പരുക്കില്‍നിന്ന് ഗംഭീര തിരിച്ചുവരവ്; 2026 ഫിഫ ലോകകപ്പില്‍ 'മിശിഹ' ബൂട്ടണിയുമോ? റിക്വല്‍മി പറയുന്നു

പരുക്കില്‍നിന്ന് ഗംഭീര തിരിച്ചുവരവ്; 2026 ഫിഫ ലോകകപ്പില്‍ 'മിശിഹ' ബൂട്ടണിയുമോ? റിക്വല്‍മി പറയുന്നു

നിലവില്‍ 37 വയസുള്ള മെസിക്ക് രണ്ട് വർഷംകൂടി ഫോം നിലനിർത്താനാകുമോയെന്നതാണ് ചോദ്യം
Updated on
1 min read

ലോകകപ്പ് നേടിയും കോപ്പ അമേരിക്ക കിരീടം നിലനിർത്തിയും ലയണല്‍ മെസിയും അർജന്റീനയും ഫുട്ബോളിന്റെ നെറുകയിലാണിപ്പോള്‍. കൊളംബിയക്കെതിരായ കോപ്പ ഫൈനലില്‍ പരുക്കേറ്റതിന് ശേഷം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മെസി കളത്തിലേക്ക് മടങ്ങിയെത്തിയത്. മേജർ ലീഗ് സോക്കറില്‍ ഫിലാഡെല്‍ഫിയ യൂണിയനെതിരായ മത്സരത്തില്‍ രണ്ട് ഗോള്‍ നേടിയാണ് മെസി തിരിച്ചുവരവ് ഗംഭീരമാക്കിയത്. പരുക്കിന് ശേഷം ഫോം ഒട്ടും ചോർന്നിട്ടില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു മെസിയുടെ പ്രകടനം.

2026 ഫിഫ ലോകകപ്പിനായി അർജന്റീന ഒരുങ്ങുമ്പോള്‍ മെസി പന്തുതട്ടാനുണ്ടാകുമോയെന്ന ചോദ്യം വീണ്ടും ഉയരുകയാണിപ്പോള്‍. നിലവില്‍ 37 വയസുള്ള മെസിക്ക് രണ്ട് വർഷംകൂടി ഫോം നിലനിർത്താനാകുമോയെന്നതാണ് ചോദ്യം. എന്നാല്‍, മെസി ലോകകപ്പ് ടീമിലുണ്ടാകുമെന്ന സൂചനകളാണ് അർജന്റീനയുടെ മുൻതാരംകൂടിയായ ഹുവാൻ റോമൻ റിക്വല്‍മി പറയുന്നത്.

പരുക്കില്‍നിന്ന് ഗംഭീര തിരിച്ചുവരവ്; 2026 ഫിഫ ലോകകപ്പില്‍ 'മിശിഹ' ബൂട്ടണിയുമോ? റിക്വല്‍മി പറയുന്നു
ISL 2024-25| ബ്ലാസ്റ്റേഴ്‌സിന് പഞ്ചാബിന്റെ ഓണത്തല്ല്; പരാജയം ഒന്നിനെതിരെ രണ്ട് ഗോളിന്

"മെസി സ്വയം നവീകരിച്ചുകൊണ്ടിരിക്കുകയാണ്. മെസിക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് നമുക്ക് മനസിലാക്കാനാകില്ല. അടുത്ത ലോകകപ്പില്‍ മെസി കളിക്കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. മെസി കളിക്കുന്നതിനായി ഞങ്ങള്‍ എല്ലാവരും ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഒരുപാട് സംസാരിക്കാറുണ്ട്, അതുകൊണ്ടാണ് എനിക്കിങ്ങനെ ഒരു തോന്നലുണ്ടായത്. ഒരു സാധാരണ താരമല്ല മെസി. മത്സരിക്കാൻ അവൻ ആഗ്രഹിക്കുന്നുണ്ട്, ഒരുപാട് കാര്യങ്ങള്‍ നേടി. ഇനി നേടാനും ആഗ്രഹിക്കുന്നുണ്ട്," എസെഡ്‌സെഡ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റിക്വല്‍മി വ്യക്തമാക്കി.

ഫിലാഡല്‍ഫിയക്കെതിരായ മത്സരശേഷം തിരിച്ചുവരവിലെ സന്തോഷം മെസി പങ്കുവെച്ചിരുന്നു. "ചൂടുകാരണം അല്‍പ്പം ക്ഷീണിതനാണ്. എങ്കിലും ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചുവരാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ഞാൻ ടീമിനൊപ്പം പരിശീലനം ആരംഭിച്ചുകഴിഞ്ഞു, മാനസികാവസ്ഥ മെച്ചപ്പെട്ടു," മെസി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in