സ്ത്രീകള്‍ കൂടുതല്‍ ഭയക്കണം; തൊഴിൽ മേഖലയില്‍ എ ഐയുടെ സാന്നിധ്യം പുരുഷന്‍മാരേക്കാള്‍ ബാധിക്കും - പഠനം

സ്ത്രീകള്‍ കൂടുതല്‍ ഭയക്കണം; തൊഴിൽ മേഖലയില്‍ എ ഐയുടെ സാന്നിധ്യം പുരുഷന്‍മാരേക്കാള്‍ ബാധിക്കും - പഠനം

മക്കിൻസി ഗ്ലോബൽ ഇൻസ്റ്റിട്യൂട്ട് എന്ന സ്ഥാപനം നടത്തിയ 'ജനറേറ്റീവ് എഐ ആൻഡ് ദി ഫ്യൂച്ചർ ഓഫ് വർക്ക് ഇൻ അമേരിക്ക' എന്ന പഠനത്തിലാണ് കണ്ടെത്തൽ
Updated on
1 min read

തൊഴിൽ മേഖലയിലേക്കുള്ള നിർമിത ബുദ്ധിയുടെ കടന്നുവരവ് ഏറ്റവും കൂടുതൽ ബാധിക്കുക സ്ത്രീകളെയെന്ന് പഠനം. 2030-ഓടെ അമേരിക്കയിൽ മാത്രം ഏകദേശം 12 ദശലക്ഷം തൊഴിലവസരങ്ങൾ നഷ്ടമായേക്കുമെന്ന് പഠനം പറയുന്നു. സ്ത്രീകൾ കൂടുതലായി ജോലി ചെയ്യുന്ന ഡാറ്റ കളക്ഷൻ, ഓഫീസ് ജോലികൾ, കസ്റ്റമർ സർവീസുകൾ എന്നിങ്ങനെയുള്ള മേഖലകളിലാകും കൂടുതലും എ ഐ കടന്നുവരിക. അതിനാൽ തന്നെ തൊഴിൽമേഖലയിൽ പുരുഷന്മാരേക്കാൾ 21 ശതമാനം അധികം സ്ത്രീകൾ നിർമിത ബുദ്ധിയുടെ ഭീഷണി നേരിടുന്നുവെന്നാണ് കണക്ക്.

സ്ത്രീകൾ കൂടുതലായി ജോലി ചെയ്യുന്ന ഡാറ്റ കളക്ഷൻ, ഓഫീസ് ജോലികൾ, കസ്റ്റമർ സർവീസുകൾ എന്നിങ്ങനെയുള്ള മേഖലകളിലാകും കൂടുതലും എ ഐ കടന്നുവരിക

മക്കിൻസി ഗ്ലോബൽ ഇൻസ്റ്റിട്യൂട്ട് എന്ന സ്ഥാപനം നടത്തിയ 'ജനറേറ്റീവ് എഐ ആൻഡ് ദി ഫ്യൂച്ചർ ഓഫ് വർക്ക് ഇൻ അമേരിക്ക' എന്ന പഠനത്തിലാണ് കണ്ടെത്തൽ. നിർമിത ബുദ്ധിയുടെ ഉപയോഗം കൂടുന്നതോടെ ജീവനോപാധിക്കായി നിലവിലെ ജോലികളിൽ നിന്ന് മാറേണ്ട സാഹചര്യം സ്ത്രീ പുരുഷഭേദമന്യേ ഉണ്ടാകും. എന്നാല്‍ സ്ത്രീകൾ പുതിയ തൊഴിലുകളിലേക്ക് മാറാനുള്ള സാധ്യത പുരുഷന്മാരേക്കാൾ ഒന്നര മടങ്ങ് കൂടുതലാണെന്ന് മക്കിൻസി റിപ്പോർട്ട് പറയുന്നു. ഇതിന് കാരണം തൊഴിലിടങ്ങളിലെ സ്ത്രീകളുടെ വർധിച്ച എണ്ണമല്ല, മറിച്ച് നിർമിത ബുദ്ധി ആദ്യഘട്ടത്തിൽ ബാധിക്കുക സ്ത്രീകൾ കൂടുതൽ ജോലി നോക്കുന്ന മേഖലകളെയാണ്. കണക്കുകൾ പ്രകാരം, അമേരിക്കയിൽ കസ്റ്റമർ സർവീസിൽ ജോലിനോക്കുന്നവരിൽ 80 ശതമാനവും ഓഫീസ് സപ്പോർട്ടർമാരിൽ 60 ശതമാനവും സ്ത്രീകളാണ്. മനുഷ്യരെ തള്ളിമാറ്റി എഐ ആദ്യം എത്തുന്ന മേഖലകളിൽ ഒന്നാകും ഇവ.

പഠനം പ്രകാരം, ക്ലെർക്ക്, സെയിൽസ്, അഡ്മിനിസ്ട്രേറ്റിവ് അസ്സിസ്റ്റന്റ്, ക്യാഷ്യർ എന്നിവയെല്ലാം ഓട്ടോമാറ്റിക് സംവിധാനങ്ങളിലേക്ക് മാറുന്നതോടെ അൻപതുപലക്ഷത്തോളം പേർക്ക് ജോലി നഷ്ടമായേക്കും. കുറഞ്ഞ വേതനമുള്ള ജോലികൾ നോക്കുന്നവരാണ് കൂടുതലും ബാധിക്കപ്പെടുക. നിലവിലെ കണക്കനുസരിച്ച് കുറഞ്ഞ വേതനം ലഭിക്കുന്ന ജോലികളിൽ പുരുഷന്മാരുടെ എണ്ണത്തേക്കാൾ 22 ശതമാനം അധികമാണ് സ്ത്രീകൾ. ഇത് കാര്യങ്ങളുടെ ഗൗരവം വീണ്ടും വർധിപ്പിക്കുന്നു.

സ്ത്രീകള്‍ കൂടുതല്‍ ഭയക്കണം; തൊഴിൽ മേഖലയില്‍ എ ഐയുടെ സാന്നിധ്യം പുരുഷന്‍മാരേക്കാള്‍ ബാധിക്കും - പഠനം
മിത്ത് വിവാദം: 'മറുപടി മുഖ്യമന്ത്രി പറയട്ടെ, എംവി ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാട്'; സർക്കാർ പ്രതികരണവും കാത്ത് എൻഎസ്എസ്

അമേരിക്കയിൽ തന്നെ നടന്ന കെനാൻ ഇൻസ്റ്റിട്യൂട്ട് ഓഫ് പ്രൈവറ്റ് എന്റർപ്രൈസിന്റെ പഠനമനുസരിച്ച് 58.87 ദശലക്ഷം സ്ത്രീകൾ ജോലി നോക്കുന്നത് എഐയുടെ ഭീഷണി നേരിടുന്ന തൊഴിൽ മേഖലകളിലാണ്. അതേസമയം പുരുഷന്മാരുടേത് 48.62 ദശലക്ഷമാണ്. ഇതിനെ മുൻനിർത്തി തൊഴിലാളികൾ അവരുടെ തൊഴിൽ വൈദഗ്ധ്യം വർധിപ്പിക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പും പഠനം നൽകുന്നു. അതേസമയം, പുതിയ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധ്യതയുണ്ടെന്ന് പഠനം വെളിപ്പെടുത്തുന്നു.

logo
The Fourth
www.thefourthnews.in