ഐഫോണ്‍ ഉപയോക്താവാണോ? ഐഒഎസ് 18ല്‍ കാത്തിരിക്കുന്നത് കിടിലന്‍ ഫീച്ചറുകള്‍; അറിഞ്ഞിരിക്കാം ഈ 7 പ്രധാന കാര്യങ്ങള്‍

ഐഫോണ്‍ ഉപയോക്താവാണോ? ഐഒഎസ് 18ല്‍ കാത്തിരിക്കുന്നത് കിടിലന്‍ ഫീച്ചറുകള്‍; അറിഞ്ഞിരിക്കാം ഈ 7 പ്രധാന കാര്യങ്ങള്‍

ഐഒഎസ് 18ലെ ഫീച്ചറുകൾ എങ്ങനെ നിങ്ങളുടെ ഫോണില്‍ ഉപയോഗിക്കാമെന്നും മനസിലാക്കാം
Updated on
2 min read

ഐഒഎസ് 18ന്റെ ഔദ്യോഗിക വരവിനായി കാത്തിരിക്കുകയാണ് ലോമെമ്പാടുമുള്ള ഐഫോണ്‍ ഉപയോക്താക്കള്‍. സെപ്റ്റംബറിലാണ് ഐഒഎസ് 18 വേര്‍ഷന്‍ ഔദ്യോഗികമായി ആപ്പിള്‍ ലോഞ്ച് ചെയ്യുന്നത്. അതേസമയം, ബീറ്റ അപ്ഡേറ്റ് വഴി ഡെവലപ്പര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി പുതിയ വേര്‍ഷന്റെ ഒട്ടേറെ സവിശേഷതകള്‍ ആപ്പിള്‍ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.

ഫോണ്‍ ഉപയോഗം വളരെ എളുപ്പവും മികച്ചതുമാക്കാന്‍ കഴിയുന്ന നിരവധി ഫീച്ചറുകളാണ് ഐഒഎസ് 18ല്‍ ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നത്. ഇവയില്‍ പ്രധാനപ്പെട്ട ചിലതും അവ എങ്ങനെ നിങ്ങളുടെ ഫോണില്‍ ഉപയോഗിക്കാമെന്നും മനസിലാക്കാം.

1. അഭിരുചിക്കനുസരിച്ച് ഐക്കണുകളുടെ രൂപമാറ്റം

ഹോം സ്‌ക്രീന്‍ കസ്റ്റമൈസേഷനില്‍ പുത്തന്‍ അനുഭവമാണ് ഐഒഎസ് 18 വാഗ്ദാനം ചെയ്യുന്നത്. ഐക്കണുകളുടെ വലുപ്പവും നിറവും മാറ്റാനും കഴിയും. ഐഫോണില്‍ ആദ്യമായാണ് ഈ സവിശേഷത. കൂടാതെ സിസ്റ്റം തീമിന് അനുസരിച്ച് ഐക്കണുകളുടെ നിറം മാറ്റാനും കഴിയും.

ഐഫോണ്‍ ഉപയോക്താവാണോ? ഐഒഎസ് 18ല്‍ കാത്തിരിക്കുന്നത് കിടിലന്‍ ഫീച്ചറുകള്‍; അറിഞ്ഞിരിക്കാം ഈ 7 പ്രധാന കാര്യങ്ങള്‍
ഇൻസ്റ്റയിൽ മാത്രമല്ല, ഇനി വാട്സ്ആപ്പിലും സ്റ്റാറ്റസ് റീഷെയർ ചെയ്യാം

2. നിറം മാറുന്ന ഡൈനാമിക് വാള്‍പേപ്പര്‍

നിറം മാറുന്ന ഡൈനാമിക് വാള്‍പേപ്പറുകളാണ്് ഐഒഎസ് 18ലെ മറ്റൊരു പ്രധാന സവിശേഷത. സമയത്തിനനുസരിച്ച് അല്ലെങ്കില്‍ ഉപയോക്താവിന്റെ ശൈലിയുമായി പൊരുത്തപ്പെടുന്ന പ്രത്യേക പാലറ്റില്‍ വാള്‍പേപ്പര്‍ സജ്ജമാക്കാം. ഉദാഹരണത്തിന് സന്ധ്യയ്ക്കുശേഷം ഡാര്‍ക്ക് മോഡിലേക്കു മാറ്റം. അഞ്ച് വ്യത്യസ്ത ഡൈനാമിക് വാള്‍പേപ്പറുകളാണു ഐഒഎസ് 18 വാഗ്ദാനം ചെയ്യുന്നത്.

3. കണ്‍ട്രോള്‍ സെന്റര്‍ ഇഷ്ടാനുസൃതമാക്കാം

ഐഒഎസ് മുന്‍ പതിപ്പുകളില്‍ ഒരിക്കലും സാധ്യമായിട്ടില്ലാത്ത ഒന്നാണ് കണ്‍ട്രോള്‍ സെന്റര്‍ ഇഷ്ടാനുസൃതമാക്കാനുള്ള ഫീച്ചര്‍. കണ്‍ട്രോള്‍ സെന്റര്‍ ഇഷ്ടാനുസൃതമാക്കാനും പുനഃക്രമീകരിക്കാനുമുള്ള സാധ്യത ഐഒഎസ്18 പതിപ്പ് വാഗ്ദാനം ചെയ്യുന്നു. ഒരു നിര്‍ദിഷ്ട കണ്‍ട്രോളിന്റെ വലുപ്പം മാറ്റാനോ അത് നീക്കാനോ കണ്‍ട്രോള്‍ സെന്ററിലേക്ക് പുതിയ നിയന്ത്രണ ഓപ്ഷന്‍ ചേര്‍ക്കാനോ കഴിയും.

