ഒളിമ്പിക്‌സ് ചരിത്രത്തില്‍ ആദ്യം; സ്വര്‍ണമെഡല്‍ ജേതാക്കൾക്ക് അൻപതിനായിരം ഡോളർ പ്രഖ്യാപിച്ച് വേള്‍ഡ് അത്‌ലറ്റിക്‌സ്

ഒളിമ്പിക്‌സ് ചരിത്രത്തില്‍ ആദ്യം; സ്വര്‍ണമെഡല്‍ ജേതാക്കൾക്ക് അൻപതിനായിരം ഡോളർ പ്രഖ്യാപിച്ച് വേള്‍ഡ് അത്‌ലറ്റിക്‌സ്

ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് ഇതുവരെ ക്യാഷ് അവാര്‍ഡ് നല്‍കിയിരുന്നില്ല
Updated on
1 min read

ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടുന്ന കായികതാരങ്ങള്‍ക്ക് 50,000 ഡോളർ (41 ലക്ഷം ഇന്ത്യ രൂപ) പ്രൈസ് മണി പ്രഖ്യാപിച്ച് വേള്‍ഡ് അത്‌ലറ്റിക്‌സ്. ഒളിമ്പിക്‌സിന്റെ 128 വര്‍ഷം പഴക്കമുള്ള പാരമ്പര്യമാണ് വേള്‍ഡ് അത്‌ലറ്റിക്‌സ് മാറ്റുന്നത്. ഇതുവരെ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കിയിരുന്നില്ല.

2024 പാരീസ് ഒളിമ്പിക്‌സിലെ 48 ഇവന്റുകളില്‍ സ്വര്‍ണ മെഡല്‍ നേടുന്നവര്‍ക്കും ക്യാഷ് അവാര്‍ഡ് ലഭിക്കും. 2028 ലെ ലോസ് ആഞ്ചൽസ് ഒളിമ്പിക്സിൽ വെള്ളി, വെങ്കല മെഡലുകള്‍ നേടുന്നവര്‍ക്കും ക്യാഷ് പ്രൈസ് നല്‍കുമെന്ന് വേള്‍ഡ് അത്‌ലറ്റിക്‌സ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കാത്ത ഇന്റര്‍ണാഷണല്‍ ഒളിമ്പിക്‌സ് കമ്മിറ്റിയുടെ സമീപനത്തില്‍ മാറ്റം വരുത്താന്‍ വേള്‍ഡ് അത്‌ലറ്റിക്‌സിന്റെ നീക്കം സഹായിച്ചേക്കും.

ഒളിമ്പിക്‌സ് ചരിത്രത്തില്‍ ആദ്യം; സ്വര്‍ണമെഡല്‍ ജേതാക്കൾക്ക് അൻപതിനായിരം ഡോളർ പ്രഖ്യാപിച്ച് വേള്‍ഡ് അത്‌ലറ്റിക്‌സ്
'ക്യാമിയോ' റോളില്‍ ഒതുങ്ങുന്ന ജിതേഷ്; ലോകകപ്പ് ടീം റെയ്സില്‍ ഓവർടേക്ക് ചെയ്ത് സഞ്ജുവും പന്തും!

''ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്കുള്ള സമ്മാനത്തുക അവതരിപ്പിക്കുന്നത് കായികവിനോദത്തിന് ഒരു നിര്‍ണായക നിമിഷമാണ്. അത്ലറ്റുകളെ ശാക്തീകരിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത അടിവരയിടുകയും ഒളിമ്പിക്‌സിന്റെ വിജയത്തില്‍ അത്‌ലറ്റുകള്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണെന്ന് അംഗീകരിക്കുകയും ചെയ്യുന്നു,'' വേള്‍ഡ് അത്‌ലറ്റിക്‌സ് പ്രസിഡന്റ് സെബാസ്റ്റ്യൻ കോ പ്രസ്താവനയില്‍ പറഞ്ഞു.

ഒളിമ്പിക്‌സ് ചരിത്രത്തില്‍ ആദ്യം; സ്വര്‍ണമെഡല്‍ ജേതാക്കൾക്ക് അൻപതിനായിരം ഡോളർ പ്രഖ്യാപിച്ച് വേള്‍ഡ് അത്‌ലറ്റിക്‌സ്
ഇന്ത്യൻ ഫുട്‍ബോളിന്റെ വീരഗാഥയുമായി 'മൈതാൻ'

ഒരു ഒളിമ്പിക്സ് മെഡല്‍ നേടുന്നതിനോ അല്ലെങ്കില്‍ ഒരു ഒളിമ്പിക് ഗെയിംസില്‍ നിങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ പോലും എടുക്കുന്ന പ്രതിബദ്ധതയ്ക്കും ശ്രദ്ധയ്ക്കും വിപണന മൂല്യം സ്ഥാപിക്കുക അസാധ്യമാണെങ്കിലും ഗെയിമുകളെ ലോകശ്രദ്ധയിലെത്തിക്കുന്ന അത്‌ലറ്റുകള്‍ക്ക് വരുമാനമാര്‍ഗമുണ്ടാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീരുമാനത്തെക്കുറിച്ച് ഇന്റര്‍നാഷണല്‍ ഒളിമ്പിക്‌സ് കമ്മിറ്റി പ്രസിഡന്റ് തോമസ് ബച്ചിനോട് താന്‍ ആശയവിനിമയം നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ഈ തീരുമാനത്തെ അദ്ദേഹം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും സെബാസ്റ്റ്യൻ കോ കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in