എ ഐ ടെക്‌നോളജി കരിയര്‍ ഇന്ത്യയില്‍ സ്വപ്നസമാനം; ശമ്പളം 54 ശതമാനം വരെ കൂടുമെന്ന് റിപ്പോര്‍ട്ട്

എ ഐ ടെക്‌നോളജി കരിയര്‍ ഇന്ത്യയില്‍ സ്വപ്നസമാനം; ശമ്പളം 54 ശതമാനം വരെ കൂടുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയിലെ 97 ശതമാനം തൊഴിലാളികളും എ ഐ അവരുടെ കരിയറില്‍ നല്ല സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ആമസോണ്‍ വെബ് സര്‍വീസ് വ്യക്തമാക്കുന്നു
Updated on
1 min read

എ ഐ ടെക്‌നോളജി പൂര്‍ണതോതില്‍ വികസിച്ചാല്‍ ഇന്ത്യയില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ കരിയറില്‍ വന്‍ കുതിച്ചു ചാട്ടം ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളത്തില്‍ 54 ശതമാനം വരെ വര്‍ധനവുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ 97 ശതമാനം തൊഴിലാളികളും എഐ അവരുടെ കരിയറില്‍ നല്ല സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ആമസോണ്‍ വെബ് സര്‍വീസ് വ്യക്തമാക്കുന്നു.

സാമ്പത്തിക മേഖല മുതല്‍ നിര്‍മാണ മേഖല വരെ ഇന്ത്യയിലെ വ്യവസായ മേഖലയില്‍ എ ഐ ഒരു നിര്‍ണായക സ്വാധീനമായി വികസിക്കുയാണ്. അതുകൊണ്ടുതന്നെ ഉത്പാദന ക്ഷമത കൈവരിക്കുന്നതില്‍ എ ഐ നൈപുണ്യം നേടിയ തൊഴിലാളികള്‍ അത്യാവശ്യമാണ്. ആമസോണ്‍ വെബ് സര്‍വീസ് ഇന്ത്യയുടെ ട്രെയിനിങ് സര്‍ട്ടിഫിക്കിഷേന്‍ മേധാവി അമിത് മെഹ്ത പറഞ്ഞു.

എ ഐ ടെക്‌നോളജി കരിയര്‍ ഇന്ത്യയില്‍ സ്വപ്നസമാനം; ശമ്പളം 54 ശതമാനം വരെ കൂടുമെന്ന് റിപ്പോര്‍ട്ട്
തിരഞ്ഞെടുപ്പ് ചോദ്യങ്ങളോട് പ്രതികരിക്കുന്നതിന് 'ജെമിനി എഐ'ക്ക് നിയന്ത്രണം; ഗൂഗിളിന്റെ തീരുമാനം കേന്ദ്ര വിമർശനത്തിന് ശേഷം

95 ശതമാനം ഇന്ത്യന്‍ തൊഴിലാളികളും തങ്ങളുടെ കരിയര്‍ വികസിപ്പിക്കുന്നതില്‍ എ ഐ സ്‌കില്‍ വര്‍ധിപ്പിക്കുന്നതിന് അതീവ താത്പര്യം പ്രകടിപ്പിക്കുന്നവരാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ തലമുറയില്‍പ്പെട്ട 95 ശതമാനം പേരും എഐ നൈപുണ്യം വര്‍ധിപ്പിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നവരാണ്. എ ഐ സാങ്കേതികവിദ്യ തങ്ങളുടെ സ്ഥാപനത്തിന്റെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുമെന്ന് 68 ശതമാനം തൊഴിലാളികളും വിശ്വസിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in