4. കണ്ണ് ഉപയോഗിച്ച് ഫോണ്‍ നിയന്ത്രിക്കാം

ഐ ട്രാക്കിങ്ങാണ് ഐഒഎസ് 18ലെ മറ്റൊരു പ്രധാന ഫീച്ചര്‍. ഫോണില്‍ തൊടാതെ കണ്ണുകള്‍ ഉപയോഗിച്ച് ഫോണ്‍ നിയന്ത്രിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണിത്. ഫേസ് ഐഡിയുള്ള ഐഫോണുകളില്‍ മാത്രമാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുക.

ഐഫോണ്‍ ഉപയോക്താവാണോ? ഐഒഎസ് 18ല്‍ കാത്തിരിക്കുന്നത് കിടിലന്‍ ഫീച്ചറുകള്‍; അറിഞ്ഞിരിക്കാം ഈ 7 പ്രധാന കാര്യങ്ങള്‍
ഇനി സെര്‍ച്ച് ജിപിടിയും; പുതിയ സംരംഭം അവതരിപ്പിച്ച് ഓപ്പണ്‍ എഐ

5. ബാറ്ററി ചാര്‍ജ് പരിധി മാറ്റാം

ബാറ്ററി ചാര്‍ജിങ്് ശതമാനം 80 മുതല്‍ 100 ശതമാനം വരെയായി പരിമിതപ്പെടുത്താനും ഐഒഎസ് 18 ഉപയോക്താക്കളെ അനുവദിക്കുന്നു. ചാര്‍ജിങ് ശതമാനം കുറഞ്ഞ പരിധിയില്‍ സജ്ജീകരിക്കുന്നത് ബാറ്ററിയുടെ ആയുസ്സ് വര്‍ധിപ്പിക്കും. രാത്രിയില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നവരാണെങ്കില്‍ ബാറ്ററി ചാര്‍ജ് പരിധി 90 അല്ലെങ്കില്‍ 95 ശതമാനമായി നിലനിര്‍ത്തുന്നത് ബാറ്ററിയുടെ ആരോഗ്യം വര്‍ധിപ്പിക്കും.

6. മോഷന്‍ സിക്കനെസ് കുറയ്ക്കാന്‍ വെഹിക്കിള്‍ മോഷന്‍ ക്യൂസ്

ഐഒഎസ് 18ലെ പുതിയ സവിശേഷതയായ വെഹിക്കിള്‍ മോഷന്‍ ക്യൂസ് നിങ്ങള്‍ക്ക് മോഷന്‍ സിക്ക്‌നെസ് കുറയ്ക്കാന്‍ സഹായിക്കും. ഈ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കുമ്പോള്‍ ഫോണ്‍ സ്‌ക്രീനില്‍ ആറ് ഡോട്ടുകള്‍ ചേര്‍ക്കും. വാഹനത്തിന്റെ തത്സമയ ചലനത്തെ പ്രതിഫലിപ്പിക്കുന്ന ഈ സവിശേഷത മോഷന്‍ തിരിച്ചറിഞ്ഞ് സെന്‍സറി വൈരുധ്യം കുറയ്ക്കുന്നു. ഈ ഫീച്ചര്‍ ഓട്ടോമാറ്റിക് രീതിയില്‍ ക്രമീകരിക്കുന്നതാണ് ഉത്തമം. ഫോണ്‍ ഓട്ടോമാറ്റിക്കായി ചലനം മനസിലാക്കുകയും ഈ സവിശേഷത പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യും.

ഐഫോണ്‍ ഉപയോക്താവാണോ? ഐഒഎസ് 18ല്‍ കാത്തിരിക്കുന്നത് കിടിലന്‍ ഫീച്ചറുകള്‍; അറിഞ്ഞിരിക്കാം ഈ 7 പ്രധാന കാര്യങ്ങള്‍
തിരക്കൊഴിവാക്കാൻ സർവിസ് റോഡുകളും ഫ്ലൈഓവറും കാണിക്കും; ഇന്ത്യൻ ഉപയോക്താക്കൾക്കായി പുതിയ സവിശേഷതയുമായി ഗൂഗിൾ മാപ്‌സ്

7. ആര്‍സിഎസ് മെസേജിങ്

സന്ദശങ്ങള്‍ അയയ്ക്കുന്ന കാര്യത്തില്‍ മികച്ച അനുഭവം സമ്മാനിക്കുന്ന ആര്‍സിഎസ് മെസേജിങ് സവിശേഷത ഐഒഎസ് 18ലെ മറ്റൊരു ആകര്‍ഷണമാണ്. ഉയര്‍ന്ന നിലവാരമുള്ള ദൃശ്യങ്ങളും ചിത്രങ്ങളും ഉള്‍പ്പെടെയുള്ള സന്ദേശങ്ങള്‍ അയയ്ക്കാനും സ്വീകരിക്കാനും കഴിയും. ഇത് ആന്‍ഡ്രോയ്ഡ്- ഐഒഎസ് ഫോണുകള്‍ക്കിടയിലുള്ള സന്ദേശമയയ്ക്കല്‍ കൂടുതല്‍ ഊഷ്മളമാക്കുന്നു.

logo
The Fourth
www.thefourthnews.in