എനിക്ക് അഭിമാനം തോന്നുന്നു. പ്രത്യേകിച്ചും ഒരു ഘട്ടത്തില്‍ ഏറെ പിന്നിലായതിന് ശേഷം നടത്തിയ തിരിച്ചുവരവില്‍,'' അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ ലോക റാങ്കിങ്ങില്‍ 37,388-ാം സ്ഥാനത്തുള്ള അശ്വത് കൗശിക്കിന്റെ വാക്കുകളാണിത്. ക്ലാസിക് ചെസ് വിഭാഗത്തില്‍ ഒരു ഗ്രാന്‍ഡ്‌മാസ്റ്ററെ കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്ര നേട്ടത്തിന്റെ തിളക്കത്തോടെയായിരുന്നു അശ്വതിന്റെ ഈ പ്രതികരണം.

എട്ട് വയസ് മാത്രം പ്രായമുള്ള അശ്വത് സിംഗപൂരില്‍ നിന്നുള്ള ഇന്ത്യന്‍ വംശജനാണ്. പരാജയപ്പെടുത്തിയത് പോളണ്ടിന്റെ ഗ്രാന്‍ഡ് മാസ്റ്ററായ ജാസക് സ്റ്റോപ്പയെ. ബർഗ്ഡോർഫർ സ്റ്റാഡ്തോസ് ഓപ്പണിലായിരുന്നു അശ്വതിന്റെ അട്ടിമറിയുണ്ടായത്.

60 വയസുകരാനയ ബള്‍ഗേറിയന്‍ ഗ്രാന്‍ഡ്‌മാസ്റ്റർ മില്‍ക്കൊ പോപ്ചേയെ പരാജയപ്പെടുത്തിയ സെർബിയയുടെ ലിയോനിഡ് ഇവാനോവിച്ചിന്റെ പേരിലായിരുന്നു ഇതുവരെ അശ്വത് നേടിയ റെക്കോഡ്. മില്‍ക്കോയെ പരാജയപ്പെടുത്തുമ്പോള്‍ ലിയോനിഡിനും എട്ട് വയസ് മാത്രമായിരുന്നു പ്രായമെങ്കിലും അശ്വതിനേക്കാള്‍ മാസങ്ങള്‍ക്ക് മൂത്തതായിരുന്നു.

ദിവസം ഏഴ് മണിക്കൂർ പരിശീലനം, എട്ടാം വയസില്‍ ഗ്രാന്‍ഡ്‍മാസ്റ്ററെ കീഴടക്കി ചരിത്രനേട്ടം; ആരാണ് അശ്വത് കൗശിക്?
നാലാം ക്രിക്കറ്റ് ടെസ്റ്റ്; ബുംറ കളിച്ചേക്കില്ല, പാട്ടീദാര്‍ പുറത്തിരിക്കും

ചാനല്‍ ന്യൂസ് ഏഷ്യ റിപ്പോർട്ട് പ്രകാരം അശ്വത് കീഴടക്കിയ താരത്തിന്റെ പ്രായം 40 വയസിനോടടുത്താണ്. ടൂർണമെന്റില്‍ 12-ാം സ്ഥാനം കൊണ്ട് അശ്വതിന് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും 84 റേറ്റിങ് പോയിന്റുകള്‍ ലഭിക്കുമെന്നാണ് ചെസ് ഡോട്ട് കോം പങ്കുവെക്കുന്ന വിവരം.

ഇന്ത്യയിലാണ് ജനനമെങ്കിലും കഴിഞ്ഞ ആറ് വർഷമായി സിംഗപൂരിലാണ് അശ്വത്. അണ്ടർ-8 വിഭാഗത്തില്‍ ഈസ്റ്റേണ്‍ ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പ് 2022ല്‍ ട്രിപ്പിള്‍ ഗോള്‍ഡ് നേടിയതിന് പിന്നാലെയാണ് അശ്വത് ചെസ് ലോകത്തെ ശ്രദ്ധാകേന്ദ്രമാകുന്നത്. അന്ന് ആറ് വയസ് മാത്രമായിരുന്നു അശ്വതിന്റെ പ്രായം. 2022ല്‍ തന്നെ അണ്ടർ-8 റാപിഡ് ചാമ്പ്യന്‍ പട്ടവും അശ്വത് സ്വന്തമാക്കിയിരുന്നു.

പ്രതിദിനം ഏഴ് മണിക്കൂർ വരെയാണ് ചെസ് പരിശീലനത്തിനായി അശ്വത് ചിലവഴിക്കുന്നത്. അശ്വതിന് ഫോട്ടോഗ്രാഫിക് മെമ്മറിയാണെന്നാണ് പിതാവ് കൗശിക് ശ്രീറാം പറയുന്നത്. ''വളരെ ബുദ്ധിമുട്ടേറിയ പസിലുകള്‍ വരെ അനായാസം അശ്വത് സോള്‍വ് ചെയ്യും. ഒരു ബോർഡ് പോലും ഉപയോഗിക്കാതെ ജി എം ജേക്കബിന്റെ ആഗാർഡ്‌സ് ഗ്രാന്‍ഡ്‌മാസ്റ്റർ സീരീസ് അശ്വത് അടുത്തിടെയാണ് പൂർത്തിയാക്കിയത്,'' കൗശിക് ശ്രീറാം പറഞ്ഞു.

logo
The Fourth
www.thefourthnews.in