ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ; ഗെയ്ക്ക്‌വാദിനു പകരം ജയ്സ്വാള്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ; ഗെയ്ക്ക്‌വാദിനു പകരം ജയ്സ്വാള്‍

ജൂണ്‍ ഏഴു മുതല്‍ 11 വരെ ദക്ഷിണ ലണ്ടനിലെ ഓവല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഫൈനല്‍. ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.
Updated on
1 min read

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്‌വാദിനെ ഒഴിവാക്കി യശ്വസി ജെയ്‌സ്വാളിനെ ഉള്‍പ്പെടുത്തി ബിസിസിഐ. ജൂണ്‍ ആദ്യം വിവാഹതിനാകാന്‍ ഒരുങ്ങുന്നതിനാലാണ് റുതുരാജിന് അവധി അനുവദിച്ചത്. ജൂണ്‍ 3-4 തീയതികളിലാണ് വിവാഹച്ചടങ്ങ. അതിനു ശേഷം അഞ്ചിനു മാത്രമേ ടീമിനൊപ്പം ചേരാനാകൂയെന്ന് റുതുരാജ് അറിയിച്ചതോടെയാണ് താരത്തെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. ജൂണ്‍ ഏഴിനാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരം. ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍.

ഐപിഎല്ലില്‍ കൂറ്റനടികളുമായി മികച്ചപ്രകടനം കാഴ്ചവച്ച ജയ്‌സ്വാള്‍ അടുത്ത ദിവസം ലണ്ടനിലേക്ക് യാത്ര തിരിക്കും. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനമാണ് ജയ്‌സ്വാള്‍ കാഴ്ചവെച്ചത്. രാജസ്ഥാനായി മികച്ച ഫോമില്‍ പൊരുതിയ ജയ്സ്വാള്‍ 14 മത്സരങ്ങളില്‍ നിന്ന് 48.08 ശരാശരിയില്‍ 625 റണ്‍സാണ് നേടിയത്. അതില്‍ ഒരു സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു.

രാജസ്ഥാനായി മികച്ച ഫോമില്‍ പൊരുതിയ ജയ്സ്വാള്‍ 14 മത്സരങ്ങളില്‍ നിന്ന് 48.08 ശരാശരിയില്‍ 625 റണ്‍സാണ് നേടിയത്

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറി എന്ന റെക്കോഡിനൊപ്പം ടി20 ക്രിക്കറ്റിലെ വേഗമേറിയ രണ്ടാം അര്‍ധസെഞ്ചുറിയെന്ന നേട്ടവും അദ്ദേഹത്തിന് സ്വന്തമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ 13 പന്തില്‍ ഏഴ് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും പറത്തിയാണ് ജെയ്‌സ്വാള്‍ അര്‍ധശതകം പൂര്‍ത്തിയാക്കിയത്.

രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്തായതാണ് ജയ്സ്വാളിന് ഓറഞ്ച് ക്യാപിലേക്ക് എത്തുന്നതില്‍ വിലങ്ങുതടിയായത്. ഐപിഎല്ലിലെ രാജസ്ഥാന്‍ ബാറ്റിങ് നിരയിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ജയ്സ്വാള്‍.

logo
The Fourth
www.thefourthnews.in