മനുഷ്യ വിവര്‍ത്തകരുടെ അവസാനം സംഭവിക്കുന്നുവോ? മൂന്ന് വര്‍ഷത്തിനുള്ളില്‍ മെഷീനുകള്‍ ഏറ്റെടുക്കുമെന്ന് എഐ ആപ്പ് സിഇഒ

മനുഷ്യ വിവര്‍ത്തകരുടെ അവസാനം സംഭവിക്കുന്നുവോ? മൂന്ന് വര്‍ഷത്തിനുള്ളില്‍ മെഷീനുകള്‍ ഏറ്റെടുക്കുമെന്ന് എഐ ആപ്പ് സിഇഒ

വികസിത എഐ സിസ്റ്റം ധാരണാശേഷിയുള്ളവയും മനുഷ്യരുടേതിനു സാമനമായി ടെക്‌സ്റ്റ് ജനറേറ്റ് ചെയ്യുന്നവയുമാണ്
Updated on
1 min read

അണ്‍ബേബല്‍ സ്റ്റാര്‍ട്ടപ് പൂര്‍ണമായും കൃത്രിമബുദ്ധി ഉപയോഗിച്ച് വിവര്‍ത്തന സേവനങ്ങളില്‍ Widn.AI അവതരിപ്പിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മനുഷ്യ വിവര്‍ത്തകരുടെ അവസാനം സംഭവിക്കുമെന്ന് കമ്പനി സിഇഒ വാസ്‌കോ പേഡ്രോ പ്രവചിച്ചതായി സിഎന്‍ബിസി റിപ്പോര്‍ട്ട് പറയുന്നു.

Widn.AI അണ്‍ബേലിന്‌റെ ടവര്‍ എന്നു വിളിക്കുന്ന പ്രൊപ്രൈറ്ററി ലാര്‍ജ് ലാംഗ്വേജ് മോഡലിലാണ് നിര്‍മിച്ചിരിക്കുന്നത്. വികസിത എഐ സിസ്റ്റം ധാരണാശേഷിയുള്ളവയും മനുഷ്യരുടേതിനു സാമനമായി ടെക്‌സ്റ്റ് ജനറേറ്റ് ചെയ്യുന്നവയുമാണ്. മനുഷ്യസഹായമില്ലാതെ 32 ഭാഷകളില്‍ ടവര്‍ വിവര്‍ത്തനം ചെയ്യുന്നു.

ഒരു ദശാബ്ദം മുന്‍പ് അണ്‍ബേബല്‍ സ്ഥാപിതമായപ്പോള്‍ സ്വതന്ത്രമായി വിവര്‍ത്തനം കൈകാര്യം ചെയ്യാന്‍ എഐ അത്ര പര്യാപ്തമായിരുന്നില്ല. ഹ്യൂമന്‍ എഡിറ്റര്‍മാരുമായി യോജിപ്പിച്ചായിരുന്നു മെഷീന്‍ ലേണിങ് കമ്പനി ചെയ്തിരുന്നത്. സങ്കീര്‍ണമായവ ഒളികെ ബാക്കിയുള്ള വിവര്‍ത്തന ജോലികളെല്ലാം സ്വന്തമായി ചെയ്യാന്‍ ഇപ്പോള്‍ എഐ പുരോഗമിച്ചിരിക്കുന്നതായി അണ്‍ബേബല്‍ വിശ്വസിക്കുന്നു.

മനുഷ്യ വിവര്‍ത്തകരുടെ അവസാനം സംഭവിക്കുന്നുവോ? മൂന്ന് വര്‍ഷത്തിനുള്ളില്‍ മെഷീനുകള്‍ ഏറ്റെടുക്കുമെന്ന് എഐ ആപ്പ് സിഇഒ
യുഎസ് ടെലികമ്യൂണിക്കേഷന്‍ കമ്പനികളില്‍ ചൈനീസ് നുഴഞ്ഞുകയറ്റം, സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തുന്നെന്ന് എഫ്ബിഐ

ഗൂഗിള്‍ ട്രാന്‍സ്ലേറ്റ്, ജര്‍മന്‍ സ്റ്റാര്‍ട്ടപ് ഡീപ്എല്‍ തുടങ്ങിയവരോടാണ് Widn.AI മത്സരത്തിന് കളമൊരുങ്ങുന്നത്. ഈ കമ്പനികള്‍ ലെവറേജ് എല്‍എല്‍എമഎസിലേക്ക് പരിഭാഷ സേവനങ്ങള്‍ വിവിധ ഭാഷകളില്‍ നല്‍കുന്നു. പൂര്‍ണമായി എഐ നിയന്ത്രിതമായ പരിഹാരമാണ് അണ്‍ബേബല്‍ ലക്ഷ്യമിടുന്നത്. ഇതുവഴി വിവപണി പിടിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും കമ്പനിക്കുണ്ട്‌.

logo
The Fourth
www.thefourthnews.in